ഒരു ദളം മാത്രം വിടർന്ന ചെമ്പനീർ മുകുളമായിരുന്നു, ഒഎൻവിക്ക് പ്രണയം. ജീവിതത്തിലേക്ക് പാതി തുറന്നിട്ടൊരു വാതിൽ. മഴ പെയ്തുതോർന്ന രാത്രികളിൽ ആ ജാലകത്തിന്റെ വാതിലിലിരുന്നു പ്രണയത്താൽ കാതരയായ പക്ഷി പാടുന്നത്, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്നാണ്. ചൈത്രം ചായം ചാലിക്കുന്നത് അവളുടെ ചാരുചിത്രം

ഒരു ദളം മാത്രം വിടർന്ന ചെമ്പനീർ മുകുളമായിരുന്നു, ഒഎൻവിക്ക് പ്രണയം. ജീവിതത്തിലേക്ക് പാതി തുറന്നിട്ടൊരു വാതിൽ. മഴ പെയ്തുതോർന്ന രാത്രികളിൽ ആ ജാലകത്തിന്റെ വാതിലിലിരുന്നു പ്രണയത്താൽ കാതരയായ പക്ഷി പാടുന്നത്, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്നാണ്. ചൈത്രം ചായം ചാലിക്കുന്നത് അവളുടെ ചാരുചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദളം മാത്രം വിടർന്ന ചെമ്പനീർ മുകുളമായിരുന്നു, ഒഎൻവിക്ക് പ്രണയം. ജീവിതത്തിലേക്ക് പാതി തുറന്നിട്ടൊരു വാതിൽ. മഴ പെയ്തുതോർന്ന രാത്രികളിൽ ആ ജാലകത്തിന്റെ വാതിലിലിരുന്നു പ്രണയത്താൽ കാതരയായ പക്ഷി പാടുന്നത്, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്നാണ്. ചൈത്രം ചായം ചാലിക്കുന്നത് അവളുടെ ചാരുചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദളം മാത്രം വിടർന്ന ചെമ്പനീർ മുകുളമായിരുന്നു, ഒഎൻവിക്ക് പ്രണയം. ജീവിതത്തിലേക്ക് പാതി തുറന്നിട്ടൊരു വാതിൽ. മഴ പെയ്തുതോർന്ന രാത്രികളിൽ ആ ജാലകത്തിന്റെ വാതിലിലിരുന്നു പ്രണയത്താൽ കാതരയായ പക്ഷി പാടുന്നത്, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്നാണ്. ചൈത്രം ചായം ചാലിക്കുന്നത് അവളുടെ ചാരുചിത്രം വരയാനായിരുന്നു. മെല്ലെ മെല്ലെ മുഖപടം ഉയർത്തുമ്പോൾ അവളുടെ നെറ്റിയിലെ ചന്ദനവർണം കണ്ട് അവൻ വിസ്മയിക്കുന്നു. കവിൾത്തട്ടിലെ കുങ്കുമവർണം മലർവാകത്തളിരിൽനിന്നെന്നും മിഴിപ്പൂവിലെ നീല ഇന്ദ്രനീലമണിച്ചില്ലിൽനിന്നെന്നും സങ്കൽപ്പിക്കുന്നു. ഒരു മൺചെരാതുപോലെ എക്കാലത്തേക്കുമായി അവൾ അയാളിൽ നിറഞ്ഞുകത്തുന്നു.  

കിളിച്ചുണ്ടൻ മാങ്ങകടിച്ചും വേലിക്കൽ നിന്ന് ഒളിച്ചുനോക്കിയും കളിവാക്കുപറയുന്ന നാടൻ പ്രണയവുമായി പി.ഭാസ്കരനും ഇന്ദ്രവല്ലരികൾ പൂചൂടുന്ന രാത്രികളിൽ സാലഭഞ്ജികകളുടെയും രുദ്രവീണകളുടെയും നടുവിൽ അരങ്ങേറുന്ന പ്രണയഭാവനകളുമായി വയലാറും മലയാള ചലച്ചിത്ര സംഗീതരംഗത്ത് നിറഞ്ഞാടിയ കാലത്താണ് ‘ബാലമുരളി’ എന്ന തൂലികാനാമവുമായി ഒഎൻവി കുറുപ്പ് എത്തുന്നത്. വാക്കുകളേക്കാൾ മൗനമായിരുന്നു ആ പ്രണയകവിതകളിൽ വാചാലമായത്. ഒരുവാക്കുരിടാത്തപ്പോഴും അവളുടെ നീൾമിഴിപ്പീലിയിൽ നീർമണിതുളുമ്പുന്നത് എന്തിനെന്ന് അവനു തിരിച്ചറിയാം. പരുക്കൻ ജീവിത സാഹര്യങ്ങൾ അവളെ അശ്രുകുടീരമാക്കുമ്പോഴും കൃഷ്ണതുളസിക്കതിരുചൂടിച്ച് ആദരിച്ചിരുത്താൻ അവനു മടിയില്ല. അവന്റെ ശ്രീകോവിലിലേക്കു പ്രവേശിക്കാൻ അവൾക്കു പുഷ്പപാദുകങ്ങൾ ഊരിവയ്ക്കേണ്ട ആവശ്യവുമില്ല. അവളുടെ ഉറക്കം മുറിയാതെ, ശ്രുതി താഴ്ത്തിപ്പാടാൻ അവൻ കുയിലിനോടു കെഞ്ചും, തിരിതാഴ്ത്താൻ ശാരദനിലാവിനോട് അപേക്ഷിക്കും. എന്തുകൊണ്ടെന്നാൽ, അവൻ നിറയെ അവൾ മാത്രമാണ്.

ADVERTISEMENT

ആരെയും ഭാവഗായകനാക്കുന്ന ആത്മസംഗീതമായിരുന്നു കവിക്കു പ്ര‌ണയം. അതുകൊണ്ടുതന്നെ, നായികയുടെ ശരീരവടിവുകളിലേക്കോ രതിസുഖസാരങ്ങളിലേക്കോ അതിക്രമിച്ചുകയറാത്ത മാന്യമായ പ്രണയഭാവനയായിരുന്നു ഒഎൻവിയുടേത്. ‘എന്നോടു പറയൂ നീ, എന്തെങ്കിലും ഒന്നു സമ്മതിക്കൂ’എന്ന് ഇഷ്ടപ്രാണേശ്വരിക്കുനേരേ സമ്മർദതന്ത്രം പ്രയോഗിക്കുന്ന കാമുക സങ്കൽപമായിരുന്നില്ല, ഒരിക്കലും അത്. 

രുദ്രവീണകൾ മുറുകുന്ന ഇന്ദ്രസഭാതലത്തിലും പ്രമദവൃന്ദാവനത്തിലുമല്ല, പ്രാവുകൾ കുറുകുന്ന കോവിലിലും പാവലിനു നീർപകരുന്ന തൊടിയിലുമൊക്കെ വച്ചാണ് ആ പ്രണയം തിടം വയ്ക്കുന്നത്. ‘സഖീ’ എന്നോ ‘ദേവീ’ എന്നോ കുറെക്കൂടി സ്നേഹത്തോടെ ചിലപ്പോൾ ‘ആത്മസഖീ’ എന്നോ കുലീനത നിറഞ്ഞ സംബോധനയേ ആ കാമുകൻ പ്രണയിനിക്കു നീട്ടുന്നുള്ളൂ.

1955ൽ ‘കാലം മാറുന്നു’ എന്ന ചലച്ചിത്രം മുതൽ പാട്ടെഴുതിത്തുടങ്ങിയെങ്കിലും 1965ൽ ‘കാട്ടുപൂക്കൾ’ എന്ന ചലച്ചിത്രത്തിലെ ‘മാണിക്യ വീണയുമായെൻ മനസ്സിന്റെ താമസപ്പൂവിലുണർന്നവളേ’ എന്ന ഗാനത്തിലൂടെയാണ് ഒഎൻവിയുടെ പ്രണയഭാവന തളിരിട്ടുതുടങ്ങുന്നതെന്നു പറയാം. സ്വപ്നസുന്ദരീ നീയൊരിക്കലെൻ പുഷ്പശയ്യാ തലങ്ങളിൽ (അധ്യാപിക), നീ വരൂ കാവ്യ ദേവതേ (സ്വപ്നം) തുടങ്ങിയ ഗാനങ്ങളിലൂടെ അത് ക്രമേണ മലയാള കാമുക ഹൃദയങ്ങളിൽ സൗരഭം പടർത്തി. മലയാളസംഗീതത്തിന്റെ വസന്തകാലമെന്നു കുറിച്ചിടപ്പെട്ട എൺപതുകളിലാവട്ടെ, ഏറ്റവും മുഗ്ധമായ ഒരുപിടി പ്രണയഗാനങ്ങളിലൂടെ ഒഎൻവി തന്നെ അടയാളപ്പെടുത്തി. പല്ലവി മുഴുവൻ ‘സുഖമോ ദേവി’ എന്ന രണ്ടേ രണ്ടു വാക്കുകൾ മാത്രം നിരത്തി അപൂർവമായൊരു ഗാനം രവീന്ദ്രനുമായി ചേർന്ന് ചിട്ടപ്പെടുത്തിയതും മലയാള സംഗീത ചരിത്രത്തിന്റെ ഭാഗമാണ്.

ദേവരാജൻ മുതൽ എം.ജയചന്ദ്രൻ വരെ ഒഎൻവി കവിതകൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ കവിതയിലെ പ്രണയചാരുത ഏറ്റവും കുലീനമായൊരു ഈണം കൈക്കൊള്ളുന്നത് എം.ബി.ശ്രീനിവാസന്റെ ഗാനങ്ങളിലൂടെയാണെന്നു പറയാം. ബോംബെ രവിയുടെയും സലിൽചൗധരിയുടെയും ഇളയരാജയുടെയുമൊക്കെ ഗാനങ്ങളെ വിലകുറച്ചുകണ്ടല്ല ഈ നിരീക്ഷണം. എം.ബി.ശ്രീനിവാസന്റെ ഗാനങ്ങളുടെ മന്ദഗതിയും ആത്മാവിലേക്കിറങ്ങുന്ന സ്വരവിന്യാസവും ഗന്ധർവനാദവും ചേരുമ്പോൾ അതിനു വേറിട്ടൊരു ഭാവതലം സമ്മാനിക്കുന്നു. 

ADVERTISEMENT

∙ വിവിധ സംഗീതസംവിധായകർ ചിട്ടപ്പെടുത്തിയ ഒഎൻവിയുടെ പ്രണയഗാനങ്ങളിൽ ചിലത്,

ജി.ദേവരാജൻ

മന്ദാകിനീ (സർവേക്കല്ല്)

 

ADVERTISEMENT

മാണിക്യ വീണയുമായെൻ (കാട്ടുപൂക്കൾ)

 

പ്രിയസഖി ഗംഗേ (കുമാരസംഭവം)

 

അരികിൽ നീയുണ്ടായിരുന്നെങ്കിൽ (നീയെത്രധന്യ)

സലിൽ ചൗധരി

കളകളം കായലോളങ്ങൾ (ഈ ഗാനം മറക്കുമോ)

 

രാക്കുയിലേ ഉറങ്ങൂ  (ഈ ഗാനം മറക്കുമോ)

 

ശ്യാമമേഘമേ (സമയമായില്ലാ പോലും)

 

മാടപ്രാവേ വാ (മദനോത്സവം)

 

നീവരൂ കാവ്യ ദേവതേ (സ്വപ്നം)

 

ശാരികേ എൻ ശാരികേ (സ്വപ്നം)

 

ഓർമകളേ കൈവള ചാർത്തി (പ്രതീക്ഷ)

 

ആതിരപ്പൂവണിയാൻ (പ്രതീക്ഷ)

 

നീയൊരോമൽ കാവ്യ ചിത്രം പോലെ (ചുവന്ന ചിറകുകൾ)

 

ഒന്നാനാം കുന്നിന്മേൽ ( എയർഹോസ്റ്റസ്)

 

ശ്രാവണം വന്നൂ നിന്നെ തേടി (അന്തിവെയിലിലെ പൊന്ന്)

 

കാതിൽ തേന്മഴയായ് (തുമ്പോളി കടപ്പുറം)

എം.ബി.ശ്രീനിവാസൻ

ശരദിന്ദുമലർദീപനാളം നീട്ടി (ഉൾക്കടൽ)

 

എന്റെ കടിഞ്ഞൂൽ പ്രണയകഥയിലേ (ഉൾക്കടൽ) 

 

നഷ്ടവസന്തത്തിൻ (ഉൾക്കടൽ)

 

ചൈത്രം ചായം ചാലിച്ചു (ചില്ല്) 

 

പോക്കുവെയിൽ പൊന്നുരുകി(ചില്ല്)

 

മിഴികളിൽ നിറകതിരായി (യവനിക)

 

കിളിവാതിലിനരികിൽ (പരസ്പരം)

 

ഉദ്യാനദേവിതൻ ഉത്സവമായ് (ഒരു കൊച്ചുസ്വപ്നം)

 

നെറ്റിയിൽ പൂവുള്ള (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ)

രവീന്ദ്രൻ

പുഴയോരഴകുള്ള പെണ്ണ് (എന്റെ നന്ദിനിക്കുട്ടി)

 

ഇനിയും വസന്തം പാടുന്നു (എന്റെ നന്ദിനിക്കുട്ടി)

 

പൊൻ പുലരൊളി പൂവിതറിയ( ഇത്തിരിപ്പൂവേ ചുവന്നപൂവേ)

 

സുഖമോ ദേവീ (സുഖമോ ദേവീ)

 

പൊയ്കയിൽ കുളിർപ്പൊയ്കയിൽ (രാജശിൽപി)

ജോൺസൺ


പവിഴം പോ‍ൽ പവിഴാധരം പോൽ (നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ)

 

എന്റെ മൺവീണയിൽ കൂടണയാനൊരു (നേരം പുലരുമ്പോൾ)

 

മെല്ലെ മെല്ലെ മുഖപടം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)

ഇളയരാജ

വേഴാമ്പൽ കേഴും (ഓളങ്ങൾ)

 

മിഴിയിൽ മീൻ പിടഞ്ഞു (സന്ധ്യക്കു വിരിഞ്ഞ പൂവ്)

 

യമുനേ നിന്നുടെ നെഞ്ചിൽ (യാത്ര)

 

വി.ദക്ഷിണാമൂർത്തി 

 

സ്വപ്നസുന്ദരീ (അധ്യാപിക)

 

വാതിൽപ്പഴുതിലൂടെൻ (ഇടനാഴിയിൽ ഒരു കാലൊച്ച)

 

ബോംബെ രവി

ആരെയും ഭാവഗായകനാക്കും ( നഖക്ഷതങ്ങൾ)

 

കടലിന്നഗാധമാം (സുകൃതം)

ശ്യാം

അമ്പിളി പൊന്നമ്പിളി (ധീരസമീരേ യമുനാതീരേ)

 

ഒരു മഞ്ഞുതുള്ളിയിൽ നീലവാനം (അക്ഷരങ്ങൾ)

 

എം.ജി.രാധാകൃഷ്ണൻ

 

ഒരുദളം മാത്രം വിടർന്നൊരു (ജാലകം)

 

അല്ലിമലർക്കാവിൽ പൂരം കാണാൻ (മിഥുനം)

എസ്.പി.വെങ്കിടേഷ്

മാണിക്യക്കുയിലേ നീ (തുടർക്കഥ)

 

ആതിര വരവായി (തുടർക്കഥ)

വിദ്യാസാഗർ

എങ്ങുനിന്നെങ്ങുനിന്ന് (ഇലവങ്കോടു ദേശം)

 

മധുമതിപ്പൂവിരിഞ്ഞുവോ (ഗീതാഞ്ജലി)

 

കെ.പി. ഉദയഭാനു

 

കിളി ചിലച്ചു (സമസ്യ)

കെ.രാഘവൻ

ശ്യാമസുന്ദര പുഷ്പമേ (യുദ്ധകാണ്ഡം)

 

എം.കെ.അർജുനൻ

സരോവരം പൂചൂടി (മഹൂർത്തങ്ങൾ)

ശങ്കർ ഗണേഷ്

കാർകുഴലിൽ പൂവു ചൂടിയ (സ്ഫോടനം)

ഔസേപ്പച്ചൻ

നീയെൻ സർഗ സംഗീതമേ (കാതോടു കാതോരം)

വിദ്യാധരൻ

പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ (എഴുതാപ്പുറങ്ങൾ)

രഘുനാഥ് സേത്ത്

ആത്മാവിൽ മുട്ടിവിളിച്ചത് (ആരണ്യകം)

ആർ. സോമശേഖരൻ

പുളിയിലക്കരയോലും (ജാതകം)

മോഹൻ സിത്താര

നീൾമിഴിപ്പീലിയിൽ (വചനം)

ശരത്ത്

ശ്രീരാഗമോ (പവിത്രം)

‌ഉത്തംസിങ്

ആയിരം വർണമായ് (പ്രേം പൂജാരി)

രമേഷ് നാരായൺ

ഒരു നറുപുഷ്പമായ് (മേഘമൽഹാർ)

എം.ജയചന്ദ്രൻ

മഴത്തുള്ളിപ്പളുങ്കുകൾ (പ്രണയം)

English Summary:

Superhit romantic songs of legend ONV