രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾ. 58ാം വയസ്സിലാണ് സിദ്ധുവിന്റെ അമ്മ ചരൺ കൗർ ആൺകുട്ടിക്കു ജന്മം നൽകിയത്. ഗായകന്റെ പിതാവ് ബാൽകൗർ ആണ് മകൻ പിറന്ന സന്തോഷവാർത്ത ഔദ്യോഗികമായി അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിദ്ധു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾ. 58ാം വയസ്സിലാണ് സിദ്ധുവിന്റെ അമ്മ ചരൺ കൗർ ആൺകുട്ടിക്കു ജന്മം നൽകിയത്. ഗായകന്റെ പിതാവ് ബാൽകൗർ ആണ് മകൻ പിറന്ന സന്തോഷവാർത്ത ഔദ്യോഗികമായി അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിദ്ധു മൂസാവാലയുടെ ചിത്രത്തിനരികെ കൺമണിയെ കയ്യിലെടുത്തുപിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ബാൽകൗറിന്റെ സമൂഹമാധ്യമ പോസ്റ്റ്. 

ADVERTISEMENT

ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കടുത്ത വിഷാദത്തിന് അടിമപ്പെട്ടുപോയ ഇരുവരുടെയും മാനസികാരോഗ്യം വീണ്ടെടുക്കാൻ ബന്ധുക്കൾ പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു. ചരൺ വീണ്ടും ഗർഭിണിയായതോടെ അതിയായ സന്തോഷത്തിലായിരുന്നു കുടുംബം. ഐവിഎഫ് വഴിയാണ് ചരൺ കൗർ ഗർഭം ധരിച്ചത്. 

ADVERTISEMENT

2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.