കൊച്ചി∙ ഈയിടെ പുറത്തിറങ്ങിയ ഒരു ചോക്ലേറ്റ് പരസ്യ ചിത്രം ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു. കമ്പനി നിർമിക്കുന്ന ഏറ്റവും പുതിയ ചോക്ലേറ്റിൽ അടർത്തിയെടുക്കാവുന്ന ഒരു ചോക്ലേറ്റ് ഹൃദയം. വാലന്റൈൻസ് ഡേ പടിവാതിലെത്തി നിൽക്കുമ്പോൾ കാമുകീ കാമുകന്മാർ ഏറ്റവും കൂടുതൽ പരസ്പരം സമ്മാനിക്കുന്ന ചോക്ലേറ്റ് ഇതിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഈയിടെ പുറത്തിറങ്ങിയ ഒരു ചോക്ലേറ്റ് പരസ്യ ചിത്രം ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു. കമ്പനി നിർമിക്കുന്ന ഏറ്റവും പുതിയ ചോക്ലേറ്റിൽ അടർത്തിയെടുക്കാവുന്ന ഒരു ചോക്ലേറ്റ് ഹൃദയം. വാലന്റൈൻസ് ഡേ പടിവാതിലെത്തി നിൽക്കുമ്പോൾ കാമുകീ കാമുകന്മാർ ഏറ്റവും കൂടുതൽ പരസ്പരം സമ്മാനിക്കുന്ന ചോക്ലേറ്റ് ഇതിലും മികച്ച രീതിയിൽ എങ്ങനെയാണ് മാർക്കറ്റിലെത്തിക്കുക. പറഞ്ഞു വരുന്നത് പരസ്യങ്ങളെക്കുറിച്ചോ ചോക്ലേറ്റിനെക്കുറിച്ചോ അല്ല.

വാലന്റൈൻസ് ഡേ തുറന്നു വയ്ക്കുന്ന വലിയ വിപണിയെക്കുറിച്ചാണ്. മറ്റെല്ലാ ആഘോഷങ്ങളെപ്പോലെയും ലക്ഷങ്ങളുടെ കച്ചവടമാണ് വാലന്റൈൻസ് ഡേയ്ക്കു മുന്നോടിയായി നടക്കുന്നത്. പ്രണയവും വിരഹവും വിവാഹവുമെല്ലാം കച്ചവടമാകുന്നു. ലാഭവും നഷ്ടവും കൂട്ടിക്കിഴിച്ച് വർഷങ്ങൾ പിന്നിടുന്നതിനനുസരിച്ച് വിപണി വളരുകയാണ്.

സമ്മാനങ്ങൾ പ്രണയിക്കുന്നവർക്ക് മാത്രമാണോ?
 
വാലന്റൈൻസ് ഡേയുടെ പഴകിയ സങ്കൽപ്പങ്ങളെല്ലാം പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. കാമുകനോ കാമുകിക്കോ പ്രണയ സമ്മാനം നൽകുന്നതിനപ്പുറത്തേക്ക് പുതുതലമുറ വളർന്നു കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കും സമ്മാനം വാങ്ങി നൽകാനും വളർത്തുമൃഗങ്ങൾക്കുവരെ പുത്തനുടുപ്പുകൾ സമ്മാനിക്കാനും വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന യൂത്ത് മടിക്കുന്നില്ല.

ADVERTISEMENT

വിപണിയിൽ കാണുന്ന ഒട്ടുമിക്ക സാധനങ്ങളും ഒരു വാലന്റൈൻസ് ഡേ ഗിഫ്റ്റായി മാറാം. വസ്ത്രങ്ങളോ ആഭരണങ്ങളോ പൂക്കളോ സമ്മാനിക്കുന്നവരുണ്ടാകും. സമ്മാനം ചിലപ്പോൾ ആഡംബര ഹോട്ടലിലെ കാൻഡിൽ ലൈറ്റ് ഡിന്നർ ആവാനും മതി. പക്ഷേ, ഇവിടങ്ങളിൽ വിജയിക്കുന്നവർ പലപ്പോഴും ഇത്തരം ദിവസങ്ങളുടെ കച്ചവട സാധ്യത മുൻകൂട്ടി മനസിലാക്കുന്നവരാണ്. അല്ലെങ്കിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ബിസിനസിനെ അത്തരത്തിൽ പ്രമോട്ട് ചെയ്യാൻ കഴിയുന്നവർ.

ഓൺലൈനിലെ കച്ചവടം

എന്തിനും ഏതിനും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർ വാലന്റൈൻസ് ഡേയ്ക്കും ഓൺലൈനിനെ കൈവിടുന്നില്ല. ദിവസങ്ങൾ മുൻപു തന്നെ പ്രിയപ്പെട്ടവർക്ക് വാലന്റൈൻസ് ഡേ സമ്മാനം കൊടുക്കാൻ ഓർമിപ്പിക്കുന്ന സൈറ്റുകളുണ്ട്. പ്രത്യേക വിലക്കിഴിവുകൾ വാഗ്ദാനം ചെയ്ത് മനോഹരമായ പാക്കിങ്ങിൽ സമ്മാനം  നൽകാമെന്നത് ഇത്തരം സൈറ്റുകളെ പ്രീയങ്കരമാക്കുന്നു. സമ്മാനിക്കുന്നവരുടെ മേൽവിലാസവും പ്രൈസ് ടാഗും മറച്ചുവച്ച് എത്തുന്ന സമ്മാനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുമെന്നുറപ്പ്. പ്രിന്റഡ് വാലന്റൈൻസ് ഡേ കാർഡുകളും  കാമുകി/ കാമുകന്റെ ചിത്രങ്ങൾ പതിപ്പിച്ച ഗിഫ്റ്റ് ബോക്സുകളും ഓൺലൈൻ വിപണിയിലെ ശക്തമായ സാന്നിധ്യമാണ്.

മാറുന്ന ശൈലികൾ

ഹോട്ടലുകളും പബ്ബുകളും കാമുകീകാമുകന്മാർക്കായി ഓഫറുകൾ ഒരുക്കുകയാണ്. കാന്റിൽ ലൈറ്റ് ഡിന്നർ മുതൽ ഡാൻസ് പാർട്ടികൾ വരെ ആഘോഷ രാവുകൾക്ക് കൂട്ടാവുന്നു. റസ്റ്ററന്റ് ശൃംഖലകൾ മൽസരങ്ങളും റൊമാന്റിക് പേരുകളിട്ട പുതു വിഭവങ്ങളും ഒരുക്കുന്നു. രഹസ്യമായോ പരസ്യമായോ സമ്മാനങ്ങൾ നൽകാനോ സമ്മാനിതരാകാനോ ആഗ്രഹമില്ലാത്തവരില്ല എന്ന സമാന്യ തത്വത്തിൽ തന്നെയാണ് വാലന്റൈൻസ് ഡേ വിപണിയും കൊഴുക്കുന്നത്. ഇത്രയൊക്കെ വായിച്ചു കഴിഞ്ഞപ്പോൾ ഒരു വാലന്റൈൻസ് ഡേ സമ്മാനം കൊടുക്കാൻ കൊതിയാവുന്നില്ലേ?

ADVERTISEMENT