പുൽവാമയിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ കുടുംബത്തിനു കൈത്താങ്ങാകാൻ ഏരീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പദ്ധതിയൊരുങ്ങുന്നു. ഓരോ സൈനികരുടെയും കുടുംബത്തെ ആജീവനന്തകാലം സ്പോൺസർ ചെയ്യാൻ ഏരീസ് ഗ്രൂപ്പ് മേധാവി സോഹൻ റോയ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് വഴിയാണ് പദ്ധതിയൊരുങ്ങുന്നത്. സൈനികരുടെ മക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽവാമയിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ കുടുംബത്തിനു കൈത്താങ്ങാകാൻ ഏരീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പദ്ധതിയൊരുങ്ങുന്നു. ഓരോ സൈനികരുടെയും കുടുംബത്തെ ആജീവനന്തകാലം സ്പോൺസർ ചെയ്യാൻ ഏരീസ് ഗ്രൂപ്പ് മേധാവി സോഹൻ റോയ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് വഴിയാണ് പദ്ധതിയൊരുങ്ങുന്നത്.

സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം, ജോലി, കുടുംബാംഗങ്ങളുടെ ആരോഗ്യപരിരക്ഷ തുടങ്ങി എല്ലാ ചെലവുകളും സ്പോൺസർമാരിലൂടെ വഹിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇൻഡിവുഡ് ശതകോടീശ്വര ക്ലബ്ബിലെ അംഗങ്ങൾ വഴി സ്പോൺസർഷിപ്പും ധനസഹായവും ലഭ്യമാക്കും. സ്പോൺസർമാരെ സൈനികരുടെ കുടുംബവുമായി ബന്ധിപ്പിക്കുക, കൃത്യമായി സഹായങ്ങൾ കൈമാറുക, അവരുടെ ആവശ്യങ്ങൾ തിരിച്ചറിയുക തുടങ്ങി എല്ലാ നടപടികൾക്കും സോഹൻ റോയ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് വഴിയൊരുക്കും.

ADVERTISEMENT

പുൽവാമയിലെ ഓരോ സൈനികന്റെയും ജീവത്യാഗം ഓരോ ഇന്ത്യക്കാരനും വേണ്ടിയാണെന്ന വസ്തുത വിസ്മരിക്കാനാകില്ലെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് വ്യക്തമാക്കി. ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വയനാട് സ്വദേശി വസന്തകുമാറിന്റെ കുടുംബത്തിനു സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ ഇൻഡിവുഡ് മുൻകൈ എടുക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വെറുമൊരു സ്‌പോൺസർഷിപ്പ് എന്നതിലുപരി ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് ആ കുടുംബങ്ങളെ പരിപാലിക്കുകയെന്നത് ഓരോ ഭാരതീയന്റെയും കടമയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് സോഹൻ റോയ് പറഞ്ഞു. ഇതിനായി ഓരോ ഭാരതീയനും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.