ന്യൂഡൽഹി ∙ മൊത്തവില സൂചികയിൽ മേയിലെ വർധന 2.45% മാത്രം; 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഭക്ഷ്യോൽപന്നം, ഇന്ധനം, വൈദ്യുതി രംഗങ്ങളിൽ വിലക്കയറ്റം കുറഞ്ഞതാണ് മൊത്തം സൂചികയിൽ പ്രതിഫലിച്ചത്. ഏപ്രിലിൽ രേഖപ്പെടുത്തിയ വർധന 3.07% ആയിരുന്നു.ഉള്ളി വില മുൻ കൊല്ലം മേയിലെക്കാൾ 16% ഉയർന്നെങ്കിലും മൊത്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൊത്തവില സൂചികയിൽ മേയിലെ വർധന 2.45% മാത്രം; 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഭക്ഷ്യോൽപന്നം, ഇന്ധനം, വൈദ്യുതി രംഗങ്ങളിൽ വിലക്കയറ്റം കുറഞ്ഞതാണ് മൊത്തം സൂചികയിൽ പ്രതിഫലിച്ചത്. ഏപ്രിലിൽ രേഖപ്പെടുത്തിയ വർധന 3.07% ആയിരുന്നു.ഉള്ളി വില മുൻ കൊല്ലം മേയിലെക്കാൾ 16% ഉയർന്നെങ്കിലും മൊത്തം ഭക്ഷ്യോൽപന്ന വില 6.69% മാത്രമാണു വർധിച്ചത്. ഇന്ധനം, വൈദ്യുതി രംഗത്ത് വിലക്കയറ്റം 0.98% മാത്രം. ഫാക്ടറി നിർമിത ഉൽപന്നങ്ങൾക്കും വിലക്കയറ്റം നേരിയ തോതിൽ: 1.28%.ചില്ലറ വിൽപന വിലകൾ ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് മേയിൽ 3.05% രേഖപ്പെടുത്തിയിരുന്നു.

പല രംഗങ്ങളിലും ഉൽപന്ന വില ഉയരാത്തതിനു കാരണം വിപണിയിൽ ആവശ്യം (ഡിമാൻഡ്) കുറഞ്ഞതാണെന്നു ചില നിരീക്ഷകർ പറയുന്നു. സാമ്പത്തിക രംഗത്തെ മാന്ദ്യത്തിന്റെ സൂചനയാകാം ഇതെന്നാണ് അവരുടെ വാദം. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് വായ്പാപലിശനിരക്കുകൾ വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്നു നിരീക്ഷകർ പറയുന്നു. വിപണിയിൽ അങ്ങനെ പണലഭ്യത ഉയർത്തി ഡിമാൻഡ് കൂട്ടാനാകുമെന്നതാണ് ആ നിഗമനത്തിനുപിന്നിൽ.