മിക്ക യുവാക്കളെയും പോലെ സർക്കാർ ജോലി സ്വപ്നം കണ്ടിരുന്ന ഒരു വിദ്യാർഥി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കലാലയ രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും സിനിമയും സംഗീതവും മനസ്സിൽ കൊണ്ടു നടന്നു. ക്രമേണ സൗഹൃദങ്ങളുടെ കൈപിടിച്ച് ഒരു സമാന്തര സംഗീതലോകത്തിന്റെ വാതിലുകൾ തുറന്നു. ആ യാത്രകൾ മലയാളിയുടെ

മിക്ക യുവാക്കളെയും പോലെ സർക്കാർ ജോലി സ്വപ്നം കണ്ടിരുന്ന ഒരു വിദ്യാർഥി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കലാലയ രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും സിനിമയും സംഗീതവും മനസ്സിൽ കൊണ്ടു നടന്നു. ക്രമേണ സൗഹൃദങ്ങളുടെ കൈപിടിച്ച് ഒരു സമാന്തര സംഗീതലോകത്തിന്റെ വാതിലുകൾ തുറന്നു. ആ യാത്രകൾ മലയാളിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക യുവാക്കളെയും പോലെ സർക്കാർ ജോലി സ്വപ്നം കണ്ടിരുന്ന ഒരു വിദ്യാർഥി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കലാലയ രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും സിനിമയും സംഗീതവും മനസ്സിൽ കൊണ്ടു നടന്നു. ക്രമേണ സൗഹൃദങ്ങളുടെ കൈപിടിച്ച് ഒരു സമാന്തര സംഗീതലോകത്തിന്റെ വാതിലുകൾ തുറന്നു. ആ യാത്രകൾ മലയാളിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക യുവാക്കളെയും പോലെ സർക്കാർ ജോലി സ്വപ്നം കണ്ടിരുന്ന ഒരു വിദ്യാർഥി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കലാലയ രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും സിനിമയും സംഗീതവും മനസ്സിൽ കൊണ്ടു നടന്നു. ക്രമേണ സൗഹൃദങ്ങളുടെ കൈപിടിച്ച് ഒരു സമാന്തര സംഗീതലോകത്തിന്റെ വാതിലുകൾ തുറന്നു. ആ യാത്രകൾ മലയാളിയുടെ സംഗീതാഭിരുചിയുടെ വ്യാകരണങ്ങൾ മാറ്റിയെഴുതി. തെന്നിന്ത്യൻ യേശുദാസും, എസ്.പി. ബാലസുബ്രഹ്മണ്യവുമുൾപ്പെടെയുള്ള അതികായന്മാർ ആയാളുടെ സംഗീത്തിന് ശബ്ദം നൽകി. തെന്നിന്ത്യൻ സംഗീത ലോകം ആ ഈണങ്ങൾക്കായി കാതോർത്തു. ആ സംഗീത പ്രതിഭ തന്റെ പിഎച്ച്ഡി നേടിയത് കൺസപ്റ്റ് ഓഫ് ഹാർമണി വിത്ത് അദ്വൈത ആൻഡ്  ബുദ്ധിസം എന്ന വിഷയത്തിലാണ്. ലജ്ജാവതിയേ  എന്ന ഗാനം കൊണ്ട് മലയാളിയെ ഇളക്കി മറിച്ച ഡോ. ജാസി ഗിഫ്റ്റ് തന്റെ സംഗീത ജീവിതത്തെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയം അഭിമുഖ പരമ്പരയായ ‘ദ് ഇൻസൈഡ’റിനോടു സംവദിക്കുന്നു.

 

ADVERTISEMENT

∙ സിനിമാ സംഗീതത്തെപ്പറ്റി ആലോചിച്ചിരുന്നില്ല

 

1990 കളിൽ ഞാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയായിരുന്നു. ഫിലോസഫിയാണു പഠിച്ചത്. അക്കാലത്ത് ഫിലിം ക്ലബ്, സംസ്കാര തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. കോളജിന്റെ എതിര്‍ ഭാഗത്താണ് സൗത്ത് പാർക്ക് ഹോട്ടൽ. അവിടെ പാടാൻ പോകുമായിരുന്നു. അപ്പോഴൊന്നും സിനിമ സംഗീതത്തിലേക്ക് എത്തിച്ചേരുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. കാരണം അന്നത്തെ സിനിമാ വഴികൾ വളരെ ദുർഘടമായിരുന്നു. പക്ഷേ സിനിമാ സങ്കൽപം വളരെ ശക്തമായിരുന്നു. അക്കാദമിക്  സിനിമയുടെ ഏത് ആസ്വാദനെയും പോലെ സത്യജിത്ത് റായ്‌യുടെ ആരാധകൻ ആയിരുന്നു. അടിസ്ഥാനപരമായി അദ്ദേഹം ഒരു ചിത്രകാരനും ഒരു പിയാനിസ്റ്റുമൊക്കെയായിരുന്നു. കലയോട്  അദ്ദേഹത്തിനു തീവ്രമായ അഭിനിവേശമായിരുന്നു.   അദ്ദേഹത്തിന്റെ പ്രതിഭയിലെ ബഹുമുഖത്വമാണ് എന്ന ആകർഷിച്ചത്. അദ്ദേഹത്തിന് ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണവും അതായിരിക്കണം.  തിരുവനന്തപുരം സിനിമാ ഫെസ്റ്റിവലിന്റെ നാടാണല്ലോ. അതുകൊണ്ടുതന്നെ ധാരാളം വിദേശ സിനിമകൾ കാണാനും അവസരം ലഭിച്ചിരുന്നു. നിലവാരമുള്ള മികച്ച സിനിമകളാണ് അക്കാലത്തെ ഫെസ്റ്റിവലുകളിൽ  വിരുന്നെത്തിയിരുന്നത്. അങ്ങനെയാണ് സിനിമയെക്കുറിച്ചുള്ള ശക്തമായ ബോധം എന്റെ മനസ്സിൽ ഉറച്ചത്. അക്കാലത്ത് കണ്ട സിനിമകളാണ് ഫ്രഞ്ച് സംവിധായകൻ ക്രിസ്റ്റോഫ് കീസ്‌ലോവിസ്കിയുടെ ഡെക്കലോഗ് സീരീസും ട്രൈ കളർ സീരീസും. അവ വലിയ ഒരു അനുഭവമായിരുന്നു. രണ്ടു ചിത്രങ്ങളിലും സംഗീതത്തിനു വലിയ പങ്കുണ്ട്. പ്രത്യേകിച്ച് ട്രൈകളർ സീരിസിലെ ബ്ലൂ എന്ന സിനിമയിൽ സംഗീതമാണു നിറഞ്ഞു നിന്നത്. സിനിമയുടെ സംഗീതവും എങ്ങനെ ഒരു സമന്വയിക്കുന്നുവെന്ന പാഠം പല സിനിമകളം പകർന്നു നൽകിയിട്ടുണ്ടെങ്കിലും കീസ്‌ലോവിസ്കിയുടെ സിനിമകൾ അതിന് അടിവരയിടുകയായിരുന്നു. അത് എന്റെ സിനിമാ സങ്കൽപത്തെയും സംഗീത ജീവതത്തെയും വളരെ ആഴത്തിൽ സ്വാധീനിച്ചുവെന്നതാണു വസ്തുത.

 

ADVERTISEMENT

∙ ബാലഭാസ്കർ വെട്ടിത്തെളിച്ച വഴിയേ

 

മിക്ക കോളജ് വിദ്യാർഥികളെയും പോലെ എന്റെയും ലക്ഷ്യം ഒരു സർക്കാർ ഉദ്യോഗമായിരുന്നു. അന്ന് സ്വകാര്യ മേഖല ഇന്നത്തെപ്പോലെ ശക്തമായിത്തുടങ്ങിയിരുന്നില്ല. എങ്കിലും ഗാനമേളകളിലും ഹോട്ടലിലുമൊക്കെ പാടുമായിരുന്നു. എന്നാൽ എന്നെ സംഗിതത്തിന്റെ വഴിയിൽ പിടിച്ചു നിർത്തിയത് ബാലഭാസ്കർ, തനു ഭാസ്കർ, റോഷൻ, ചന്ദ്രു തുടങ്ങിയവരുടെ സൗഹൃദമാണ്. പ്രത്യേകിച്ച് കൺഫ്യൂഷൻ ബാൻഡ്. എടുത്തു പറയേണ്ട പേര് ബാലു എന്ന് ഞങ്ങളൊക്കെ സ്നേഹത്തോടെ വിളിക്കുന്ന ബാലഭാസ്കറിന്റേതു തന്നെയാണ്. ഞങ്ങളുടെയൊക്കെ സംഗീത ജീവിതം ആരംഭിക്കുന്നത് ബാലഭാസ്കറിലൂടെയാണെന്നതാണു സത്യം. സമാന്തര സംഗീതത്തിന്റെ ആദ്യകാല വക്താക്കളിലൊരാളായിരുന്നു ബാലു. മലയാളത്തിലെ ഹിറ്റായ സമാന്തര സംഗീതങ്ങളിൽ അഞ്ചെണ്ണം എടുത്താൽ അതിൽ ഒന്നായിരിക്കും ‘നയേ സമാനേകീ ഗാനാ’ എന്ന പാട്ട്. ആദ്യകാലത്തെ തരംഗിണി കസറ്റുകളിലെ ലളിത ഗാനങ്ങളാല്ലാതെ യുവത്വത്തെ കേന്ദ്രീകരിച്ച ഒരു സംഗീതം സൃഷ്ടിച്ചത് ബാലഭാസ്കറാണ്. അദ്ദേഹത്തിന്റെ കൈപിടിച്ചാണ് ഞങ്ങൾ എല്ലാപേരും സഞ്ചരിച്ചിരുന്നത്. ബാലഭാസ്കർ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. എങ്ങും പോയിട്ടില്ലെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.  

 

ADVERTISEMENT

∙ ‘ലജ്ജാവതിയേ നിന്റെ കള്ളക്കണ്ണിൽ’

 

സിനിമയിലേക്കുള്ള എന്റെ വഴി തുറന്നത്  ബിഗ്ബോസ് ഫെയിം സാബുവാണ്. കോളജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ഒന്നിച്ച് സൗത്ത്സോൺ കലോത്സവത്തിനു പോകുമായിരുന്നു. അതിൽ ഞാൻ പാശ്ചാത്യ സംഗീതമാണ് ആലപിച്ചിരുന്നത്. യൂണിവേഴ്സിറ്റി കോളജിലും ഞങ്ങൾ ഒരു വെസ്റ്റേൺ ഷോ നടത്തി. വെസ്റ്റേണിൽ ഞാൻ തിരഞ്ഞെടുത്തത് ജനപ്രിയമായ ഒരു ഗാനമായിരുന്നു. അക്കാലത്താണ് ഒരു ആൽബം ചെയ്യണമെന്ന് സാബു നിർബന്ധിച്ചു. അത് ജയരാജ് സാറിന്റെ (സംവിധായകൻ ജയരാജ്)  ശ്രദ്ധയിൽപെട്ടതോടെയാണ് ഫോർ ദ് പീപ്പിളിലെ ഗാനങ്ങൾ പിറന്നത്. ജയരാജിന് എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹത്തിന്റെ  സഹോദരൻ മഹേഷ് രാജാണ്. നവരസങ്ങളിലെ ഭീഭത്സത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ പണിപ്പുരയിലായിരുന്നു ജയരാജ്. കോവളത്താണ് ചിത്രീകരണം നടന്നത്. അതിലേക്കുള്ള കുറച്ചു മ്യൂസിക് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഞാൻ തയാറാക്കി.  അത് ഇഷ്ടമായതിനെത്തുടർന്നാണ് ഫോർ ദ് പീപ്പിൾ എന്ന മലയാള സിനിമ ചെയ്യുന്ന കാര്യം സൂചിപ്പിച്ചത് .  ഇതിലെ പാട്ടുകളുടെ ട്രാക്കാണു ഞാനാണു പാടിയത്. അത് സെറ്റിൽ അവതരിപ്പിച്ചിരുന്നു. അവിടെ  ഭരത്, ക്യാമറാമാൻ ആർ.ഡി. രാജശേഖർ എന്നിവർ ഉണ്ടായിരുന്നു. അവർക്ക് അത് ഇഷ്ടമായി. ഈ ഗാനങ്ങൾ ആരെക്കൊണ്ടു പാടിക്കണമെന്ന കാര്യത്തിൽ തുടക്കം മുതൽ സംവിധായകനു ചില സങ്കൽപങ്ങൾ ഉണ്ടായിരുന്നു. എല്ലാം കൂടെ ചേർന്നപ്പോൾ പാടുന്നതിന്റെ നിയോഗം എന്നിലേക്ക് എത്തുകയായിരുന്നു. 20 വർഷമായിട്ടും അതിലെ ഗാനങ്ങൾ ആളുകളുടെ മനസ്സിലുണ്ടെന്നത് സന്തോഷം നൽകുന്നു. അതിനു പിന്നിൽ എന്റെ മികവിനേക്കാൾ വലിത് ഞാൻ എന്ന സംഗീത സംവിധായകനിലും ഗായകനിലും നിന്ന് ഏറ്റവും മികച്ച കഴിവു പുറത്തെടുപ്പിക്കാൻ ജയരാജ് എന്ന സംവിധായകനു കഴിഞ്ഞുവെന്നതാണ്.

 

∙ ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ട് ഫാസ്റ്റ് ട്യൂണുകൾ  

 

മെലഡിയാണോ ഫാസ്റ്റ് ട്യൂണാണോ എനിക്കു പ്രിയമെന്ന് പലരും ചോദിക്കാറുണ്ട്. കംപോസ് ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ളത് യഥാർഥത്തിൽ ഫാസ്റ്റ് മ്യൂസിക്കാണ്. മെലഡിയാണെങ്കിൽ നമുക്കു മുന്നിൽ ഒരുപാടു സാധ്യതകളുണ്ട്. നമുക്കു പാട്ട് ചെയ്യാൻ നല്ല ഒരു പ്ലാറ്റ്ഫോം കിട്ടുകയെന്നതാണു പ്രധാനം. അങ്ങനെയുണ്ടായാൽ ചെയ്തു ഫലിപ്പിക്കാൻ കഴിയുമെന്നതാണ് അനുഭവം. അടിസ്ഥാനപരമായി ഞാൻ ജനകീയ ഗാനങ്ങളുടെ ആരാധകനാണ്. ക്ലാസിക്കൽ പിയാനോ ആണു പഠിച്ചു തുടങ്ങിയത്. പിന്നീട് രമേശ് നാരാണൻ സാറിന്റെ കീഴിൽ കുറച്ചുകാലം ഹിന്ദുസ്ഥാനി പഠിച്ചു. കുട്ടിക്കാലം മുതൽക്കേ ഞാൻ ധാരാളം പാട്ടുകൾ കേൾക്കുകമായിരുന്നു. അക്കാലത്ത് ആകാശവാണിയായിരുന്നല്ലോ ആശ്രയം. പിന്നീട് പാശ്ചാത്യ സംഗീതം ആലപിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ഗാനങ്ങൾ കേൾക്കുകയെന്നത് അത്യാവശ്യമായി. ഹിന്ദി ഉൾപ്പെടെയുള്ള പ്രാദേശിക ഗാനങ്ങളെ മാറ്റി നിർത്തി പാശ്ചാത്യ സംഗീതം ആലപിക്കാനായിരുന്നു കരാർ. അതിനായി പരമാവധി പാശ്ചാത്യ ഗാനങ്ങൾ കേട്ടു. അതിൽ ചില ശൈലികൾ മനസ്സിൽ പതിഞ്ഞു. ചില പാട്ടുകൾ പാടുമ്പോൾ സ്ഥിരം ട്രാക്കു വിട്ട് എന്റേതായ ഒരു ശൈലി പരീക്ഷിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ക്രമേണ എന്റേതായ ഒരു ആലാപന ശൈലി രൂപപ്പെട്ടുവന്നു. അതാണ് ലജ്ജാവതിയേ പോലെയുള്ള ഗാനങ്ങൾ സൃഷ്ടിച്ചപ്പോൾ സംഭവിച്ചത്. ആ പാട്ടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പറഞ്ഞവരുണ്ട്. എന്തായാലും ആ പാട്ട് കാലത്തെ അതിജീവിക്കുകയും ജനപ്രിയമാവുകയും ചെയ്തതു. അന്ന് സമൂഹ മാധ്യമങ്ങൾ ശക്തമായിരുന്നില്ലെങ്കിലും അന്നത്തെ വിപണയിൽ ഏറ്റവും മുന്നിലെത്താൻ ഫോർ ദ പീപ്പിളിലെ ഗാനങ്ങൾക്കു കഴിഞ്ഞു. അതിനു കാരണം ജനപ്രീതിതന്നെയായിരുന്നു. അതിലെ ഇംഗ്ലിഷ് പ്രയോഗങ്ങളൊക്കെ സ്വാഭാവികമായി കടന്നു വന്നതാണ്. ജയരാജിന്റെ സിനിമകളിലെ ഗാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിലെ പാട്ടുകളും പരാജയപ്പെടില്ല എന്ന ഒരു ഉറപ്പുണ്ടായിരുന്നു. എന്നാൽ ഒരു മെഗാഹിറ്റിലേക്കു പോകുമെന്നു സത്യത്തിൽ പ്രതീക്ഷിച്ചില്ല.

 

∙ യേശുദാസ്, എസ്പിബി, അമിതാബ് ബച്ചൻ

 

ജയരാജ് സാറിന്റെ  അസോഷ്യേറ്റ് അശോക്. ആർ നാഥിന്റെ ‘സഫല’ത്തിലെ ‘തൂവെള്ള തൂവുന്നുഷസ്സിൽ വാനിൽ കാർമഖത്തിൻ ശരമാലാ... ’ എന്ന ഗാനമാണ് ഞാൻ ആദ്യം ചെയ്തത്. എന്നാൽ അക്കാലത്ത് അത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. അതിനു ശേഷമാണ് ലജ്ജാവതിയൊക്കെ പിറന്നത്. ദാസേട്ടനെക്കൊണ്ട് (യേശുദാസ്) പാടിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ  ആരാധകനാണ്. സ്വകാര്യമായി കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളും അദ്ദേഹത്തിന്റേതാണ്. ഓരോ ഗാനത്തിനും വ്യത്യസ്തമായ തലവും സ്വഭാവവുമാണെന്നതാണ് അതിനു കാരണം. ഇത്ര വ്യത്യസ്തമനായ മറ്റൊരു ഗായകനുണ്ടോയെന്നും സംശയമാണ്. എന്റെ സംഗീതത്തിൽ 6 പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്.  രണ്ടു മൂന്നു പാട്ടികളുടെ ട്രാക്ക് പാടിയത് ഞാനാണ്. സ്നേഹത്തുമ്പീ.. , എന്ന പാട്ട് വളരെ ഹിറ്റായി. റേഡിയോ സ്റ്റേഷനുകളിലെല്ലാം അത് ചാർട്ടിൽ നമ്പർ ഒന്നായി. 70– 80 കളിൽ നമ്മളെല്ലാം കേട്ട ഹാപ്പി മൂഡ് ആയ മെലഡികളുടെ ഒരു പ്രതിഫലനമാണത്. ഞാൻ കേട്ടു മറന്ന പല പാട്ടുകളുടെയും ഓർമകൾ അതിലുണ്ട്. ഒരു കാലത്ത് പാട്ടുകൾ കേൾക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന വലിയ ഒരു വിഭാഗത്തിനെ അത് അവരുടെ പഴയ കാല സ്മരണകളിലേക്കു കൊണ്ടു പോയിട്ടുണ്ടാകണം.‘ സംഗീത സംവിധായകൻ രവീന്ദ്രനും ഈ പാട്ടിനെ അനുമോദിച്ചു. ‘മണിക്കിനാവിൻ.., നീലത്തടാകങ്ങളോ..’ എന്നീ ഗാനങ്ങളും ഹിറ്റായി. അദ്ദേഹവുമായി നല്ല സ്റ്റുഡിയോ അനുഭവങ്ങളാണ് എനിക്കുള്ളത്.  

 

 

സ്നേഹത്തുമ്പീ.. സ്റ്റുഡിയോയിൽ പാടുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. തിരികെ എത്തിയപ്പോൾ ഞങ്ങളൊന്നിച്ച് ഫൊട്ടോ എടുത്തിട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യത്തിനെ അദ്ദേഹത്തിന്റെ വീട്ടിൽവച്ചാണ് ഞാൻ പാടിക്കുന്നത്. എന്റെ കന്നട ഗാനങ്ങളിൽ ഏറ്റവും പ്രസിദ്ധമായിരുന്നു ആ ഗാനങ്ങൾ. സംവിധായകൻ അർജുൻ സർജയുടെ ‘പ്രേമബരഹ’ എന്ന സിനിമയുടെ ഗാനങ്ങളായിരുന്നു അതിൽ.  ഒരേ ദിവസംതന്നെ കന്നഡയിലും തെലുങ്കിലും അദ്ദേഹം പാടി. അതിൽ ജയ്ഹനുമന്ത എന്ന ഗാനം എസ്പിബി പണ്ടു പാടിയ പാട്ടിന്റെ  ടൈറ്റിൽ ആയിരുന്നു. അദ്ദേഹത്തിന്റെ  പ്രിയപ്പെട്ട ഗാനമാണ്  ‘മലരേ മൗനമാ...’  എന്റെയും.  റിക്കോർഡിങ്ങിനു ശേഷം ആ പാട്ടിനെപ്പറ്റി അവിടെ നിന്ന് എസ്പിബിയും, അർജുൻ സർജയുമൊക്കെ അവിടെ നിന്നു സംസാരിച്ചു എനിക്ക് വലിയ ഒരു അനുഭവമായിരുന്നു അത്. വളരെ നല്ല ഒരു മനുഷ്യന് എങ്ങനെ ഒരു നല്ല കലാകാരനാകാമെന്നതിന്റെ മാതൃകയായിരുന്നു എസ്പിബി. അദ്ദേഹത്തിന്റെ നഷ്ടം നമുക്ക് വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. അമിത് ത്രിവേദി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന സിനിമയുടെ തെന്നിന്ത്യൻ പുനരാവിഷ്കാരത്തിൽ  കന്നട, മലയാളം, തമിഴ്, എന്നീഭാഷകളിൽ എനിക്കു പാടാൻ കഴിഞ്ഞു. എനിക്കു പ്രിയപ്പെട്ട സംവിധായകനാണണ് അദ്ദേഹം. നാടോടി ഗാനങ്ങൾ അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെ ഗാനങ്ങൾ ഞങ്ങൾ ഒട്ടേറെ ഗാനമേള വേദികളിൽ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 3 പാട്ടുകൾ പാടാൻ കഴിഞ്ഞത്. വളരെ സന്തോഷം നൽകുന്നു.  വിദ്യാവോസ്കും അതിൽ പാടിയിട്ടുണ്ട്. റാപ് അടിസ്ഥാനമാക്കിയ വരികൾ പാടിയത് അമിതാബ് ബച്ചനാണ്.

 

∙ മലയാളത്തിലേക്കു വീണ്ടും

 

സിനിമകളുടെ കാര്യത്തിൽ എനിക്കു മുൻവിധികളോ സ്വന്തമായ തീരുമാനങ്ങളോ ഇല്ല. എന്റെ മുന്നിലുള്ളത് സംഗീതം മാത്രമാണ്. പക്ഷേ അവസരങ്ങൾക്കായി ആരെയും സമീപിക്കുന്ന ശീലം എനിക്കില്ല. അതുകൊണ്ടായിരിക്കും എനിക്കു മലയാളത്തിൽ എണ്ണം പറയാവുന്ന ഗാനങ്ങൾ ഇല്ലാതെ പോയത്. പക്ഷേ സിനിമ മാത്രമല്ല എന്റെ ലോകം. സംഗീതത്തിന്റെ വിശാലമായ ഒരു വഴിയുണ്ട്. ഞാൻ  ആ വഴികളിലാണു നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വെറുതെ ഇരിക്കേണ്ട അവസരങ്ങൾ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല സമയക്കുറവ് പൊതുവേ അനുഭവപ്പെടാറുമുണ്ട്. എങ്കിലും സിനിമാ മേഖല പൂർണമായി സഹായിച്ചില്ലെന്നു പറയാനാവില്ല. ജാസി ഗിഫ്റ്റ് എന്ന വ്യക്തിയെയും കലാകാരനെയും ലോകം അറിഞ്ഞത് സിനിമയിലൂടെത്തന്നെയാണ്. എന്നാൽ ഞാൻ സഹകരിച്ച ചില സിനിമകൾക്ക് അവർ ഉദ്ദേശിച്ചിടത്ത് എത്താനായില്ല. ഒരു പക്ഷേ എനിക്ക് കൂടുതൽ സാധ്യത മലയാളത്തിൽ ഉണ്ടാകാതെ പോകാൻ കാരണം ഇതായിരിക്കാം. കന്നഡയിൽ ഞാൻ ചെയ്ത ഗാനങ്ങളിൽ അധികവും മെലഡിയാണ്. അവയ്ക്കു വലിയ സ്വാധീനവും പ്രചാരവും കിട്ടിയത് ആ മേഖലയിൽ കൂടുതൽ അവസരമുണ്ടാക്കിത്തന്നു. അൻപതിനു മുകളിൽ കന്നഡ പടങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേള എല്ലാ മേഖലയിലുമെന്നപോലെ സിനിമ മേഖലയ്ക്കും തിരിച്ചടിയായിട്ടുണ്ട്. അപ്പോഴും സംഗീത ലോകത്തെ പരീക്ഷണങ്ങളുമായി സജീവമാകാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡിന്റെ ഇടവേള കഴിഞ്ഞ ശേഷം മലയാള സിനിമയിൽ ധാരാളം അവസരങ്ങൾ വന്നു തുടങ്ങിയെന്നത് വളരെ സന്തോഷം നൽകുന്നു

 

∙ ആരെയും അവഗണിക്കാനാവില്ല

 

മലയാളത്തിൽ ധാരാളം പുതിയ ഗായകരും സംഗീത സംവിധായകരുമുണ്ടെങ്കിലും അവർക്കു കാര്യമായ ഒരു പരിഗണന മലയാള സിനിമയിൽ ലഭിച്ചിരുന്നില്ല. അങ്ങനെ ഒരു ഘട്ടത്തിലാണ് ഞാൻ സിനിമയിലെത്തുന്നത്. എങ്കിലും പുതിയ ആളുകളെ പരീക്ഷിക്കാൻ പലരും തയാറായില്ല. എന്നാൽ കാലം മാറുകയാണ്. ഒട്ടേറെ പുതിയ സംഗീത സംവിധായകരും ഗായകരും മലയാള സിനിമയിലേക്കു വന്നു. അതു കാലം വരുത്തിയ മാറ്റമാണ്. അത്തരക്കാരുടെ പട്ടികയിൽ ഒരു പൊട്ടായി ഞാനുമുണ്ട് എന്നത് അഭിമാനകരമാണ്. ഇപ്പോൾ ആർക്കും ഏതു പാട്ടും കേൾക്കാം. ഏതു ശൈലിയും പരീക്ഷിക്കാം. അതിന് ആരും ആരെയും പഠിപ്പിക്കണ്ട. ഇപ്പോൾ വിമർശനങ്ങൾ ആരും ഗൗരവമായി എടുക്കാറില്ല. പണ്ടൊക്കെ ഒരു പാട്ട് ഇറങ്ങിയാൽ അതിനെക്കുറിച്ച് നിരൂപണങ്ങൾ ഉണ്ടാകാറുണ്ട്. നിരൂപകനും ഗാനരചയിതാക്കളും തമ്മിൽ ശത്രുതയിലെത്തിയ കാലവുമുണ്ട്. ഇന്ന് അത്തരം ഒരു സ്ഥിതിയില്ല. അതിനു കാരണം എല്ലാവരും നിരൂപകരാണെന്നതാണ്. എല്ലാവർക്കും സ്വന്തം നിലപാടുകളുണ്ട്. അത് പ്രകടിപ്പിക്കാൻ വേദികളുമുണ്ട്. പണ്ട് ഒന്നോ രണ്ടോ മാഗസിനുകളിൽ മാത്രം ഒതുങ്ങി നിന്ന വിമർശനം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ലക്ഷോപലക്ഷം പേരാണ്. അതിന്റെ പുറകെ പോകാൻ ആർക്കും സമയമില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഗാനങ്ങൾ നിർമിക്കാനുമാകില്ല.

 

∙ റിയാലിറ്റി ഷോകളുടെ സന്ദേശം

 

പുതിയ കാലത്ത് സമുഹ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക്  വളരെ വലുതാണ്. പണ്ടൊക്കെ എത്ര മികവുണ്ടെങ്കിലും സിനിമകൾ കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. അതോടെ പലരും സംഗീത ലോകത്തു നിന്നു പുറത്താവുകയോ പ്രതിഭ മുരടിക്കുകയോ ചെയ്യുമായിരുന്നു. അങ്ങനെ അനേകം പേരുണ്ട്. ഇപ്പോൾ അങ്ങനെയല്ല. നമുക്കു മികവും പ്രതിഭയുമുണ്ടെങ്കിൽ പ്രേക്ഷകർ താനേ ഉണ്ടാകുമെന്ന സ്ഥിതിവന്നു. ആ സാഹചര്യം സൃഷ്ടിച്ചത് സമൂഹ മാധ്യമങ്ങൾതന്നെയാണ്. ഇപ്പോൾ പ്രതിഭയുള്ള ഒരു വ്യക്തിക്ക് അവസരങ്ങളുടെ കുറവില്ല. പ്രശ്നം സമയത്തിന്റെ പരിമിതി മാത്രമാണ്. കോവിഡാനന്തര കാലത്തിന്റെ ഏറ്റവും വലിയ മെച്ചമാണത്. ഇപ്പോഴും ഫീൽഡിൽത്തന്നെയുണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ സാങ്കേതിക വികാസത്തിനും സാമൂഹിക മാധ്യമങ്ങൾക്കും കഴിയുന്നുവെന്നത് കലാ രംഗത്തു നിൽക്കുന്നവർക്ക് നൽകുന്ന ആത്മ വിശ്വാസം ചെറുതല്ല. ഇക്കാര്യത്തിൽ റിയാലിറ്റി ഷോകൾക്കും വലിയ പങ്കു വഹിക്കാനുണ്ട്. ഇക്കാര്യത്തിൽ നേരത്തേ  അനുകൂലമായ ഒരു സമീപനമല്ല എനിക്ക്  ഉണ്ടായിരുന്നത്. കുട്ടികൾക്ക് അതു സമ്മർദമുണ്ടാകുന്നുവെന്ന വിമർശനമാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ മത്സരാധിഷ്ടിത ലോകത്ത് അത്തരം സമ്മർദങ്ങൾ ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്ന് ആളുകൾ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. അതിനു രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ പാകപ്പെട്ടിട്ടുണ്ട്. നാളത്തെ ലോകത്തിന്റെ പരിഛേധമാണ് ഇപ്പോഴത്തെ റിയാലിറ്റി ഷോകൾ എന്ന തിരിച്ചറിവ് ശക്തമാണ്. ജീവിതത്തെ ലാഘവത്തോടെ കാണുന്ന സമീപനത്തിനു മാറ്റം വരുത്താൻ ഇവയ്ക്കു കഴിയും. ഇപ്പോൾ അവയുടെ സ്വഭാവം മാറിയിട്ടുണ്ട്. ആളുകളുടെ ആസ്വാദ ശേഷിയെ അവ സഹായിക്കുന്നുണ്ട്. സംഗീതം പഠിക്കുന്നവർക്ക് അവ വലിയ സാധ്യതകൾ തുറക്കുന്നുണ്ട്.

 

∙ പേരല്ല, പ്രധാനം പ്രതിഭ

 

സംഗീതത്തിനു മുന്നിൽ ഇപ്പോൾ എല്ലാവരും തുല്യരാണ്. പേരല്ല പ്രതിഭയാണു മുന്നിൽ നിൽക്കുന്നത്. പണ്ടൊക്കെ പാട്ടുകൾ  വിപണനം ചെയ്യുന്നതിൽ ഗാനരചയിതാവിന്റെയോ സംഗീത സംവിധായകന്റെയോ ഗായകന്റെയോ പേരിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോൾ അത് ഒരു ഘടകമേ അല്ല. ഉള്ളടക്കത്തിനാണു പ്രാധാന്യം. അതു കാലം വരുത്തിയ മാറ്റമാണ് അത് ഉൾക്കൊള്ളാനാകണമെന്നാണ് എന്റെ നിലപാട്. ഒരു കാലത്ത് ഗാനങ്ങൾ കവിതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അത് ആസ്വദിക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. എന്നാൽ പുതിയ കാലത്ത് ഒരു സംഗീത സംവിധായകൻ തന്റെ ആശയങ്ങൾ വരികളിൽ കൂടെയായിരിക്കില്ല അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത്. അവർക്കു മുന്നിൽ സാങ്കേതികമായ ഒട്ടേറെ സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ സംഗീതത്തിന് ഭാഷയുടെ അതിർ വരമ്പുകൾ ഇപ്പോൾ ഇല്ല. ഗാനമേള വേദികളിലൊക്കെ കന്നഡ തെലുങ്ക് ഗാനങ്ങൾ പാടൻ പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. ഏതു ഗാനവും ഏതുഭാഗത്തുമുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു അവസ്ഥ വന്നു. ഇപ്പോഴത്തെ സംഗീത 

സംവിധായകരുടെ മുൻഗണന ഗാനങ്ങൾ പരമാവധി ആസ്വാദകരിലെത്തിക്കുകയെന്നതാണ്. അതിന് അവർ ഏതു സാധ്യതകളും പ്രയോഗിക്കും. കാലം വരുത്തിയ മറ്റൊരു മാറ്റം സിനിമയുടെ പശ്ചാത്തലമില്ലെങ്കിലും സംഗീത പ്രതിഭകൾക്കു മുന്നോട്ടു പോകാനാകുമെന്നതാണ്. സൃഷ്ടികൾ അവതരിപ്പിക്കാനാകും. ഒരു കപ്പലണ്ടി കച്ചവടക്കാരൻ റോഡിൽ നിന്നു പാടിയ പാട്ടിന് ലക്ഷോപലക്ഷം ആരാധകരാണുണ്ടായത്.  

 

∙ ഇന്ത്യൻ ദർശനങ്ങളുടെ സ്വാധീനം

 

കണ്ണൂർ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. ദ് കൺസപ്റ്റ് ഓഫ് ഹാർമണി വിത്ത് അദ്വൈത ആൻഡ് ബുദ്ധി സമാണു വിഷയം. രാമകൃഷ്ണൻ സാറായിരുന്നു ഗൈഡ്. ഫിലോസഫി യോട് ശരിക്കും ഒരു അടുപ്പം തോന്നിയത് എംഫിൽ കാലത്താണ്. ഇന്ത്യൻ ദർശനങ്ങളെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. അതാണ് പിഎച്ച്ഡി എന്ന ആഗ്രഹത്തിലേക്കു നയിച്ചത്. ഫിലോസഫി എന്നത് വളരെ ആഴമുള്ള ഒരു വിഷയമാണ്. ജീവിതത്തിൽ അത് എങ്ങനെ സ്വാധീനിക്കും സഹായിക്കുമെന്നൊക്കെയുള്ളത് ഓരോരുത്തരുടെയും സമീപനം പോലെ ഇരിക്കും. അതിന് നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനാകുമെന്ന കാര്യത്തിൽ തർക്കമില്ല.

 

English Summary: Jassie Gift Opens up about Music and Movie career