കമ്പനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനം ഫാക്ടറീസ് നിയമപ്രകാരം റജിസ്റ്റർ ചെയ്തതാണ്. അവിടെ 18 തൊഴിലാളികളാണു ജോലി ചെയ്യുന്നത്. കൂടാതെ രണ്ട് ഡയറക്ടർമാർ പ്രതിമാസം 2000 രൂപ പ്രതിഫലം വാങ്ങുന്നുമുണ്ട്. തൊഴിലാളികളുടെ എണ്ണം ഇരുപതിൽതാഴെ ആയതിനാൽ സ്ഥാപനം ഇഎസ്ഐ വിഹിതം അടച്ചിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനം ഫാക്ടറീസ് നിയമപ്രകാരം റജിസ്റ്റർ ചെയ്തതാണ്. അവിടെ 18 തൊഴിലാളികളാണു ജോലി ചെയ്യുന്നത്. കൂടാതെ രണ്ട് ഡയറക്ടർമാർ പ്രതിമാസം 2000 രൂപ പ്രതിഫലം വാങ്ങുന്നുമുണ്ട്. തൊഴിലാളികളുടെ എണ്ണം ഇരുപതിൽതാഴെ ആയതിനാൽ സ്ഥാപനം ഇഎസ്ഐ വിഹിതം അടച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഇഎസ്ഐ അധികൃതർ നടത്തിയ സർവേ അനുസരിച്ച് കമ്പനി നടത്തുന്ന ഫാക്ടറിയിൽ ഡയറക്ടർമാരടക്കം 20 പേർ ജോലി ചെയ്യുന്നുണ്ട് എന്ന് മനസ്സിലായി.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനു ശേഷം സ്ഥാപനത്തിന് ഇഎസ്ഐ നിയമം ബാധകമാണെന്ന് പ്രഖ്യാപിച്ചും വിഹിതമടയ്ക്കാൻ നിർദ്ദേശിച്ചും ഇഎസ്ഐ ഡയറക്ടർ ഉത്തരവിട്ടു. ഇതിനെതിരെ സ്ഥാപനം എംപ്ലോയീസ് ഇൻഷുറൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. ഫാക്ടറിയിൽ 18 പേർ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും ‌മാനേജിങ് ഡയറകടറും ഡയറക്ടറും തൊഴിലാളികളുടെ ഗണത്തിൽ ഉൾപ്പെടില്ലെന്നും സ്ഥാപനത്തിന് ഇഎസഐ നിയമം ബാധകമല്ലെന്നും മാനേജ്‌മെന്റ് വാദിച്ചു.

ADVERTISEMENT

മനേജിങ് ഡയറക്ടറും ഡയറക്ടറും തൊഴിലുടമകളാണെന്നു വിലയിരുത്തിയ ഇൻഷുറൻസ് കോടതി ഇഎസ്ഐ അധികൃതരുടെ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ ഇഎസ്ഐ കോർറേഷൻ ഹൈക്കോടതിയിൽ അപ്പീൽ സമർിച്ചു. പ്രതിഫലം കൈപ്പറ്റി ഫാക്ടറിക്കുവേണ്ടി ജോലി ചെയ്യുന്ന മാനേജിങ് ഡയറക്ടറും ഡയറക്ടറും ഇഎസ്ഐ നിയമം സംബന്ധിച്ചിടത്തോളം തൊഴിലാളികളാണെന്നും അവരുടെ തൊഴിലുടമ ബോർഡ് ഓഫ് ഡയറക്ടേഴസ് ആണെന്നും വിലയിരുത്തിയ ഹൈക്കോടതി, എംപ്ലോയീസ് ഇൻഷുറൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും കമ്പനി വിഹിതമടയ്ക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.