ജയവിജയയുടെ സംഗീതത്തിൽ ഒറ്റ സിനിമയ്ക്കേ ഞാൻ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, അവരുടെ സംഗീതജീവിതത്തിലെ വലിയൊരു ചരിത്രത്തിനൊപ്പം എന്റെ വരികളുണ്ട്.ഞാൻ 2 സിനിമയ്ക്കു മാത്രം പാട്ടെഴുതിക്കഴിഞ്ഞ കാലം. എച്ച്എംവിക്കുവേണ്ടി ഗ്രാമഫോൺ ഡിസ്ക് ചെയ്യാനുള്ള താൽപര്യവുമായി ജയവിജയന്മാർ കാണാനെത്തി. അന്നു ഞാനും അവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയവിജയയുടെ സംഗീതത്തിൽ ഒറ്റ സിനിമയ്ക്കേ ഞാൻ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, അവരുടെ സംഗീതജീവിതത്തിലെ വലിയൊരു ചരിത്രത്തിനൊപ്പം എന്റെ വരികളുണ്ട്. ഞാൻ 2 സിനിമയ്ക്കു മാത്രം പാട്ടെഴുതിക്കഴിഞ്ഞ കാലം. എച്ച്എംവിക്കുവേണ്ടി ഗ്രാമഫോൺ ഡിസ്ക് ചെയ്യാനുള്ള താൽപര്യവുമായി ജയവിജയന്മാർ കാണാനെത്തി. അന്നു ഞാനും അവരും മദ്രാസിലെ 2 ലോഡ്ജുകളിലാണു താമസം. 

പകൽ മുഴുവൻ അവർ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ വീട്ടിൽ പോയി സംഗീതം അഭ്യസിക്കും. യേശുദാസും ചെമ്പൈയുടെ ശിഷ്യനാണ്. ആ പരിചയത്തിൽ ദാസ് ഡിസ്കിൽ പാടുമെന്നു തീരുമാനിച്ചു. സിനിമയിൽ പാട്ടെഴുതി ശ്രദ്ധ നേടിയ ഒരാൾ വേണമെന്ന് എച്ച്എംവി കമ്പനി നിബന്ധന വച്ചു. അങ്ങനെയാണ് അവർ എന്നെ കാണാനെത്തിയത്. പി.ഭാസ്കരനെയോ വയലാറിനെയോ തേടിപ്പോയാൽ അന്നു കിട്ടണമെന്നില്ല. അത്രയ്ക്കു തിരക്കിലാണവർ. 

ADVERTISEMENT

ഒരു ഡിസ്കിന്റെ എ സൈഡിലും ബി സൈഡിലും ഓരോ പാട്ടു മാത്രം. ‘ഗുരുവും നീയേ സഖിയും നീയേ... ’ എന്ന് ഒരു ഗാനം. ‘ഗോപീഹൃദയകുമാരാ...’ എന്നു രണ്ടാമത്തെ ഗാനം. സംഗീതസംവിധായകരെന്ന നിലയിൽ ‘ജയവിജയ’ എന്ന പേര് ആദ്യം രേഖപ്പെടുത്തിയ ചരിത്രവുമായി ആ ഡിസ്ക് പുറത്തിറങ്ങി. 

പിന്നീടു ഞങ്ങൾ ഒത്തുചേരുന്നത് 1977 ൽ പുറത്തുവന്ന ‘സ്നേഹം’ എന്ന സിനിമയിലെ പാട്ടുകളൊരുക്കാനാണ്. എ.ഭീംസിങ് സംവിധാനം ചെയ്ത ചിത്രം. സ്വർണം പാകിയ കൊട്ടാരത്തിലെ... (യേശുദാസ്), ഈണം പാടിത്തളർന്നല്ലോ... (ജോളി ഏബ്രഹാം) തുടങ്ങി 5 പാട്ടുകളായിരുന്നു ആ ചിത്രത്തിൽ. പിന്നീട് ഞങ്ങൾക്ക് ഒന്നിക്കാൻ അവസരമുണ്ടായില്ല. ജയവിജയന്മാർ പിന്നീടു ഭക്തിഗാനമേഖലയിൽ സജീവമായി. ഞാൻ കേരളത്തിൽ സ്ഥിരമായി ഇല്ലാതിരുന്നതിനാൽ, അത്തരം പാട്ടുകൾ അധികം 

ADVERTISEMENT

എഴുതിയതുമില്ല.