ഇത്തവണത്തെ ഓസ്കറിൽ സർവം ‘നാട്ടു നാട്ടു’ മയമായിരുന്നു. പുരസ്കാര വേദിയിൽ പാട്ട് ലൈവായി അവതരിപ്പിച്ചത് ഇന്ത്യയെ ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിർത്തി. ഇരുപതോളം നർത്തകരാണ് പാട്ടിനൊപ്പം വേദിയിൽ ചുവടുവച്ചത്. ഇന്ത്യയുടെ അഭിമാനതാരം ദീപിക പദുക്കോൺ ആണ് നാട്ടു നാട്ടു ഗായകരെ ഓസ്കർ വേദിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ ഓസ്കറിൽ സർവം ‘നാട്ടു നാട്ടു’ മയമായിരുന്നു. പുരസ്കാര വേദിയിൽ പാട്ട് ലൈവായി അവതരിപ്പിച്ചത് ഇന്ത്യയെ ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിർത്തി. ഇരുപതോളം നർത്തകരാണ് പാട്ടിനൊപ്പം വേദിയിൽ ചുവടുവച്ചത്. ഇന്ത്യയുടെ അഭിമാനതാരം ദീപിക പദുക്കോൺ ആണ് നാട്ടു നാട്ടു ഗായകരെ ഓസ്കർ വേദിയില്‍ പരിചയപ്പെടുത്തിയത്. ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്നു ഗാനം ആലപിച്ചു. 

ADVERTISEMENT

ഓസ്കറിൽ ‘നാട്ടു നാട്ടു’ അവതരണം നർത്തകരുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായി. ആർ ആർ ആറിലെ “ഹുക്ക് ഡാൻസ്” ചുവടുകൾ എങ്ങനെയെന്ന് കാണാൻ കാത്തിരുന്ന ആഗോള പ്രേക്ഷകരെ നിരാശപ്പെടുത്താത്ത പ്രകടനമാണ് നർത്തകർ കാഴ്ചവച്ചത്. അമേരിക്കന്‍ നടിയും നര്‍ത്തകിയുമായ ലോറന്‍ ഗോട്‌ലീബിന്റെ ചുവടുകൾ സദസ്സിലുള്ളവരെ ആവേശം കൊള്ളിച്ചു. നാട്ടു നാട്ടുവിന്റെ തത്സമയ പ്രകടനം മികച്ച കരഘോഷം ഏറ്റുവാങ്ങി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമാഗാനം ഓസ്കർ വേദിയിൽ മുഴങ്ങിക്കേൾക്കുന്നത്.  

ADVERTISEMENT

എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ട്. നാട്ടു നാട്ടുവിന് അക്കാദമി അവാർഡ് ലഭിച്ചത് ഇന്ത്യൻ സിനിമാ ലോകത്തിനു തന്നെ അഭിമാന നിമിഷമാണ്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പാട്ടിന്റെ പുരസ്കാര നേട്ടം. ആർആർആറിന്റെ സംവിധായകൻ എസ്.എസ്.രാജമൗലിയും രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു. മികച്ച കരഘോഷത്തോടെയാണ് നാട്ടു നാട്ടു ഓസ്കർ വേദിയിൽ സ്വീകരിക്കപ്പെട്ടത്.