ഗായകൻ വിജയ് മാധവും നടിയും അവതാരകയും ഗായികയുമായ ദേവിക നമ്പ്യാരും ചേർന്നാലപിച്ച അയ്യപ്പഭക്തിഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 9 മാസം പ്രായമായ കൺമണി ആത്മജ മഹാദേവിനൊപ്പമാണ് ഇരുവരും റെക്കോർഡിങ് സ്റ്റുഡിയോയിലെത്തിയത്. വിജയ്‌യും ദേവികയും പാടുമ്പോൾ ചുറ്റുമുള്ളതെല്ലാം വീക്ഷിച്ച്, കുഞ്ഞുകൈകൾ കൊണ്ട് താളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകൻ വിജയ് മാധവും നടിയും അവതാരകയും ഗായികയുമായ ദേവിക നമ്പ്യാരും ചേർന്നാലപിച്ച അയ്യപ്പഭക്തിഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 9 മാസം പ്രായമായ കൺമണി ആത്മജ മഹാദേവിനൊപ്പമാണ് ഇരുവരും റെക്കോർഡിങ് സ്റ്റുഡിയോയിലെത്തിയത്. വിജയ്‌യും ദേവികയും പാടുമ്പോൾ ചുറ്റുമുള്ളതെല്ലാം വീക്ഷിച്ച്, കുഞ്ഞുകൈകൾ കൊണ്ട് താളം പിടിക്കുന്ന ആത്മജിന്റെ ക്യൂട്ട് ദൃശ്യങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.

‘കഴിഞ്ഞ വർഷം ദേവിക അയ്യനെ പറ്റി എഴുതിയ ഗാനം ഞാൻ മ്യൂസിക്ക് ചെയ്ത് പാടി. ഒരു കൊല്ലത്തിനിപ്പുറം ഇന്ന് ഒരാളും കൂടി ഉണ്ട് ഞങ്ങളുടെ കൂടെ.  "ആത്മജനയ്യൻ" എല്ലാരും കേട്ടിട്ട് അഭിപ്രായം പറയണം. സ്വാമി ശരണം’, എന്ന കുറിപ്പോടെ വിജയ് മാധവ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. 

ADVERTISEMENT

7 ാം മാസത്തിൽ‌ ആത്മജ് സംഗീതത്തിൽ വിദ്യാരംഭം നടത്തിയിരുന്നു. സംഗീതസംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ കാൽക്കല്‍ ദക്ഷിണ വച്ച് വിജയദശമി നാളിലായിരുന്നു സംഗീതപഠനത്തിനു തുടക്കം കുറിച്ചത്. ദേവികയുടെ കയ്യിലിരുന്നാണ് കുഞ്ഞ് വിദ്യാരംഭം നടത്തിയത്. ഗുരുവിന്റെ കാൽ വന്ദിച്ച് അനുഗ്രഹവും നേടുന്നതിന്റെ വിഡിയോ ഏറെ ശ്രദ്ധേയമായിരുന്നു.

2022 ജനുവരിയിലാണ് ദേവിക നമ്പ്യാരും വിജയ്‌ മാധവും വിവാഹിതരായത്. ഈ വർഷം മാർച്ചിൽ ഇരുവർക്കും കുഞ്ഞ് പിറന്നു. വിശേഷങ്ങളെല്ലാം ദേവികയും വിജയ് മാധവും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

English Summary:

Devika Nambiar and Vijay Madhav record song with son