കൊച്ചി ∙ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലേറുന്നത് ഏതു മുന്നണിയാണെങ്കിലും എയർ കണ്ടീഷനർ, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്‌ൻ, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കു വില ഉയർന്നേക്കും. കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) വർധിച്ചുവരുന്ന പശ്‌ചാത്തലത്തിൽ ഈ ഗൃഹോപകരണങ്ങളുടെ ഘടകങ്ങൾക്കുള്ള ഇറക്കുമതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലേറുന്നത് ഏതു മുന്നണിയാണെങ്കിലും എയർ കണ്ടീഷനർ, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്‌ൻ, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കു വില ഉയർന്നേക്കും. കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) വർധിച്ചുവരുന്ന പശ്‌ചാത്തലത്തിൽ ഈ ഗൃഹോപകരണങ്ങളുടെ ഘടകങ്ങൾക്കുള്ള ഇറക്കുമതി തീരുവ വർധിപ്പിക്കാൻ സർക്കാർ നിർബന്ധിതമാകുമെന്നതാണു കാരണം.   

രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തെക്കാൾ വിദേശനാണ്യം ഇറക്കുമതിച്ചെലവിനു വേണ്ടിവരുന്നതുമൂലം കറന്റ് അക്കൗണ്ടിലുള്ള കമ്മി ഒഴിവാക്കുക എളുപ്പമല്ല. അതിനാൽ അതു നിയന്ത്രിക്കുക മാത്രമാണു പോംവഴി. നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്നാണു കണക്കുകൾ വ്യക്‌തമാക്കുന്നത്. മുൻ സാമ്പത്തിക വർഷം ഇതേ സമയത്ത് ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിന്റെ 2.1% മാത്രമായിരുന്ന കമ്മി ഇപ്പോൾ 2.5 ശതമാനത്തിനു മുകളിലെത്തിയിരിക്കുന്നു. ഇപ്പോഴത്തെ പ്രവണത തുടർന്നാൽ കമ്മി മൂന്നു ശതമാനത്തിലെത്താൻ ഏറെ വൈകില്ല.

ADVERTISEMENT

കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണാധീനമാകാത്ത പശ്‌ചാത്തലത്തിൽ പുതിയ സർക്കാരിന്റെ സാമ്പത്തിക സംബന്ധമായ ആദ്യ തീരുമാനങ്ങളിലൊന്ന് ഇറക്കുമതി തീരുവയുടെ വർധനയായിരിക്കാനാണു സാധ്യത. അതേസമയം, ഗൃഹോപകരണ നിർമാതാക്കളുടെ ശക്‌തമായ ലോബി തീരുവ വർധനയ്‌ക്കെതിരെ വാണിജ്യ മന്ത്രാലയത്തിൽ കനത്ത സമ്മർദം ചെലുത്തിവരികയാണ്. ടെലിവിഷൻ സെറ്റുകളുടെയും ഗൃഹോപകരണങ്ങളുടെയും ഘടകങ്ങൾക്കുള്ള ഇറക്കുമതി തീരുവ പൂർണമായും എടുത്തുകളയണമെന്ന ആവശ്യമാണു നിർമാതാക്കളുടേത്.

ഗൃഹോപകരണങ്ങളുടെ വില പല കാരണങ്ങളാൽ രണ്ടു വർഷത്തിനിടയിൽ എട്ടു മുതൽ 12 ശതമാനം വരെ വർധിച്ചിട്ടുണ്ട്. അതിനാൽ വീണ്ടുമൊരു വർധന വിൽപന തളർത്താൻ ഇടയാക്കുമെന്നു നിർമാണ മേഖല ആശങ്കപ്പെടുന്നു. എന്നാൽ തീരുവ വർധിപ്പിച്ചാൽ ഗൃഹോപകരണങ്ങളുടെ വില വർധിപ്പിക്കാതെ നിവൃത്തിയില്ലെന്ന അവസ്‌ഥയുമാണ്.കഴിഞ്ഞ വർഷം ടെലിവിഷൻ ഘടകങ്ങളുടെ തീരുവ വർധിപ്പിച്ചതിനെ തുടർന്നാണു ഉൽപാദന കേന്ദം തന്നെ ചെന്നൈയിൽനിന്നു വിയറ്റ്‌നാമിലേക്കു മാറ്റാൻ സാംസങ് നിർബന്ധിതമായത്. 

ADVERTISEMENT

തീരുവ വർധനയും തുടർന്നു വില വർധനയുമുണ്ടായാൽ വ്യവസായത്തിന് ആദ്യ പ്രത്യാഘാതം നേരിടേണ്ടിവരുക കേരള വിപണിയിൽനിന്നായിരിക്കും.  രാജ്യത്തെ വൻതോതിലുള്ള ഉത്സവകാല വിൽപനയുടെ തുടക്കം ഓണക്കാലത്തു കേരളത്തിലാണെന്നതുതന്നെ കാരണം. ഓണവിൽപനയിൽ ആറു വർഷമായി അനുഭവപ്പെട്ടുവന്ന മാന്ദ്യത്തെ മറികടക്കാൻ കമ്പനികൾ വിപണന തന്ത്രങ്ങൾ തയാറാക്കാനിരിക്കെയാണു തീരുവ വർധിപ്പിച്ചേക്കുമെന്നു സൂചനയുണ്ടായിരിക്കുന്നത്.