പാട്ട് പാടാന്‍ എന്നും ഇഷ്ടമായിരുന്നു പ്രിയനടൻ ഇന്നസന്റിന്. താൻ ഗായകനല്ലെങ്കിലും പാട്ട് കിട്ടിയാൽ എന്തായാലും പാടുമെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നടൻ പലതവണ പൊതുവേദിയിൽ വച്ചു തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇന്നസന്റ് അവസാനമായി പാടിയ പാട്ട് ആരാധകരുടെ കണ്ണുകൾ നനയിക്കുകയാണ്. അതിഹൃദ്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ട് പാടാന്‍ എന്നും ഇഷ്ടമായിരുന്നു പ്രിയനടൻ ഇന്നസന്റിന്. താൻ ഗായകനല്ലെങ്കിലും പാട്ട് കിട്ടിയാൽ എന്തായാലും പാടുമെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നടൻ പലതവണ പൊതുവേദിയിൽ വച്ചു തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇന്നസന്റ് അവസാനമായി പാടിയ പാട്ട് ആരാധകരുടെ കണ്ണുകൾ നനയിക്കുകയാണ്. അതിഹൃദ്യമായ നാടൻപാട്ടാണ് നടന്റെ സ്വരത്തിൽ അവസാനമായി പുറത്തുവന്നത്. ഇന്നസന്റിനൊപ്പം ശ്രീവത്സൻ, ഭരത് സജിത്കുമാർ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. 

ADVERTISEMENT

ഗോകുൽ മംഗലത്ത് വരികൾ കുറിച്ച ഗാനമാണിത്. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും ഗോകുൽ തന്നെ. പ്രശാന്ത് ശങ്കർ ആണ് പാട്ടിന് ഈണമൊരുക്കിയത്. തികഞ്ഞ ഊർജത്തോട‌ും പ്രസരിപ്പാർന്ന മുഖത്തോടും കൂടെ ഗാനമാലപിക്കുന്ന ഇന്നസന്റിനെയാണ് വിഡിയോയിൽ കാണാനാകുക. 2021ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ ആരാധകഹൃദയങ്ങളെ കരയിപ്പിക്കുകയാണ്. 

ADVERTISEMENT

ഞായർ രാത്രി 10.30നാണ് പ്രിയനടൻ ഇന്നസന്റ് അന്തരിച്ചത്. ചൊവ്വ രാവിലെ 9.30 ന് ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ സംസ്കരിച്ചു. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ വസതിയിലെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് ഭൗതികദേഹം പള്ളിയിലെത്തിച്ചത്.