മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ രണ്ടാം ദിവസമായ തിങ്കളാഴ്ച രണ്ട് കച്ചേരികളാണ് അവതരിപ്പിച്ചത്. ആദ്യത്തെ സംഗീതക്കച്ചേരി വൈകിട്ട് 6:30ന് അശ്വത് നാരായണന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വയലിൻ സി.എസ്.അനുരൂപ്, മ‍ൃദംഗം കെ.എം.എസ്.മണി, ഘടം കോവൈ സുരേഷ്. കച്ചേരിയിൽ എട്ട് കൃതികളാണ് അവതരിപ്പിച്ചത്. തച്ചൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ രണ്ടാം ദിവസമായ തിങ്കളാഴ്ച രണ്ട് കച്ചേരികളാണ് അവതരിപ്പിച്ചത്. ആദ്യത്തെ സംഗീതക്കച്ചേരി വൈകിട്ട് 6:30ന് അശ്വത് നാരായണന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വയലിൻ സി.എസ്.അനുരൂപ്, മ‍ൃദംഗം കെ.എം.എസ്.മണി, ഘടം കോവൈ സുരേഷ്.

കച്ചേരിയിൽ എട്ട് കൃതികളാണ് അവതരിപ്പിച്ചത്. തച്ചൂർ ശിങ്കരാചാരി വസന്ത രാഗത്തിൽ രചിച്ച നിന്നു കൊരി എന്ന വർണത്തോടെ കച്ചേരി ആരംഭിച്ചു. തുടർന്ന് സ്വാതി തിരുനാളിന്റെ പരിപാലയമാം (രാഗം രീതിഗൗള, രൂപക താളം), മുത്തുസ്വാമി ദീക്ഷിതർ രചിച്ച അന്നപൂർണേ (ശ്യാമ രാഗം, ആദി താളം), ഹംസനാദ രാഗത്തിൽ ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ ബന്ധുരീതി എന്നീ കൃതികൾ മനോഹരമായി ആലപിച്ചു. 

ADVERTISEMENT

പ്രധാന കൃതിയായി ശ്യാമശാസ്ത്രികൾ മധ്യമാവതി രാഗം ആദി താളത്തിൽ ചിട്ടപ്പെടുത്തിയ പാലിഞ്ജു കാമാക്ഷി ആലപിച്ചു. അതിനു ശേഷം തനിയാവർത്തനം നടത്തി. 

അഗസ്ത്യർ രാഗമാലികയിൽ രചിച്ച ശ്രീചക്ര രാജ എന്ന ആദിതാള കൃതിയായിരുന്നു പിന്നീട്. ശുദ്ധസാരംഗ രാഗത്തിലുള്ള ജയദേവ കൃതിയായ സഞ്ചര ദധര ആലപിച്ചതിനു ശേഷം സ്വാതിതിരുനാളിന്റെ ധനാശ്രീ തില്ലാനയോടെ കച്ചേരി സമാപിച്ചു. 

ADVERTISEMENT

രണ്ടാമത്തെ കച്ചേരി രാത്രി എട്ടിന് യോഗേഷ് ശർമ കാസർഗോഡിന്‍റേതായിരുന്നു. വയലിൻ ഡോ. സിന്ധു ദിലീപ്, മ‍ൃദംഗം വൈക്കം പ്രസാദ്, ഘടം കൂറ്റുവേലി അനിൽകുമാർ, ഗഞ്ചിറ തൃക്കാക്കര ടി.എൻ.മധു.

12 കൃതികളാണ് കച്ചേരിയിൽ അവതരിപ്പിച്ചത്. ത്യാഗരാജ സ്വാമികളുടെ കനകാംഗി രാഗത്തിലുള്ള ശ്രീ ഗണനാഥം എന്ന ഗണപതി സ്തുതിയോടെ ആരംഭിച്ച കച്ചേരിയിൽ ഊത്തുക്കാട് വെങ്കിട സുബ്ബയ്യരുടെ എന്ന പുണ്ണിയം (രീതിഗൗള രാഗം, ആദി താളം), ത്യാഗരാജ സ്വാമികളുടെ തന്നെ എട്ടിയോജന (കിരണാവലി രാഗം, ആദി താളം) എന്നിവയ്ക്കു ശേഷം രേവഗുപ്തി രാഗത്തിലെ പ്രശസ്തമായ സ്വാതിതിരുനാൾ കീർത്തനം ഗോപാലക പാഹിമാം മനോഹരമായി ആലപിച്ചു.

ADVERTISEMENT

തുടർന്ന് മൈസൂർ ചിക്ക രാമറാവു ഈണമിട്ട ചിദംബരനാഥിന്റെ വാഗദീശ്വരി രാഗത്തിലുള്ള വാണീ വാഗധീശ്വരീ എന്ന പ്രശസ്ത രൂപക താളകൃതി ആലപിച്ചു. നാരായണ തീർത്ഥർ മധ്യമരാവളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഖണ്ഡചപ്പു താളകൃതി നാരായണ നമോ, ഡോ എം ബാലമുരളീകൃഷ്ണ വിശ്വംഭരിയിൽ രചിച്ച ഭോ ശംഭോ എന്നിവയ്ക്കു ശേഷം പ്രധാനകൃതിയായി ഡോ എം ബാലമുരളീകൃഷ്ണയുടെ തന്നെ താമരലോചനീ എന്ന ആദിതാള ദേവീസ്തുതി അവതരിപ്പിച്ചു. തുടർന്ന് തനിയാവർത്തനം.

അതിനുശേഷം ആലപിച്ചത് അരുണഗിരിനാഥരുടെ ഇയലിശയിൽ തിരുപ്പുകൾ (സല്ലാപ രാഗം, ആദിതാളം തിശ്ര നട), പുരന്ദരദാസർ ചിട്ടപ്പെടുത്തിയ നീണേ അനന്തബന്ധോ (ശുഭപന്തുവരാളി രാഗം, ആദി താളം), സിന്ധുഭൈരവി രാഗത്തിലെ പരമ്പരാഗത കീർത്തനമായ അന്ത്യജനു (ആദി താളം തിശ്ര നട) എന്നിവയാണ്.

പുരന്ദരദാസർ മധ്യമാവതി രാഗത്തിൽ രചിച്ച ഭാഗ്യാധ ലക്ഷ്മീ എന്ന ദേവീസ്തുതിയോടെ കച്ചേരി സമാപിച്ചു. 

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം മൂന്നാം ദിവസം ഡോ.അശ്വതി വിനു, കെ.എം.ഉദയൻ എന്നിവർ നയിക്കുന്ന സംഗീതക്കച്ചരികളാണ്.