കോട്ടയം ∙ മുന്തിരി വാറ്റി ബ്രാണ്ടി നിർമിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്നു ബവ്റിജസ് കോർപറേഷൻ. നിർദേശം തിരുത്താൻ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ സമീപിക്കണമെന്നാവശ്യപ്പെട്ടു ബവ്റിജസ് കോർപറേഷൻ എക്സൈസ് കമ്മിഷണറെ സമീപിച്ചു.2 ശതമാനം മുന്തിരി ഉപയോഗിച്ചു നിർമിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മുന്തിരി വാറ്റി ബ്രാണ്ടി നിർമിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്നു ബവ്റിജസ് കോർപറേഷൻ. നിർദേശം തിരുത്താൻ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ സമീപിക്കണമെന്നാവശ്യപ്പെട്ടു ബവ്റിജസ് കോർപറേഷൻ എക്സൈസ് കമ്മിഷണറെ സമീപിച്ചു.2 ശതമാനം മുന്തിരി ഉപയോഗിച്ചു നിർമിക്കുന്ന മദ്യം മാത്രമേ ബ്രാണ്ടി എന്ന പേരിൽ വിൽക്കാൻ പാടുള്ളു എന്നാണു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ  നിർദേശം. നിലവിൽ കേരളത്തിൽ എക്സ്ട്ര ന്യൂട്രൽ ആൽക്കഹോൾ ഉപയോഗിച്ചാണു ബ്രാണ്ടി നിർമിക്കുന്നത്.

കേരളത്തിൽ വർഷം വിൽക്കുന്ന 140 ലക്ഷം കെയ്സ് മദ്യത്തിൽ 70 ശതമാനം എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉപയോഗിച്ചു നിർമിക്കുന്ന ഫ്ലേവേഡ് ബ്രാണ്ടിയാണ്. ഇതിനു പകരം മുന്തിരി സ്പിരിറ്റ് ഉപയോഗിക്കണമെങ്കിൽ വർഷം 20000 ടൺ മുന്തിരി വേണ്ടി വരും. തമിഴ്നാട്ടിലും ആന്ധ്രയിലും ഇതേ നിർദേശമുള്ളതിനാൽ മുന്തിരി കിട്ടാനുള്ള സാധ്യതയില്ല. മുന്തിരി സ്പിരിറ്റ് നിർമിക്കാനുള്ള അടിസ്ഥാന സൗകര്യം ഡിസ്റ്റിലറികൾക്കില്ല.മുന്തിരിയുടെ അളവു കണ്ടെത്താനുള്ള പരിശോധന നടത്താൻ ബവ്റിജസ് കോർപറേഷനു സൗകര്യങ്ങളില്ലെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.തമിഴ്നാടും ആന്ധ്രയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.  ഏപ്രിൽ ഒന്നു മുതൽ നിബന്ധന പ്രാബല്യത്തിൽ വരും.