ഇനി ആറു മാസം മാത്രം. ലോക സംഗീത ആരാധകർ ഒരിക്കലും ഡിസംബർ മാസത്തെ ഇത്ര ഭീതിയോടെ കാത്തിരുന്നിട്ടില്ല. കൊറിയൻ പോപ് ബാൻഡ് ആയ ബിടിഎസിലെ മുതിർന്ന താരം ചിൻ 30 വയസ്സ് തികയ്ക്കുകയാണ് ഡിസംബർ നാലിന്. ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് അദ്ദേഹം നിർബന്ധിത സൈനികസേവനത്തിനു പോകേണ്ട പ്രായം. ബിടിഎസ് അംഗങ്ങൾ നിർബന്ധിത

ഇനി ആറു മാസം മാത്രം. ലോക സംഗീത ആരാധകർ ഒരിക്കലും ഡിസംബർ മാസത്തെ ഇത്ര ഭീതിയോടെ കാത്തിരുന്നിട്ടില്ല. കൊറിയൻ പോപ് ബാൻഡ് ആയ ബിടിഎസിലെ മുതിർന്ന താരം ചിൻ 30 വയസ്സ് തികയ്ക്കുകയാണ് ഡിസംബർ നാലിന്. ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് അദ്ദേഹം നിർബന്ധിത സൈനികസേവനത്തിനു പോകേണ്ട പ്രായം. ബിടിഎസ് അംഗങ്ങൾ നിർബന്ധിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി ആറു മാസം മാത്രം. ലോക സംഗീത ആരാധകർ ഒരിക്കലും ഡിസംബർ മാസത്തെ ഇത്ര ഭീതിയോടെ കാത്തിരുന്നിട്ടില്ല. കൊറിയൻ പോപ് ബാൻഡ് ആയ ബിടിഎസിലെ മുതിർന്ന താരം ചിൻ 30 വയസ്സ് തികയ്ക്കുകയാണ് ഡിസംബർ നാലിന്. ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് അദ്ദേഹം നിർബന്ധിത സൈനികസേവനത്തിനു പോകേണ്ട പ്രായം. ബിടിഎസ് അംഗങ്ങൾ നിർബന്ധിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി ആറു മാസം മാത്രം. ലോക സംഗീത ആരാധകർ ഒരിക്കലും ഡിസംബർ മാസത്തെ ഇത്ര ഭീതിയോടെ കാത്തിരുന്നിട്ടില്ല. കൊറിയൻ പോപ് ബാൻഡ് ആയ ബിടിഎസിലെ മുതിർന്ന താരം ചിൻ 30 വയസ്സ് തികയ്ക്കുകയാണ് ഡിസംബർ നാലിന്. ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് അദ്ദേഹം നിർബന്ധിത സൈനികസേവനത്തിനു പോകേണ്ട പ്രായം. ബിടിഎസ് അംഗങ്ങൾ നിർബന്ധിത സൈനിക സേവനത്തിനു പോകേണ്ടി വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമാകാത്തത് ആരാധകർക്കിടയിൽ ഉത്കണ്ഠയും ആകാംക്ഷയും സൃഷ്ടിക്കുകയാണ്. കൊറിയൻ പാർലമെന്റിൽ അടക്കം വിഷയം ചൂടേറിയ ചർച്ചയ്ക്കു വഴിവച്ചിരിക്കുന്നു. 

 

ADVERTISEMENT

കൊറിയയിലെ നിയമമനുസരിച്ച് ഏകദേശം രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനത്തിനായി ബിടിഎസ് അംഗങ്ങൾ പോകേണ്ടി വന്നാൽ അത്, ഗ്രാമി നോമിനേഷൻ അടക്കം നേടിയിട്ടുള്ള ബാൻഡിന്റെ നിലനിൽപിനെ തന്നെ ബാധിക്കുമെന്നാണ് ആശങ്ക. മുൻപ് സൈനിക സേവനത്തിനായി അംഗങ്ങൾ പോയിട്ടുള്ള പല കെപോപ് ബാൻഡുകളും താമസിയാതെ ശിഥിലമായിട്ടുണ്ട്. ആ ഗതി ബിടിഎസിന് ഉണ്ടാവരുതേയെന്ന പ്രാർഥനയിലാണ് ലോകമെങ്ങുമുള്ള കെപോപ് ആരാധകർ. ബിടിഎസും ബ്ലാക്ക്പിങ്കും നയിക്കുന്ന രഥത്തിലേറിയാണ് കെപോപ്പിന്റെ ലോക സഞ്ചാരം എന്നതിനാൽ കൊറിയൻ വിനോദവ്യവസായ മേഖലയുടെ പൊലിമയെയും അതു പ്രതികൂലമായി ബാധിക്കും. ജൂൺ 10ന് പുറത്തിറങ്ങുന്ന ബിടിഎസിന്റെ പുതിയ ആന്തോളജി ആൽബം ‘പ്രൂഫ്’ സംഗീതലോകത്തെ സകല റെക്കോർഡുകളും ഭേദിക്കുമെന്നും കൊറിയയിലെ അധികാരികളുടെ കണ്ണു തുറപ്പിക്കുമെന്നുമാണ് പ്രതീക്ഷ. അതോ, ചിൻ ഉൾപ്പെടുന്ന ബിടിഎസിന്റെ അവസാന ആൽബമാകുമോ ‘പ്രൂഫ്’.

 

വേണ്ടത് പൂർണമായ ഇളവ്

 

ADVERTISEMENT

ആരോഗ്യമുള്ള പുരുഷന്മാർ 18–28 വയസ്സിനിടയിൽ കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. ഒളിംപിക്സിൽ അടക്കം നേട്ടങ്ങൾ കൊയ്ത കായിക താരങ്ങൾ, ശാസ്ത്രീയസംഗീതജ്ഞർ എന്നിവർക്ക് നിയമത്തിൽ ഇളവുണ്ട്. ലോകത്തിനു മുന്നിൽ കൊറിയയുടെ പ്രതിച്ഛായ തിളക്കമുള്ളതാക്കി തീർക്കുന്നു എന്ന പരിഗണനയാണ് അവർക്കു നൽകുന്നത്. എന്നാൽ ഹാല്ല്യു അഥവ കൊറിയൻ സാംസ്കാരിക തരംഗത്തിന്റെ ഭാഗമായ പോപ്പുലർ വിനോദരംഗത്തെ താരങ്ങൾക്ക് ഇളവുകളൊന്നുമില്ല. 

 

BTS∙ Image Credits : Instagram

2020ൽ ഡൈനമിറ്റ് എന്ന ഗാനം സൂപ്പർ ഹിറ്റായതോടെ ബിടിഎസ് നേടിയ ലോകഖ്യാതി മുൻനിർത്തി കെപോപ്പിലെ മുൻനിര താരങ്ങൾക്ക് സർക്കാർ മിലിട്ടറി സർവീസ് ആക്ടിൽ ചെറിയൊരു ഇളവ് നൽകിയിരുന്നു. 30 വയസ്സിനു മുൻപ് എപ്പോഴെങ്കിലും സൈനിക സേവനം ചെയ്താൽ മതി എന്നതായിരുന്നു ഇളവ്. കായികതാരങ്ങൾക്കും സംഗീതജ്ഞർക്കും ഇതേ ഇളവ് തന്നെയാണുള്ളത്. എന്നാൽ അതുപോരാ ബിടിഎസ് അംഗങ്ങളെ സൈനിക സേവനത്തിൻനിന്ന് പൂർണമായും ഒഴിവാക്കണം എന്നതാണ് ആവശ്യം. ചിൻ സൈന്യത്തിൽ ചേരേണ്ടി വന്നാൽ ബിടിഎസിലെ മറ്റു താരങ്ങൾക്കും അതു പിന്തുടരേണ്ടിവരും. സംഗീതാരാധകരെ ഇളക്കിമറിച്ച് തേരോട്ടം നടത്തുന്ന ബാൻഡിന് അതു വലിയ നഷ്ടവുമാകും. ഏറെ വിപണിമൂല്യമുള്ള അംഗങ്ങളുടെ അസാന്നിധ്യം ബാൻഡിന്റെ സ്വീകാര്യതയെ പ്രതികൂലമായി ബാധിക്കും. 

 

ADVERTISEMENT

ഇളവിനെച്ചൊല്ലി വാദപ്രതിവാദം

 

കെപോപ് താരങ്ങൾക്കായി നിയമത്തിൽ പ്രത്യേക ഭേദഗതി നിർദേശിച്ചുകൊണ്ട് സാംസ്കാരിക മന്ത്രി ഹ്വാങ് ഹീ കഴിഞ്ഞ ദിവസം രാഷ്ട്രീയരംഗത്ത് ചർച്ചകൾക്കു തുടക്കമിട്ടത് ആരാധകർ പ്രതീക്ഷോടെയാണ് കാണുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പോപ്പ് ആർട്ടിസ്റ്റുകളെ സൈന്യത്തിൽ ചേർത്ത് അവരുടെ കരിയർ അവസാനിപ്പിക്കാൻ നിർബന്ധിക്കുന്നത് രാജ്യത്തിന് മാത്രമല്ല, ലോകത്തിനാകെ വലിയ നഷ്ടമുണ്ടാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കലാകാരന്മാരെയും കായിക താരങ്ങളെയും പൂർണമായും സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകണമെന്ന വിഷയത്തിൽ പാർലമെന്റിൽ ചൂടേറിയ ചർച്ചയും നടന്നു. 

 

ബിടിഎസിനെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കുന്നതിനുള്ള ബില്ല് അവതരിപ്പിച്ച നാഷനൽ അസംബ്ലി അംഗമായ സുങ് ഇൽജോങ് കാബിനറ്റ് യോഗത്തിൽ ബിടിഎസിന്റെ നേട്ടങ്ങളെ അക്കമിട്ട് നിരത്തുകയും ചെയ്തു. അമേരിക്കൻ മ്യൂസിക് അവാർഡ്, ബിൽബോർഡ് അവാർഡ് എന്നിവ നേടി ലോക വിപണിയിൽ കൊറിയയുടെ യശസ്സുയർത്തിയ ബിടിഎസിനായി ഈ ബില്ല് പരിഗണിക്കണമെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എന്നാൽ, മിലിട്ടറി മാൻപവർ അഡ്മിനിസ്ട്രേഷന്റെ പ്രതിനിധി കിം യോങ്മൂ ഈ വാദത്തെ എതിർത്തു. അത്തരം അവാർഡുകൾ, ഒഴിവാക്കലിനുള്ള കാരണമായി നിരത്താനാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സൈന്യത്തെ സംബന്ധിച്ച നിയമം പാസാക്കുന്നതിൽ മിലിട്ടറി മാൻപവർ അഡ്മിനിസ്ട്രേഷന് നിർണായക സ്വാധീനമുള്ളതിനാൽ ബിൽ കൊണ്ടുവന്നാൽ പരാജയപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നു. 

 

സൈന്യത്തിന്റെ അനിഷ്ടത്തോടെ നിയമം പാസാക്കിയാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരിക കെപോപ് താരങ്ങൾ തന്നെയാണ്. രാജ്യത്തേക്ക് എൻട്രി വീസ അനുവദിക്കുന്നതിൽ സ്വാധീനമുള്ള സൈനിക അധികാരികൾ അതുവച്ച് അവരെ ബുദ്ധിമുട്ടിപ്പിച്ചേക്കും. കെപോപ്പിലെ സൂപ്പർ സ്റ്റാർ ആയിരുന്ന യൂ സങ് ജൻ 2002ൽ സൈനിക സേവനത്തിൽ നിന്ന് ഒഴിവാകാൻ അമേരിക്കൻ പൗരത്വം സ്വീകരിച്ചതിനെ തുടർന്ന് കൊറിയ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ലോകസാഹചര്യം സൈന്യത്തിന് അനുകൂലം

 

അയൽ രാജ്യമായ ഉത്തരകൊറിയയുമായി സംഘർഷം തുടരുന്നതിനാൽ പൗരന്മാർക്ക് സൈനിക സേവനത്തിൽ ഇളവു നൽകുന്നത് ന്യായീകരിക്കാനാകില്ലെന്ന വിമർശനവും ദക്ഷിണ കൊറിയയിൽ ഒരു വിഭാഗം ഉയർത്തുന്നു. ആഗോള തലത്തിൽ സ്വാധീനമുള്ള കൊറിയക്കാർക്ക് സൈനിക സേവനത്തിൽ ഇളവു നൽകിയാൽ സാംസങ്, ഹ്യുണ്ടേ പോലുള്ള ആഗോള കൊറിയൻ കമ്പനികളുമായി ബന്ധപ്പെട്ടവർക്കും ഈ ഇളവ് നൽകേണ്ടതല്ലേ എന്നതാണ് വിമർശകർ ഉയർത്തുന്ന ചോദ്യം. വിദേശ രാജ്യങ്ങളിലെ സ്വകാര്യ സംഘടനകൾ നൽകുന്ന പുരസ്കാരങ്ങളെ മുൻനിർത്തി കൊറിയയിലെ നിയമത്തിൽ ഇളവുകൾ നൽകുന്നത് അനുവദിക്കാനാകില്ലെന്ന് അവർ പറയുന്നു. ആഗോള പ്രശസ്തി നേടിയ ഗഗ്നം സ്റ്റൈലിന്റെ സൈ (Psy) രണ്ടു തവണ സൈനിക സേവനം നടത്തിയതും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ യുക്രെയ്ൻ–റഷ്യ യുദ്ധം അടക്കമുള്ള സംഘർഷ സാഹചര്യത്തിൽ സൈനിക ചിട്ടകൾ  ലോകത്തെ മിക്ക രാജ്യങ്ങളും കടുപ്പിക്കുകയുമാണ്. അതും ബിടിഎസിന് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. ജർമനി അടക്കമുള്ള രാജ്യങ്ങൾ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. 

 

ബിടിഎസിനെ സൈനികസേവനത്തിൽനിന്ന് പൂർണമായും ഒഴിവാക്കിയില്ലെങ്കിലും 18 മാസമെന്ന സമയപരിധി കുറയ്ക്കുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. 2018ലെ ഏഷ്യൻ ഗെയിംസിൽ വിജയിച്ച കൊറിയയുടെ സോക്കർ ടീം അംഗമായ സൺ ഹങ് മൻ വെറും മൂന്ന് ആഴ്ച മാത്രമാണ് സൈനിക സേവനം ചെയ്തത്. എന്നാൽ സൈനിക സേവനത്തിന് പ്രതികൂലമായ പ്രസ്താവനയൊന്നും ബാൻഡ് അംഗങ്ങളിൽനിന്നു വന്നിട്ടില്ല. രാജ്യം ആവശ്യപ്പെട്ടാൽ തങ്ങൾ സൈനിക സേവനത്തിന് ഏതു നിമിഷവും തയാറാണെന്ന് ചിൻ, ആർഎം, സുഗ, ജെഹോപ്, ചിമിൻ, വി, ചങ് കുക് എന്നിവരെല്ലാം ഒരേ സ്വരത്തിൽ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 

 

490 കോടി ഡോളറാണ് പ്രതിവർഷം ബിടിഎസ് ദക്ഷിണ കൊറിയൻ സാമ്പത്തിക മേഖലയ്ക്ക് സംഭാവന ചെയ്യുന്നത്. കൊറിയയിലെ 26 ഇടത്തരം കമ്പനികളുടെ സംഭാവനയ്ക്ക് തുല്യമാണിത്. കൂടാതെ ലോകമാകെനിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ കൊറിയയിലേക്ക് എത്തിക്കുന്നതിലും ബിടിഎസിന് നിർണായക പങ്കുണ്ട്. ഇന്ത്യയിൽ അടക്കം ബിടിഎസ് ആരാധകർ കുതിച്ചുയർന്നതോടെ കൊറിയൻ ഭാഷയ്ക്കും വൻപ്രചാരവും കിട്ടിയിട്ടുണ്ട്. അങ്ങനെ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുമോ കൊറിയ?

 

അംഗങ്ങൾ സൈനിക സേവനത്തിനായി പോയതോടെ നിർജീവമായി മാറിയ രണ്ട് കെപോപ് ബാൻഡുകൾ ഇവയാണ്:

 

1) ഇൻഫിനിറ്റ്

 

കെപോപ്പിലെ കറുത്ത കുതിരയെന്നാണ് ഈ ബാൻഡ് അറിയപ്പെടുന്നത്. ഹാല്ല്യുതരംഗത്തിൽ ഒട്ടേറെ ജൂനിയർ ഗ്രൂപ്പുകൾ മാതൃകയാക്കിയിട്ടുള്ളത് ഇൻഫിനിറ്റിനെയാണ്. 2010ലാണ് ബാൻഡ് തുടങ്ങുന്നത്. ഏഴു പേരായിരുന്നു അംഗങ്ങൾ. കം ബാക്ക് എഗെയിൻ എന്ന ഗാനം ചടുലമായ നൃത്തച്ചുവടുകൾകൊണ്ട് ശ്രദ്ധേയമായി. ബിഫോർ ദ് ഡോൺ എന്ന ഗാനമാണ് ബാൻഡിന് ആരാധകരെ നേടിക്കൊടുത്തത്. ബാൻഡിന്റെ മുഖമായ സ്കോർപിയോൺ ഡാൻസ് രീതി ഏറെ പ്രശസ്തമാണ്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരായി സൈനിക സേവനത്തിന് പോകാൻ തുടങ്ങിയതോടെ 2019ഓടുകൂടി ഇൻഫിനിറ്റിൽ വൻ കൊഴിഞ്ഞുപോക്ക് ഉണ്ടായി. 

 

2) ബിഗ്ബാങ്

 

കെ പോപ് –ഹിപ് ഹോപ് പ്രകടനങ്ങളിലൂടെ വിഖ്യാതമായ ബാൻഡ് ആണ് ബിഗ്ബാങ്. കൊറിയൻ പോപ് തരംഗം ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിൽ മികച്ച പങ്കുവഹിച്ച ബാൻഡ്. ദക്ഷിണകൊറിയയുടെ ദേശീയ ബോയ് ബാൻഡ് എന്നും ബിഗ്ബാങ് അറിയപ്പെടുന്നു. ലൈസ് എന്ന ഗാനമാണ് ബാൻഡിനെ ആഗോള പ്രശസ്തിയിൽ എത്തിച്ചത്. ഫന്റാസ്റ്റിക് ബേബിയാണ് മറ്റൊരു ഹിറ്റ്. അരങ്ങേറ്റത്തിനു മുൻപ് തങ്ങളുടെ നിർമാതാക്കളോട് ഭക്ഷണത്തിനു വേണ്ടി പോലും യാചിക്കേണ്ടി വന്നിട്ടുണ്ട് ബാൻഡ് അംഗങ്ങൾക്ക്. കൊടും ദാരിദ്ര്യത്തിന്റെ നീണ്ട ആറു വർഷമായിരുന്നു പരിശീലനത്തിനായി അംഗങ്ങൾ ചെലവിട്ടത്. അഞ്ചു ഡോളറിലധികം ഭക്ഷണത്തിനായി ചെലവഴിക്കാൻ അംഗങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. ബാൻഡിന്റെ സ്റ്റുഡിയോയായ വൈജി എന്റർടെയ്ൻമെന്റിന്റെ ഓഫിസ് മുറി കഴുകിത്തുടയ്ക്കുന്ന ജോലി വരെ ഇവരെ ഏൽപിക്കുമായിരുന്നെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. 

 

അരങ്ങിലെത്തിയ ശേഷവും ഗ്രൂപ്പ് പിരിച്ചുവിടാനുള്ള ആലോചന സ്റ്റുഡിയോ നടത്തിയിരുന്നത്രേ. എന്നാൽ ചരിത്ര നിയോഗം മറ്റൊന്നായിരുന്നു. ബിഗ്ബാങ്ങിന്റെ വൻ വിജയത്തോടെ വൈജി എന്റർടെയ്ൻമെന്റ് കെപോപ്പ് രംഗത്ത് അതിന്റെ ആധിപത്യം ഉറപ്പിച്ചു. 2009–2016 കാലഘട്ടത്തിൽ കൊറിയയിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളിലൊന്നായി ബിഗ്ബാങ്ങിനെ ഫോബ്സ് വിലയിരുത്തുന്നു. ലോകത്ത് ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച ബോയ് ബാൻഡുകളിൽ ഒന്നെന്ന പ്രശസ്തിയും ബിഗ്ബാങ്ങിനുണ്ട്. 2019ൽ അനധികൃത ചൂതാട്ടം, ലൈംഗിക ആരോപണം എന്നിവ നേരിട്ട ബാൻഡ് അംഗം സുങ് റി പുറത്തുപോകുകയുണ്ടായി. മറ്റ് അംഗങ്ങൾക്ക് സൈനിക സേവനത്തിനു പോകേണ്ടി വന്നതും ബാൻഡിന്റെ പ്രവർത്തനത്തെ ബാധിച്ചു. സംഘം നിലവിൽ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണു വാർത്ത.

 

English Summary: BTS K-Pop band and Military Service Controversy: What will Happen in December?