മലയാള മനോരമ ‘എഴുത്തുപുര’ മാധ്യമ ശിൽപശാലയിലേക്ക് അപേക്ഷിക്കാം

മലപ്പുറം ∙ കണ്ട കാഴ്ചകളിലെവിടെയോ ഒരു വാർത്ത ഒളിച്ചിരിപ്പുണ്ടെന്നു തോന്നിയിട്ടുണ്ടോ? ശേഖരണം മുതൽ അവതരണം വരെ വാർത്ത കടന്നുപോകുന്ന വഴികൾ അടുത്തറിയണമെന്നുണ്ടോ? കോളജ് വിദ്യാർഥികൾക്കായുള്ള മലയാള മനോരമ ‘എഴുത്തുപുര’ മാധ്യമ ശിൽപശാലയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

സാഹിത്യം, മാധ്യമപ്രവർത്തനം, സിനിമ തുടങ്ങിയ മേഖലകളെ ആസ്പദമാക്കി നടക്കാറുള്ള എഴുത്തുപുരയുടെ 14–ാം വാർഷികമാണിത്. പത്രം, റേഡിയോ, ടിവി, ഓൺലൈൻ, സമൂഹമാധ്യമ രംഗങ്ങളിലെ വിദഗ്ധർ നവംബറിൽ മലപ്പുറത്ത് നടക്കുന്ന ശിൽപശാലയിൽ അതിഥികളായെത്തും. 

ഫോൺ നമ്പർ ഉൾപ്പെടെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഒരു ഫോട്ടോ എന്നിവ സഹിതം അപേക്ഷ ഈ മാസം 30ന് അകം ലഭിക്കണം.

‘പ്രളയം: അണക്കെട്ടിനു പറയാനുള്ളത്’ എന്ന വിഷയത്തിൽ നിങ്ങളെഴുതിയ, രണ്ടുപുറത്തിൽ കവിയാത്ത കുറിപ്പും. കഴിഞ്ഞ വർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ അയയ്ക്കേണ്ടതില്ല. ഫീസുകളില്ല. വിലാസം: എഴുത്തുപുര, മലയാള മനോരമ, മലപ്പുറം – 676505. ഫോൺ: 9946104096