സിനിമയുടെ കഥയ്ക്കു ചേർന്ന പാട്ടുകൾ, സിനിമയുടെ മൊത്തം ഭാവതലങ്ങളെ ഉയർത്തി കാട്ടുന്ന പാട്ടുകൾ ഒക്കെ ഒരുപാടുണ്ട്. പക്ഷേ ഒരു സിനിമയിലെ ഫ്രയിമുകൾ പോലെ ഓരോ വരിയിലും ഭംഗിയുള്ള കഥകൾ നിറച്ച, അത് അനുഭവഭേദ്യമാക്കിയ പാട്ടുകളുണ്ടാകുമോ? ‘വാകപ്പൂ മരം ചൂടും വാരിളംപൂകുലക്കുള്ളിൽ വാടകക്കൊരു മുറിയെടുത്തു വടക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയുടെ കഥയ്ക്കു ചേർന്ന പാട്ടുകൾ, സിനിമയുടെ മൊത്തം ഭാവതലങ്ങളെ ഉയർത്തി കാട്ടുന്ന പാട്ടുകൾ ഒക്കെ ഒരുപാടുണ്ട്. പക്ഷേ ഒരു സിനിമയിലെ ഫ്രയിമുകൾ പോലെ ഓരോ വരിയിലും ഭംഗിയുള്ള കഥകൾ നിറച്ച, അത് അനുഭവഭേദ്യമാക്കിയ പാട്ടുകളുണ്ടാകുമോ?

ADVERTISEMENT

‘വാകപ്പൂ മരം ചൂടും വാരിളംപൂകുലക്കുള്ളിൽ വാടകക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ’ എന്നൊരു കഥ പറഞ്ഞു തുടങ്ങുന്ന പാട്ട് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ‘അനുഭവം’ എന്ന ഐ.വി ശശി ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല എഴുതി എ.ടി ഉമ്മർ സംഗീതസംവിധാനം നിർവഹിച്ച ഗാനം ആലപിച്ചത് കെ.ജെ.യേശുദാസ്.

‘പുലരി വന്നു വിളിച്ച നേരം അവനുണറണ്ണൊന്നവളെ നോക്കി

അവളടുത്തിലകലെയെങ്ങാൻ മറഞ്ഞു പോയി തെന്നൽ പറന്നു പോയി’

ADVERTISEMENT

എന്ന് ഒരു ഇളം തെന്നൽ തഴുകും പോലെ പാട്ട് പാടി അവസാനിക്കുമ്പോൾ നമ്മൾ ഒരു കഥ മനസ്സിൽ കണ്ടവസാനിപ്പിക്കുന്നു. ഒരു രാത്രിയിൽ തുടങ്ങി അവസാനിക്കുന്ന കഥ തീരുമ്പോൾ നേർത്ത ഒരു നഷ്ടബോധം മനസ്സിൽ നിറഞ്ഞു നിൽക്കും. സിനിമയുടെ കഥക്കുമപ്പുറം ഒറ്റക്ക് നിലനിൽപ്പുള്ള ഒരു പാട്ടായി അത് മാറുന്നു. 

ഒരു കഥ പോലെ ഒന്നിൽ നിന്നും ഒന്നിലേക്ക് ഒഴുകുന്ന വരികൾ, ഹൃദയത്തിൽ നേരിട്ട് വന്നു തൊടുന്ന ഈണം, ഏതോ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന ആലാപനം, ഇതിൽ ഏതാണ് 50 വർഷത്തിനിപ്പുറവും ഈ പാട്ടിനെ ഇത്രയധികം നിലനിർത്തുന്നത് എന്നു പറയാൻ പ്രയാസമാണ്. ഏതായാലും വാകപ്പൂ മരം ഇന്നും ഏറ്റവുമധികം മലയാളികൾ ആവർത്തിച്ചു കേൾക്കുന്ന പാട്ടുകളിൽ ഒന്നാണ്. മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട 50 പാട്ടുകളിൽ ഒന്നായി പ്രശസ്ത മാഗസിൻ തിരഞ്ഞെടുത്ത പാട്ടുകളിൽ ഒന്നാണ് ഇത്. ഇപ്പോഴും റേഡിയോയിൽ ഇഷ്ടഗാനമായും സ്ട്രീമിങ് പ്ലാറ്റ്റ്റുഫോമുകളിലെ ഹിറ്റ്‌ ട്രാക്ക് ആയും ഇന്നും വാടകക്കൊരു മുറിയെടുക്കുന്ന വടക്കൻ തെന്നലിന്റെ കഥ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി നിറഞ്ഞു നിൽക്കുന്നു.

ADVERTISEMENT

സംഗീത സംവിധായകൻ: എ.ടി ഉമ്മർ

രചന: ബിച്ചു തിരുമല

ഗായകൻ: കെ ജെ യേശുദാസ്

ചിത്രം: അനുഭവം

വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ

‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ

പണ്ടൊരു വടക്കൻ തെന്നൽ

വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ

‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു

വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു

വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..

(വാകപ്പൂ മരം ചൂടും....)

തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു

തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.

പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി

അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..

(വാകപ്പൂ മരം ചൂടും....)