ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ മരണത്തിന്റെ നേർത്ത പാദപതനങ്ങൾക്കു കാതോർത്ത് അർധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി.ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മൂളിയിരുന്നത് ജ്ഞാനപ്പാനയിലെ വരികളാണ്; പതിറ്റാണ്ടുകൾക്കു മുൻപ് അവർ ആത്മാവു പകർന്നുനൽകി പാടിയ വരികൾ: ‘കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന

ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ മരണത്തിന്റെ നേർത്ത പാദപതനങ്ങൾക്കു കാതോർത്ത് അർധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി.ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മൂളിയിരുന്നത് ജ്ഞാനപ്പാനയിലെ വരികളാണ്; പതിറ്റാണ്ടുകൾക്കു മുൻപ് അവർ ആത്മാവു പകർന്നുനൽകി പാടിയ വരികൾ: ‘കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ മരണത്തിന്റെ നേർത്ത പാദപതനങ്ങൾക്കു കാതോർത്ത് അർധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി.ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മൂളിയിരുന്നത് ജ്ഞാനപ്പാനയിലെ വരികളാണ്; പതിറ്റാണ്ടുകൾക്കു മുൻപ് അവർ ആത്മാവു പകർന്നുനൽകി പാടിയ വരികൾ: ‘കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ മരണത്തിന്റെ നേർത്ത പാദപതനങ്ങൾക്കു കാതോർത്ത് അർധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി.ലീലയുടെ ചുണ്ടുകൾ അസ്പഷ്ടമായി മൂളിയിരുന്നത് ജ്ഞാനപ്പാനയിലെ വരികളാണ്; പതിറ്റാണ്ടുകൾക്കു മുൻപ് അവർ ആത്മാവു പകർന്നുനൽകി പാടിയ വരികൾ:

‘കൂടിയല്ലാ പിറക്കുന്ന നേരത്തും

ADVERTISEMENT

കൂടിയല്ലാ മരിക്കുന്ന നേരത്തും,

മധ്യേയിങ്ങനെ കാണുന്ന നേരത്ത്

മത്സരിക്കുന്നതെന്തിനു നാം വൃഥാ?’

പുത്രവിയോഗത്തിന്റെ വേദന മറികടക്കാൻ ഗുരുവായൂരപ്പന്റെ ഇച്ഛാനുസരണം പൂന്താനം രചിച്ച കാവ്യമാണ് ജ്ഞാനപ്പാന എന്നാണ് ഐതിഹ്യം. ഐഹിക ജീവിതത്തിന്റെ നിരർഥകത മുഴുവൻ പ്രതിഫലിക്കുന്ന ദാർശനിക രചന. പി.ലീലയുടേതല്ലാതെ മറ്റാരുടെയെങ്കിലും ശബ്ദത്തിൽ സങ്കൽപിക്കാനാകുമോ ജയവിജയന്മാർ സ്വരപ്പെടുത്തിയ ആ വരികൾ? പരസ്പരം അത്ര കണ്ട് ഇഴുകിച്ചേർന്നിരിക്കുന്നു  ഗായികയും ഗാനവും ആശയവും. ലീലയിൽനിന്ന് ജ്ഞാനപ്പാനയെയും ജ്ഞാനപ്പാനയിൽനിന്ന് ലീലയെയും വേറിട്ടുകാണുക അചിന്ത്യം.

ADVERTISEMENT

ഇരട്ട സഹോദരനായ വിജയനോടൊപ്പം സിനിമയ്ക്കും നാടകങ്ങൾക്കും ആൽബങ്ങൾക്കും വേണ്ടി ആയിരക്കണക്കിനു പാട്ടുകൾ മെനഞ്ഞെടുത്തിട്ടുണ്ട് ജയൻ മാസ്റ്റർ; ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും ദാർശനിക ഗാനങ്ങളും മാപ്പിളപ്പാട്ടുകളും തൊട്ട് ഹാസ്യഗാനങ്ങൾ വരെ. അവയിൽനിന്ന് ഏറ്റവും ആത്മസംതൃപ്‌തി പകർന്ന സൃഷ്ടി തിരഞ്ഞെടുക്കാൻ പറഞ്ഞാൽ നിസ്സംശയം ജ്ഞാനപ്പാന തിരഞ്ഞെടുക്കും ജയൻ മാസ്റ്റർ. ‘‘സംഗീത ജീവിതം സാർഥകമായി എന്നു തോന്നുക പുലർവേളയിൽ ഗുരുവായൂർ സന്നിധിയിൽ നിന്നുകൊണ്ട് ലീലയുടെ ശബ്ദത്തിൽ  ജ്ഞാനപ്പാന കേൾക്കുമ്പോഴാണ്.’’ – ജയൻ മാസ്റ്ററുടെ വാക്കുകൾ. ‘‘മനുഷ്യ ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ആ കൃതി. ഓരോ വരിയിലും സ്പന്ദിക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള അമൂല്യമായ വീക്ഷണങ്ങൾ. ആദ്യ വായനയിൽത്തന്നെ ആ വരികളുടെ ഈണം ഞങ്ങളുടെ മനസ്സിൽ വന്നു നിറഞ്ഞു എന്നതാണ് സത്യം. ഗുരുവായൂരപ്പന്റെ ലീല എന്നല്ലാതെ മറ്റൊന്നും പറയാനില്ല.’’

ജ്ഞാനപ്പാനയുടെ ഒറിജിനൽ ഗ്രാമഫോൺ റെക്കോർഡിന്റെ കവർ (ഫോട്ടോ: Special Arrangement)

ജ്ഞാനപ്പാന റെക്കോർഡ് ചെയ്യുമ്പോൾ, തെറ്റില്ലാതെ പാടാൻ കഴിയണേ എന്നൊരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ ലീലയുടെ മനസ്സിൽ. അർഥവും ആശയങ്ങളുടെ വ്യാപ്തിയും മനസ്സിലാക്കിയത് പിന്നീട് അതാവർത്തിച്ചു കേട്ടപ്പോഴാണ്. ‘‘നമ്മുടെ ജീവിതത്തിലെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമുണ്ട് ജ്ഞാനപ്പാനയിൽ. മനസ്സിനെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, എന്തെങ്കിലും കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ വരുമ്പോൾ ജ്ഞാനപ്പാന വായിച്ചുനോക്കും. അതിലില്ലാത്ത ഒന്നുമില്ല. എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും എന്ന ഒരൊറ്റ വരിയിൽ ഒരു വലിയ പ്രാപഞ്ചിക ദർശനം ഒതുക്കിവയ്ക്കാൻ പൂന്താനത്തിനല്ലാതെ മറ്റാർക്ക് കഴിയും? ഏതുകാലത്തും പ്രസക്തമല്ലേ ആ വരി?’’ – ലീല ഒരിക്കൽ പറഞ്ഞു.  

ഗാനലേഖന വേളയിൽത്തന്നെ ജ്ഞാനപ്പാനയുടെ ആത്മാവിൽ അലിഞ്ഞുകഴിഞ്ഞിരുന്നു ലീല. ‘‘ചെന്നൈ മൗണ്ട് റോഡിലെ എച്ച്എംവി സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിങ് മറക്കാൻ പറ്റില്ല. പാടുന്നതിനിടെ പലപ്പോഴും ലീല വികാരാധീനയായി. ചില വരികൾ പാടുമ്പോൾ കരച്ചിലടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു അവർ. ഒന്നുരണ്ടു തവണ ശരിക്കും കരഞ്ഞുപോയി എന്നതാണ് സത്യം. സ്വന്തം ജീവിതാനുഭവങ്ങളുമായി ആ വരികളിലെ ആശയം ചേർന്നുനിന്നതു കൊണ്ടാവാം. റെക്കോർഡിങ് കഴിഞ്ഞ് ഏറെ നേരം മിണ്ടാനേ കഴിഞ്ഞില്ല അവർക്ക്.’’ - ജയൻ മാസ്റ്ററുടെ വാക്കുകൾ. 

പി.ലീല ആലപിച്ച ജ്ഞാനപ്പാന കസറ്റിന്റെ കവർ (ഫോട്ടോ: Special Arrangement)

മേൽപ്പത്തൂരിന്റെ നാരായണീയത്തെപ്പോലെ സംസ്കൃത ബഹുലമല്ല പൂന്താനത്തിന്റെ ജ്ഞാനപ്പാന. ലളിതമായ മലയാളത്തിലാണ് രചന. ഗഹനമായ ആശയങ്ങൾ പോലും ഇളംതൂവലുകളായി  ഭക്തഹൃദയങ്ങളെ തഴുകുന്നു. ‘‘രാഗമാലികയായാണ് ജ്ഞാനപ്പാന ചിട്ടപ്പെടുത്തിയത്; ഇരുപത് വരികൾക്ക് ഒരു രാഗം എന്ന തോതിൽ. ശാസ്ത്രീയ സംഗീതത്തിൽ വ്യുൽപത്തിയുള്ള ലീല, ആലാപനം വെല്ലുവിളിയായിത്തന്നെ കണ്ടു. ഉച്ചാരണസ്ഫുടതയുടെ കാര്യത്തിലും നിർബന്ധമുണ്ടായിരുന്നു അവർക്ക്.’’

ADVERTISEMENT

ജ്ഞാനപ്പാന റെക്കോർഡ് ചെയ്യുന്ന സമയത്ത് ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ സംഗീതാഭ്യസനം നടത്തുകയാണ് ജയവിജയന്മാർ. താമസം മൈലാപ്പൂരിലെ ഒരു ലോഡ്ജ് മുറിയിൽ. സിനിമയിൽ അവസരം ലഭിച്ചുതുടങ്ങിയിട്ടില്ല അന്ന്. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി ഒരു ആൽബം ചെയ്യണമെന്ന് ഗ്രാമഫോൺ കമ്പനി ആവശ്യപ്പെട്ടപ്പോൾ അത് സ്വീകരിക്കാൻ രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല അവർക്ക്. അങ്ങേയറ്റം ലളിതമാണ് വരികൾ. ആശയമാകട്ടെ ഗഹനവും. ‘‘ഏതു സാധാരണക്കാരനും പെട്ടെന്ന് മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന രീതിയിൽ അവ ചിട്ടപ്പെടുത്തണമെന്ന് തുടക്കത്തിലേ തീരുമാനിച്ചിരുന്നു ഞങ്ങൾ. രാഗങ്ങളുടെ തിരഞ്ഞെടുപ്പിലും ലാളിത്യത്തിനു തന്നെയാണ് മുൻ‌തൂക്കം നൽകിയത്’’ – ജയൻ മാസ്റ്റർ പറയുന്നു.  

ലീലയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ’, ‘ഹരിഹരസുതനേ’ എന്നീ ഗാനങ്ങൾ കേരളത്തിലെങ്ങും തരംഗമായി മാറിത്തുടങ്ങിയ കാലത്താണ് ജ്ഞാനപ്പാനയിലെ ശ്ലോകങ്ങൾ ചിട്ടപ്പെടുത്താൻ എച്ച്എംവി ജനറൽ മാനേജർ തങ്കയ്യയുടെ ക്ഷണം. ‘‘സന്തോഷപൂർവം തന്നെ ഞങ്ങൾ ആ ക്ഷണം സ്വീകരിച്ചു. സ്വയം ചിട്ടപ്പെടുത്തി പാടണം എന്നായിരുന്നു ആഗ്രഹം. പക്ഷേ എച്ച്എംവിക്ക്‌ ലീലയെക്കൊണ്ടു പാടിക്കണം എന്നു നിർബന്ധം. ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ആഗ്രഹമായിരുന്നുവത്രേ അത്. എന്തായാലും ഒരു മാസത്തിനകം ലീലയുടെ ശബ്ദത്തിൽ ചെന്നൈയിലെ എച്ച്എംവി സ്റ്റുഡിയോയിൽ ഞങ്ങൾ ജ്ഞാനപ്പാന റെക്കോഡ് ചെയ്തു. ഇന്നും ഗുരുവായൂരിൽ മുഴങ്ങിക്കേൾക്കുന്നത് അന്ന് പിറന്നുവീണ  ശ്ലോകങ്ങളാണ്..’’

ആറു പതിറ്റാണ്ടുകൾ നീണ്ട  ജയൻ മാസ്റ്ററുടെ സംഗീത യാത്രയുടെ ആരംഭബിന്ദുവിൽ ചരിത്രനിയോഗം പോലെ ജ്ഞാനപ്പാനയുണ്ട്; പി ലീലയും. ‘‘പുലർച്ചെ ഗുരുവായൂർ സന്നിധിയിൽ ചെന്നുനിന്ന് ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാന കേൾക്കുമ്പോൾ തോന്നുന്ന അനുഭൂതിക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല. സാക്ഷാൽ ഭഗവാൻ തന്നെയല്ലേ ലീലയുടെ സ്വരത്തിൽ പാടുന്നതെന്ന് തോന്നും ചിലപ്പോൾ. അത്രയും താദാത്മ്യം പ്രാപിച്ചിരിക്കുന്നു ഗാനവും ഈണവും ഗായികയുടെ ഹൃദയവും. എല്ലാം ഗുരുവായൂരപ്പന്റെ ലീല!’’