നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജൊനാസും രണ്ടാമതൊരു കുഞ്ഞിനെക്കൂടി സ്വീകരിക്കാനൊരുങ്ങുന്നുവെന്ന് സൂചന. വാടകഗർഭധാരണത്തിലൂടെ ഇരുവരും വീണ്ടും മാതാപിതാക്കളാകാൻ തയ്യാറെടുക്കുന്നുവെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കിട്ട് ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. മകൾ മാൾട്ടി മേരിയുമായി അധികം പ്രായവ്യത്യാസം ഇല്ലാത്ത തരത്തിൽ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനാണ് ഇരുവരുെടയും ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വാടകഗർഭധാരണത്തിലൂടെ മാത്രമേ കുഞ്ഞിനു ജന്മം നൽകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ADVERTISEMENT

താനും സഹോദരങ്ങളുമായി വലിയ ആത്മബന്ധമാണുള്ളതെന്നും തന്റെയും സഹോദരങ്ങളുടെയും മക്കൾ തമ്മിൽ അതേ ബന്ധമുണ്ടാകാൻ കുട്ടികൾ തമ്മിൽ വലിയ പ്രായവ്യത്യാസം പാടില്ലെന്നുമാണ് നിക്കിന്റെ കാഴ്ചപ്പാട്. ഇക്കാര്യം പ്രിയങ്ക ചോപ്ര തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നിക്കിന്റെ സഹോദരൻ കെവിനും ഭാര്യ ഡാനിയേലിനും രണ്ട് പെൺമക്കളാണ്. മറ്റൊരു സഹോദരൻ ജോ ജൊനാസിനും ഭാര്യ സോഫി ടേണറിനും ഒരു മകളുണ്ട്. 

ADVERTISEMENT

ഈ വർഷം ജനുവരി 22നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.