ചിദംബരം രചനയും സംവിധാനവും നിർവഹിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ട്രാവൽ സോങ് പ്രേക്ഷകർക്കരികിൽ. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം ആണ് ഈണമൊരുക്കിയത്. പ്രദീപ് കുമാര്‍ ഗാനം ആലപിച്ചു. കൊടൈക്കനാലിന്റെ വശ്യത നിറയുന്ന ഈ മനോഹര യാത്രാഗാനം ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിദംബരം രചനയും സംവിധാനവും നിർവഹിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ട്രാവൽ സോങ് പ്രേക്ഷകർക്കരികിൽ. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം ആണ് ഈണമൊരുക്കിയത്. പ്രദീപ് കുമാര്‍ ഗാനം ആലപിച്ചു. കൊടൈക്കനാലിന്റെ വശ്യത നിറയുന്ന ഈ മനോഹര യാത്രാഗാനം ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരുകൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്കു യാത്ര പോകുന്നതും അവിടെ അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

ADVERTISEMENT

പറവ ഫിലിംസും ശ്രീഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്ന ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമിക്കുന്നു. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്ന‍ത്. എഡിറ്റിങ്: വിവേക് ഹർഷൻ. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം, ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തും.

English Summary:

Nebulakal Travel Song from the movie Manjummel Boys