ജെറ്റ് എയർവേയ്സ് പ്രവർത്തനം നിലച്ചത് ടൂറിസം വ്യവസായത്തിന് അടിയായി. രാജ്യത്ത് 25% വരെ വിമാനയാത്രാനിരക്ക് ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒട്ടേറെപ്പേർ യാത്ര ഉപേക്ഷിക്കുന്നു; ഹോട്ടൽ ബുക്കിങ്ങുകൾ വൻതോതിൽ റദ്ദാകുന്നു. മുംബൈ– ഹൈദരാബാദ്, മുംബൈ– ഡൽഹി, ഡൽഹി– മുംബൈ തുടങ്ങിയ മുഖ്യ സെക്ടറുകളിൽ വിമാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജെറ്റ് എയർവേയ്സ് പ്രവർത്തനം നിലച്ചത് ടൂറിസം വ്യവസായത്തിന് അടിയായി. രാജ്യത്ത് 25% വരെ വിമാനയാത്രാനിരക്ക് ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒട്ടേറെപ്പേർ യാത്ര ഉപേക്ഷിക്കുന്നു; ഹോട്ടൽ ബുക്കിങ്ങുകൾ വൻതോതിൽ റദ്ദാകുന്നു. 

മുംബൈ– ഹൈദരാബാദ്, മുംബൈ– ഡൽഹി, ഡൽഹി– മുംബൈ തുടങ്ങിയ മുഖ്യ സെക്ടറുകളിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നത് 62%, 52%, 49% എന്നിങ്ങനെയാണ്. ജെറ്റിന് വളരെ വലിയ സ്വാധീനമുണ്ടായിരുന്ന റൂട്ടുകളാണിവ. ബെംഗളൂരു– ഡൽഹി റൂട്ടാണ് ഏറ്റവും കുറച്ച് ബാധിക്കപ്പെട്ടത്. 10% നിരക്കു വർധനയേയുള്ളൂ എന്ന് ക്ലിയർട്രിപ്.കോം പറയുന്നു.

ADVERTISEMENT

അവധിക്കാലത്ത് വിമാനനിരക്ക് കുതിച്ചുയർന്നത് ടൂറിസം രംഗത്തുണ്ടാക്കിയ ആഘാതം വർഷം മുഴുവൻ നീളുമെന്നാണ് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ വിലയിരുത്തുന്നത്.

ആഭ്യന്തര– രാജ്യാന്തര ടൂറിസത്തെ ജെറ്റ് പ്രതിസന്ധി ബാധിച്ചതായാണു ട്രാവൽ ഏജൻസികളുടെ നിരീക്ഷണം. പെട്ടെന്നു യാത്ര പ്ലാൻ ചെയ്ത് ടിക്കറ്റെടുക്കുന്ന വലിയൊരു വിഭാഗം യാത്ര ഉപേക്ഷിക്കുകയാണെന്ന് കോക്സ് ആൻഡ് കിങ്സ് പറയുന്നു.