വിവാഹവിരുന്നിനിടെയുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മകളും ഗായികയുമായ ഖദീജ. ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനൊപ്പം നിറചിരിയോടെ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് ഖദീജ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയതത്. ഇരുവരും പരസ്പരം മുഖത്തോടു മുഖം നോക്കി നിൽക്കുന്ന മനോഹരമായ ചിത്രവും ഖദീജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവിരുന്നിനിടെയുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മകളും ഗായികയുമായ ഖദീജ. ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനൊപ്പം നിറചിരിയോടെ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് ഖദീജ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയതത്. ഇരുവരും പരസ്പരം മുഖത്തോടു മുഖം നോക്കി നിൽക്കുന്ന മനോഹരമായ ചിത്രവും ഖദീജ പങ്കുവച്ചിട്ടുണ്ട്. ആഘോഷ രാവിലെ ദൃശ്യങ്ങളാണിത്. 

ADVERTISEMENT

ഖദീജയുടെ ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഗായികയുടെ വിവാഹദിനത്തിലെ ലളിതമായ വസ്ത്രധാരണവും മേക്കപ്പും സമൂഹമാധ്യമലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. വസ്ത്രത്തിനിണങ്ങുന്ന മാസ്ക് ധരിച്ചു മുഖം മറച്ചാണ് ഖദീജ വിവാഹ ചടങ്ങിനും തുടര്‍ന്നു നടന്ന വിവാഹവിരുന്നിലും പ്രത്യക്ഷപ്പെട്ടത്. 

ADVERTISEMENT

ഈ മാസം 6നാണ് ഖദീജയും റിയാസ്ദീനും വിവാഹിതരായത്. സൗണ്ട് എൻജിനീയർ ആണ് റിയാസ്ദീന്‍. മകളുടെ വിവാഹ ചിത്രങ്ങളും ആഘോഷ വിഡിയോകളും എ.ആർ.റഹ്മാനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കൂടുതൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. 

ADVERTISEMENT

ഗായികയെന്ന നിലയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ൽ പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയതാണ്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. പലനാടുകളിലൂടെ തീർഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർഥനയാണ് 'ഫരിശ്തോ'.