ലൊസാഞ്ചലസിലെ ഓസ്കർ പുരസ്കാര വേദിയിൽ വീണ്ടും ഇന്ത്യൻ സംഗീതത്തിന്റെ മായാജാലം. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനമാണ് ഓസ്കർ വേദിയിൽ അവതരിപ്പിക്കുക. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ക്രിട്ടിക്സ് ചോയ്സ് അവാർഡിനും പിന്നാലെ ഓസ്കർ നാമനിർദേശവും ലഭിച്ച ‘നാട്ടു നാട്ടു’ പാട്ട് ഹോളിവുഡിലെ ഏറ്റവും പേരുകേട്ട പുരസ്കാരച്ചടങ്ങിൽ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് അണിയറ പ്രവർത്തകർ. ചന്ദ്രബോസ് എഴുതി എം.എം.കീരവാണി ഈണമിട്ട ഗാനം ഗായകരായ രാഹുൽ സിപ്ലിഗുഞ്ജും കാലഭൈരവയും ചേർന്നാണു 12ന് ഓസ്കർ വേദിയിൽ പാടുന്നത്. മാർച്ച് 13നു പുലർച്ചെ ഇന്ത്യയിൽ ഇതു തത്സമയം കാണം. ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്. സ്ലംഡോഗ് മില്യനെയർ ചിത്രത്തിൽ എ.ആർ. റഹ്മാൻ സംഗീതം പകർന്നു ലോകപ്രസിദ്ധമായ ‘ജയ് ഹോ’ ഗാനം 2009 ലെ ഓസ്കർ ചടങ്ങിൽ അവതരിപ്പിച്ചിരുന്നു. ഫ്ലെമിംഹോ സ്റ്റൈൽ ഡപ്പാന്‍ കൂത്ത് എന്ന വിശേഷണമുള്ള നാട്ടു നാട്ടു പാട്ടിനെക്കുറിച്ച്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ബാഫ്റ്റയിൽ നഷ്ടമായത് ഓസ്കറിൽ നേടുമോ?

ADVERTISEMENT

നാട്ടുനാട്ടിനു മികച്ച ഗാനം വിഭാഗത്തിലാണു നാമനിർദേശം. ഇതടക്കം ഇന്ത്യയിൽനിന്നു 3 സിനിമകൾക്ക് ഇത്തവണ ഓസ്കർ നാമനിർദേശം ലഭിച്ചു. ഡോക്യുമെന്ററി ഷോർട്ട് വിഭാഗത്തിൽ കാർത്തികി ഗൊൺസാൽവസിന്റെ ‘ദി എലിഫന്റ് വിസ്പേഴ്സ്’, ഡോക്യുമെന്ററി വിഭാഗത്തിൽ സൗനക് സെൻ സംവിധാനം ചെയ്ത ‘ഓൾ ദാറ്റ് ബ്രീത്തസ് ’ എന്നിവയ്ക്കാണു നാമനിർദേശം ലഭിച്ചത്. വിഖ്യാതമായ ബാഫ്റ്റ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽനിന്നു പുറത്തായതിന്റെ ക്ഷീണം തീർക്കാൻ ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിനായി നാളെണ്ണി കാത്തിരിക്കുകയാണ് കീരവാണിയും സംഘവും. കീരവാണിയുടെ സംഗീതേന്ദ്രജാലത്തിനു മാത്രമല്ല ഇന്ത്യൻ സംഗീതത്തിനു കൂടിയുള്ള ലോകാദരമായിരിക്കും ഓസ്കർ വേദിയിൽ പ്രഖ്യാപിക്കപ്പെടുക. കടലേഴുംകടന്നുള്ള കയ്യടികൾകൊണ്ട് ലൊസാഞ്ചലസിനെ കാതടപ്പിക്കാതിരിക്കില്ല ആരാധകർ.

കീരവാണി.

ആർആർആർ എന്നു ചിത്രത്തിനു പേരിട്ടപ്പോൾതന്നെ അതിനൊരു താളമുണ്ടായിരുന്നു: രണം, രുധിരം, രൗദ്രം. ഒടുവിൽ സിനിമ ബിഗ് സ്ക്രീനിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ നൃത്തം ചെയ്യിച്ചൊരു ആഘോഷഗാനം സിനിമയുടെ ഹൈലൈറ്റായി മാറുകയും ചെയ്തു. ഓസ്കർ വേദിയിൽ നാട്ടുനാട്ടുഗാനം കൊടിപാറിക്കുമ്പോൾ അത് ലോകവേദിയിൽ ഇന്ത്യയുടെ നാട്ടുപാട്ടിനുള്ള അംഗീകാരംകൂടിയാകുകയാണ്.

2009ൽ സ്ലം ഡോഗ് മില്യനയറിലെ ജയ്ഹോ എന്ന ഗാനത്തിലൂടെ എ.ആർ റഹ്മാൻ സമ്മാനിച്ച ഓസ്കർ മാധുര്യം രുചിച്ചറിഞ്ഞ ഇന്ത്യൻ സംഗീരാധാകർക്ക് കീരവാണി സമ്മാനിക്കാൻ പോകുന്നത് ഇരട്ടിമാധുര്യമായിരിക്കും. സ്ലംഡോഗ് മില്യനെയർ ഒരു ബ്രിട്ടിഷ് പശ്ചാത്തല ചിത്രമായതിനാൽ പൂർണമായും ഇന്ത്യൻ പശ്ചാത്തലത്തിൽ ആവിഷ്കരിക്കപ്പെട്ട ഒരു ഗാനത്തിനു ലഭിക്കുന്ന ആദ്യ ഓസ്കർ ആയിരിക്കും നാട്ടുനാട്ടു സ്വന്തമാക്കുക.

∙ ഫാൻഗ്രൂപ്പിൽ ബിടിഎസും; നാട്ടുനാട്ടിന് വോട്ട് വീഴുമോ?

BTS members Jimin, J-Hope, SUGA, Jungkook, RM, V and Jin. Photo: HYBE
ADVERTISEMENT

സംഗീതം കൊണ്ടു ലോകം കീഴടക്കിയ കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് വരെ ഇപ്പോൾ നാട്ടുനാട്ടു ഗാനത്തിന്റെ ആരാധകരാണ്. നാട്ടുനാട്ടുവിനൊപ്പം ചുവടുവയ്ക്കുകയും ഏറ്റുപാടുകയും ചെയ്യുന്ന ബിടിഎസ് ലീഡ് വോക്കലിസ്റ്റ് ജിയോൺ ജങ്ക്ബുക്കിന്റെ വിഡിയോ ഏറെ വൈറലായിരുന്നു. ബിടിഎസ് നൽകിയ സ്നേഹാദരത്തിനു ടൺകണക്കിനു സ്നേഹം ട്വിറ്ററിലൂടെ പങ്കുവച്ച് ആർആർആർ ടീം നന്ദി അറിയിക്കുകയും ചെയ്തു. ലേഡി ഗാഗയുടെയും ടെയ്‌ലർ സ്വിഫ്റ്റിന്റെയും റിഹാനയുടെയും ഹിറ്റ്‌ലിസ്റ്റുകളെ തകർത്തെറിഞ്ഞ് ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയതിന്റെ ആവേശവും ആത്മവിശ്വാസവും കീരവാണിയുടെയും സംഘത്തിന്റെയും ഓസ്കർ കാത്തിരിപ്പിനെ അർഥപൂർണമാക്കുന്നുണ്ട്. ഗോൾഡൻ ഗ്ലോബ് ലഭിച്ചാൽ ഓസ്കർ ഏറെക്കുറെ ഉറപ്പിക്കാം എന്നൊരു പ്രതീക്ഷകൂടിയുണ്ട് സിനിമയുടെ അണിയറപ്രവർത്തകർക്കിടയിൽ.

എന്നാൽ ഗോൾഡൻ ഗ്ലോബിനേക്കാൾ അൽപം കൂടി സങ്കീർണമാണ് ഓസ്കർ പുരസ്കാരമെന്നത് ആർആർആർ ടീമിന്റെ കാത്തിരിപ്പിനെ ഉദ്വേഗജനകമാക്കുന്നു. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന ഗോൾഡൻ ഗ്ലോബ് വിധിപ്രഖ്യാപനം നിർണയിക്കുന്നത് 100 വോട്ടുകൾകൊണ്ടു മാത്രമാണ്. എന്നാൽ ലോകമെമ്പാടുമുള്ള 10000 പേരുടെ വോട്ടുകളിലൂടെയാണ് ഓസ്കർ പുരസ്കാരം അന്തിമമായി തീരുമാനിക്കപ്പെടുക. ബ്രഹ്മാണ്ഡ ചിത്രം അവതാറിന്റെ സംവിധായകൻ ജെയിംസ് കാമറൂൺ ഉൾപ്പെടെയുള്ളവർ തങ്ങൾ ഉറപ്പായും നാട്ടുനാട്ടുവിനാണ് വോട്ട് ചെയ്യുകയെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.

രാജമൗലി

ഇതിനിടെ ട്വിറ്ററിൽ നാട്ടുനാട്ടു പാട്ടിന് പരസ്യവിലക്ക് ഏർപ്പെടുത്തിയത് വിവാദമുയർത്തിയിരുന്നു. ട്വിറ്ററിലെ പരസ്യവിഭാഗത്തിൽനിന്ന് ഈ ഗാനത്തെ നീക്കം ചെയ്ത നടപടിക്കെതിരെ ആർആർആറിന്റെ വിതരണക്കാരായ വേരിയൻസ് ഫിലിംസ് രംഗത്തുവന്നു. തെലുങ്കുഭാഷയിലുള്ള പരസ്യങ്ങൾക്കു ട്വിറ്ററിൽ അനുമതിയില്ലെന്നതായിരുന്നു ന്യായം. എന്നാൽ 81 മില്യൻ ജനങ്ങൾ സംസാരിക്കുന്ന തെലുങ്ക് ഭാഷയിലുള്ള പരസ്യങ്ങൾക്ക് ട്വിറ്ററിൽ അനുമതിയില്ലാത്തതിനെ ചോദ്യം ചെയ്ത് ഒട്ടേറെപേർ രംഗത്തുവന്നതോടെയാണ് സംഭവം പൊതുശ്രദ്ധയിലെത്തിയത്.

∙ യുക്രെയിനിൽനിന്നൊരു ഉന്മാദനൃത്തം

ADVERTISEMENT

സംഗീതം ശ്വസിക്കുന്നവരെ മാത്രമല്ല നൃത്താസ്വാദകരെപ്പോലും കീഴടക്കാൻ കഴിഞ്ഞതാണ് നാട്ടുനാട്ടുവിന്റെ വിജയത്തിനു പിന്നിലെ സീക്രട്ട് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 184 മില്യൺ യുഎസ് ഡോളർ മുടക്കിയാണ് ഗാനം ചിത്രീകരിച്ചത്. യുക്രെയിനിൽ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കിയുടെ കീവിലെ രാജകീയ വസതിക്കുമുന്നിലായിരുന്നു ഗാനത്തിനു പശ്ചാത്തലമൊരുക്കിയത്. ബ്രിട്ടിഷ് ഭരണകൂടത്തിനെതിരെ 1920കളിൽ പൊരുതിയ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതമാണ് ആർആർആർ പറഞ്ഞത്. രാജമൗലിയുടെ പിതാവ് വി.വിജയേന്ദ്ര പ്രസാദാണ് തിരക്കഥ ഒരുക്കിയത്. മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച എൻടിആർ ജൂനിയർ, രാം ചരൺ എന്നിവർ ഒരുമിച്ചു സിനിമയിൽ പാടിയാടുന്ന ഗാനമാണു ‘നാട്ടു നാട്ടു’.

ആർആർആർ ചിത്രത്തിൽനിന്ന്.

ഇരുപതോളം വ്യത്യസ്ത ഈണങ്ങളാണ് ഈ നൃത്തരംഗത്തിനുവേണ്ടി ചിട്ടപ്പെടുത്തിയതെന്നും ആകർഷകമായ ബീറ്റ് ആണ് ഈ ഗാനത്തെ യുവാക്കൾക്കിടയിൽ പ്രിയങ്കരമാക്കിയതെന്നും കീരവാണി പറഞ്ഞിട്ടുണ്ട്. സിനിമ മെ‍ാഴിമാറ്റം ചെയ്തപ്പോൾ മലയാളത്തിലും നാം ഈ പാട്ടുകേട്ടു. തെലുങ്കിൽ ചന്ദ്രബോസിന്റെ രചനയും കീരവാണിയുടെ മകനായ കാലഭൈരവ, രാഹുൽ എന്നിവരുടെ ആലാപനവും ഈ ഗാനത്തിന്റെ എനർജി ലെവൽ ഉച്ചസ്ഥായിയിലെത്തിച്ചു. രാംരചണിനും ജൂനിയർ എൻടിആറിനുമൊപ്പം ആയിരത്തോളം നർത്തകരും ഗാനരംഗത്ത് നിറഞ്ഞാടി. ആലിയ ഭട്ട്, ശ്രേയാ ശരൺ, സമുദ്രക്കനി തുടങ്ങിയ വൻതാരനിര തന്നെയുണ്ട് ചിത്രത്തിൽ.

∙ ഫ്ലെമിംഗോ സ്റ്റൈലിൽ ഡപ്പാൻകൂത്ത്

ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിൽ നിർണായകമായ സീനിലാണ് പാട്ട് ഉപയോഗിച്ചിരിക്കുന്നത്. ഒരു പാർട്ടിക്കിടെ സിനിമയിലെ നായകന്മാരോടു ഫ്ലെമിംഗോ സ്റ്റൈലിൽ ഡാൻസ് ചെയ്യാനറിയാമോ എന്നു പരിഹാസത്തോടെ ചോദിക്കുന്നുണ്ട്. ആ പാട്ടിൽ ചുവടുപിഴച്ച് കാൽതട്ടി വീഴുന്ന നായകർ ഇവിടുത്തെ നാടൻപാട്ട് നിങ്ങൾക്കറിയാമോ എന്നു ചോദിച്ചാണ് ‘ നാട്ടു നാട്ടു’ പാട്ടിലേക്കു ചുവടുവയ്ക്കുന്നത്. പാശ്ചാത്യരോട് താളത്തിലും ഈണത്തിലും മൽസരിച്ചു പാടിക്കേറുന്നൊരു വാശിപ്പാട്ട്. സൗത്ത് ഇന്ത്യൻ നാടോടി സംഗീതത്തിന്റെ ഈണമാണ് പാട്ടിന്റെ താളം. ഏതേതോ പഴമ്പാട്ടുകളിൽ നാം കേട്ടു പതിഞ്ഞ താളം ആഘോഷപൂർവം പുനരവതരിപ്പിക്കുകയാണ്. പാട്ട് തീരാറാകുമ്പോൾ ഒരു മിനിറ്റിലേറെ റിഥം തുടികൊട്ടിക്കയറുന്നുണ്ട്. അതിനൊത്ത് പ്രേക്ഷകന്റെ നെഞ്ചിടിപ്പും ഉയർന്നുയർന്നു പോകുന്നു.

നായകന്മാർ മത്സരിച്ചു നൃത്തം ചെയ്തതുപോലെതന്നെ മത്സരിച്ചു പാടുകയായിരുന്നു ഗായകരായ കാലഭൈരവയും രാഹുൽ സ്പിലിഗുഞ്ജും. അതുകേട്ട് മൽസരിച്ചു താളംപിടിച്ചുപോകുകയാണ് ഭാഷ അറിയാത്തവർ പോലും. അല്ലെങ്കിലും നല്ല സംഗീതത്തിന് ഭാഷ ഒരിക്കലും അതിർവരമ്പാകില്ലെന്നു ലോകത്തിനു മുന്നിൽ തെളിയിക്കുക കൂടിയാണ് നാട്ടുനാട്ടു പാട്ട്.

ഒരു ഫൈറ്റ് ആക്‌ഷൻ സീൻ പോലെയാണ് നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും നൃത്തച്ചുവടുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള കൊറിയോഗ്രഫി ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് അണിയറപ്രളർത്തകർ പറയുന്നു. ഒട്ടേറെ ദിവസങ്ങൾ റിഹേഴ്സൽ നടത്തിയാണ് ഓരോ ചുവടും ഫൈനൽ ടച്ചിലേക്ക് എത്തിയത്.

∙ ഫാസ്റ്റാണ്, ഹെവിയാണ് സൂപ്പർഹിറ്റാണ്...

‘‘ഇത് പൂർണമായും ഒരു ഇന്ത്യൻ ചിത്രമാണ്. ഇന്ത്യക്കാരായ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഒരുക്കിയിരിക്കുന്നത്’’ ചിത്രത്തിന്റെ സംവിധായകൻ എസ്.എസ് രാജമൗലി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്. മറ്റേതൊരു ഇന്ത്യൻ ചിത്രവും പോലെ തന്നെയാണ് ആദ്യം ആർആർആർ വിദേശരാജ്യങ്ങളിൽ പ്രദർശനത്തിനെത്തിച്ചത്. ആ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെ മാത്രമേ തിയറ്ററിൽ സിനിമയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നുള്ളു. എന്നാൽ വളരെപ്പെട്ടെന്നാണ് ഇന്ത്യക്കാർ അല്ലാത്തവരും ഈ ചിത്രത്തിന്റെ ആരാധകരായി മാറിയത്. മുൻപൊരു ദക്ഷിണേന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യത ആർആർആർ വിദേശ പ്രേക്ഷകർക്കിടയിൽ നേടിയെടുത്തു. അമേരിക്കയിലുൾപ്പെടെ ലഭിച്ച വൻ സ്വീകരണം രാജമൗലിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ലൊസാഞ്ചലസിലെ പ്രശസ്തമായ ചൈനീസ് തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ നാട്ടുനാട്ടു പാട്ടിനൊപ്പം ചുവടുവയ്ക്കാൻ പ്രേക്ഷകർ സ്ക്രീനിനു മുന്നിലേക്കു തള്ളിക്കയറിയത് ഭാഷാഭേദങ്ങൾക്കപ്പുറം സംഗീതത്തിന്റെ ജനകീയതയെ സൂചിപ്പിക്കുന്നുണ്ട്. 

നാട്ടു നാട്ടു ഗാനത്തിൽനിന്ന്.

ഒരുപക്ഷേ കോവിഡ് ഉയർത്തിയ നിശ്ശബ്ദതയ്ക്കും നിസ്സംഗതയ്ക്കും ശേഷം തിയറ്ററുകളെ ഇളക്കിമറിച്ച ദൃശ്യാനുഭവമായി മാറിയതാകാം ആർആർആറിന്റെ ജനകീയതയ്ക്കു കാരണമെന്നാണ് ചിലരുടെ വിലയിരുത്തൽ.

ഇത്രയും ഹെവി റിഥത്തിലുള്ള പാട്ട് ഇന്ത്യൻ സിനിമകളിൽ അപൂർവമാണെന്നാണ് ഗായകർ ചൂണ്ടിക്കാട്ടുന്നത്. അടിസ്ഥാനപരമായ മെലഡി പാട്ടിൽ ലയിച്ചുകിടക്കുന്നുവെന്നതാണ് കീരവാണിയുടെ ഈണങ്ങളുടെ പ്രത്യേകത. ബാഹുബലിയിലും മഗധീരയിലും ഫാസ്റ്റ് നമ്പറുകൾക്കൊപ്പം മധുരമായ മെലഡി കൂടി കീരവാണി കരുതിവച്ചിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്കാരവേദിയിലെ അവതാരക ഉൾപ്പെടെ പാട്ടിനെ ‘ നാറ്റു നാറ്റു ’ എന്നാണു വിളിച്ചതെങ്കിലും പാട്ടിനു ലോകം സമ്മാനിച്ച ആദരത്തിന്റെ ശോഭയ്ക്ക് തിളക്കമേറിക്കൊണ്ടേയിരിക്കുന്നു. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറഞ്ഞ ചിത്രം ആഗോളപ്രേക്ഷകർക്കുമുന്നിലേക്കു വച്ചുനീട്ടിയ എസ്. എസ്. രാജമൗലിയുടെ ആത്മവിശ്വാസം ചെറുതൊന്നുമല്ല. ആ ആത്മവിശ്വാസത്തിന്റെ ആഘോഷമാണ് ഓസ്കർവേദി ഇനി കാണാനിരിക്കുന്നത്. നമുക്കു കാത്തിരിക്കാം.

English Summary: 'Natu Natu' to be performed live at the Academy Awards 2023; Will Oscar reach India Again?