യോഗ, ശിരോവസ്ത്രം, താടി...ഐഫോണിൽ പുതിയ ഇമോജികൾ

ന്യൂയോർക്ക് ∙ ആപ്പിൾ ഐഫോണിലെ ഇമോജികളിൽ ഇനി യോഗാ മാസ്റ്റർ, ശിരോവസ്ത്രം ധരിച്ച സ്ത്രീ, മുലയൂട്ടുന്ന അമ്മ തുടങ്ങി 12 പുതുമുഖങ്ങൾ കൂടി. ഇക്കൊല്ലംതന്നെ ഫോണുകളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഇമോജി നിര കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചു.

പുതിയ മൃഗങ്ങൾ, മറ്റു ജീവികൾ, സ്മൈലികൾ ഒക്കെയായി കൂടുതൽ വൈവിധ്യം ഉറപ്പാക്കാനാണ് ഇവയെന്ന് കമ്പനി പറഞ്ഞു. താടിവച്ചയാൾ, സാൻവിജ്, തേങ്ങ, വരയൻ കുതിര തുടങ്ങിയവയൊക്കെയുണ്ട് കൂട്ടത്തിൽ.