കഥകളിയുടെ വർണലോകത്തേക്കു കാലെടുത്തുവയ്ക്കുന്ന വനിതകളുടെ എണ്ണം പൊതുവെ കുറവാണ്. ഇവിടെയാണ് ക്ഷമരാജ എന്ന നാൽപ്പത്തിരണ്ടുകാരി വ്യത്യസ്തയാകുന്നത്. കഥകളിവേഷത്തിനൊപ്പം കഥകളിസംഗീതവും ജീവിതതപസ്യയായി കാണുകയാണ് ഈ കോട്ടയ്ക്കൽ സ്വദേശി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ അരങ്ങുകളിൽ ആട്ടവും പാട്ടുമായി ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥകളിയുടെ വർണലോകത്തേക്കു കാലെടുത്തുവയ്ക്കുന്ന വനിതകളുടെ എണ്ണം പൊതുവെ കുറവാണ്. ഇവിടെയാണ് ക്ഷമരാജ എന്ന നാൽപ്പത്തിരണ്ടുകാരി വ്യത്യസ്തയാകുന്നത്. കഥകളിവേഷത്തിനൊപ്പം കഥകളിസംഗീതവും ജീവിതതപസ്യയായി കാണുകയാണ് ഈ കോട്ടയ്ക്കൽ സ്വദേശി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ അരങ്ങുകളിൽ ആട്ടവും പാട്ടുമായി ഈ കലാകാരിയെത്തി, വലിയ ഊർജത്തോടെ.

തുടക്കം സംഗീതത്തിൽ

ADVERTISEMENT

വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കുട്ടിക്കാലത്ത് കഥകളി കണ്ടപ്പോൾ തുടങ്ങിയതാണ് കലാകമ്പം. കർണാടകസംഗീതമാണ് ആദ്യം അഭ്യസിച്ചത്, അഞ്ചാം വയസ്സിൽ. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ മരുമകൾ ജയന്തിയായിരുന്നു ആദ്യഗുരു. എട്ടാമത്തെ വയസ്സിലാണ് ഡി.കെ.പട്ടമ്മാളുടെ കീഴിൽ ചെന്നൈയിൽ പഠനം തുടങ്ങിയത്. അവരുടെ കാലശേഷം പാലക്കാട് മണിഅയ്യരുടെ മകൾ ലളിത ശിവകുമാറിനു ശിഷ്യപ്പെട്ടു. ഇവരുടെ കീഴിലാണ് കൂടുതൽ കാലം പഠിച്ചത്. കലാമണ്ഡലം ഗോപാലകൃഷ്ണനും കലാനിലയം രാജീവനും പാലനാട് ദിവാകരനുമാണ് കഥകളി സംഗീതത്തിലെ ഗുരുക്കൻമാർ. 24 വർഷമായി പാട്ടുരംഗത്ത് സജീവം. മുപ്പതോളം പെൺകുട്ടികൾ ശിഷ്യരായുള്ളതിൽ 5 പേർ അരങ്ങുകളിൽ മികവു തെളിയിച്ചവരാണ്. "നരകാസുരവധം", "കാലകേയവധം" അടക്കമുള്ള എല്ലാ പ്രധാന ആട്ടക്കഥകൾക്കും വേണ്ടി ഇതിനകം പാടി.

കഥകളി വേഷം

ADVERTISEMENT

3 ഘട്ടങ്ങളായാണ് ക്ഷമ കഥകളിവേഷം അഭ്യസിച്ചത്. പിഎസ്‌വി നാട്യസംഘം പ്രധാന ആശാനായിരുന്ന കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയരിൽ നിന്നു പഠിച്ചത് പ്രാഥമിക പാഠങ്ങൾ. കലാമണ്ഡലം രാമകൃഷ്ണനുകീഴിൽ തുടർപഠനം. ഒൻപതാമത്തെ വയസ്സിൽ പുറപ്പാടിലെ കൃഷ്ണനായി കുടുംബക്ഷേത്രമായ വേട്ടക്കരൻക്കാവിൽ അരങ്ങേറ്റം. പക്ഷേ, അഭിനയം തുടർന്നില്ല. ഇരുപത്തിഎട്ടാമത്തെ വയസ്സിലാണ് രണ്ടാംവരവ്. ചില അരങ്ങുകളിൽ വന്നതിനുശേഷം വീണ്ടും അജ്ഞാതവാസം. 2017 മുതലാണ് മുഴുവൻസമയ കഥകളിവേഷ കലാകാരിയായി മാറിയതെന്ന് ക്ഷമ പറയുന്നു. അതോടെ, സ്വകാര്യസ്ഥാപനത്തിലുണ്ടായിരുന്ന ജോലി അവസാനിപ്പിക്കേണ്ടിവന്നു. തുടർന്ന്, കലാമണ്ഡലം മനോജിന്റെ കീഴിൽ ഉപരിപഠനം. പിന്നീട്, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെത്തി കലാനിലയം ഗോപിനാഥൻ ആശാന്റെ ശിഷ്യയായി. ശേഷം തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ ചേർന്നു. അവിടെ അവസാനവർഷ ബിഎ വേഷവിദ്യാർഥിയാണിപ്പോൾ. 

ഇന്ദ്രൻ, ദുര്യോധനൻ, കൃഷ്ണൻ തുടങ്ങിയ പുരുഷവേഷങ്ങളും ഉർവശി അടക്കമുള്ള സ്ത്രീവേഷങ്ങളും കയ്യിൽ ഭദ്രം. തൃപ്പൂണിത്തുറ പൂർണത്രയിശക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, മേലൂർ കാലടി ശിവക്ഷേത്രം തുടങ്ങിയ ഇടങ്ങളിലെല്ലാം വേഷങ്ങൾ കെട്ടിയാടി. കൂടാതെ മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും. ജൻമനാടായ കോട്ടയ്ക്കലിലെ ഉത്സവത്തിന് കഴിഞ്ഞമാസമെത്തി "കിരാത"ത്തിലെ കാട്ടാളസ്ത്രീയായി മാറി. 

ADVERTISEMENT

വേഷം അഴിച്ചുവച്ചു മുഖത്തെ മനയോല മായിച്ച് പാട്ടുപാടിയ അനുഭവവും ക്ഷമയ്ക്കു പങ്കുവയ്ക്കാനുണ്ട്. കിഴക്കേ കോവിലകത്തെ ശ്രീകുമാർരാജയുടെയും ശാലിനിരാജയുടെയും മകളാണ് ക്ഷമ. ഭർത്താവ്: നാട്ടകം കേരളവർമ (മൃദംഗ കലാകാരൻ). മകൻ: ശൈലേഷ് (കലാമണ്ഡലം ചെണ്ട വിദ്യാർഥി).

English Summary:

khshamaraja Kathakali artist