അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഏറ്റവും പുതിയ പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന(പിഎം എസ്‍വൈഎം). അന്നന്നു ജോലി ചെയ്തു ജീവിക്കുന്നവരും മറ്റൊരു പെൻഷൻ സുരക്ഷയുമില്ലാത്തവരുമായ തൊഴിലാളികൾക്കു വേണ്ടിയാണിത്. വരുമാനമുള്ള കാലത്തു വളരെ ചെറിയ തുക മാസംതോറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഏറ്റവും പുതിയ പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന(പിഎം എസ്‍വൈഎം). അന്നന്നു ജോലി ചെയ്തു ജീവിക്കുന്നവരും മറ്റൊരു പെൻഷൻ സുരക്ഷയുമില്ലാത്തവരുമായ തൊഴിലാളികൾക്കു വേണ്ടിയാണിത്. വരുമാനമുള്ള കാലത്തു വളരെ ചെറിയ തുക മാസംതോറും അടച്ചാൽ  60 വയസ് പൂർത്തിയായാൽ കേന്ദ്ര സർക്കാർ ഓരോ മാസവും  3000 രൂപ പെൻഷൻ നൽകും.

പ്രധാന പ്രത്യേകതകൾ

∙18– 40 വയസ്സിനിടയിൽ പ്രായമുള്ളവർക്കേ പെൻഷൻ പദ്ധതിയിൽ ചേരാൻ കഴിയൂ.
∙ നിലവിൽ അടൽ പെൻഷൻ പദ്ധതി പോലെ മറ്റേതെങ്കിലും പെൻഷൻ പദ്ധതിയിൽ അംഗമാണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല.
∙ പ്രായത്തിനനുസരിച്ചു അടയ്ക്കേണ്ട തുകയിൽ വ്യത്യാസമുണ്ടാകും. പ്രതിമാസം നിങ്ങൾ അടയ്ക്കുന്ന തുകയ്ക്കു തുല്യമായ തുക സർക്കാർ വിഹിതമായും ലഭിക്കും.
∙ ഉടമയുടെ മരണ ശേഷം പെൻഷൻ പങ്കാളിക്കു തുടർന്നു ലഭ്യമാകും.
∙ പദ്ധതിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും പിൻമാറാം. 10 വർഷത്തിനുള്ളിൽ പദ്ധതി അവസാനിപ്പിക്കുകയാണെങ്കിൽ അതുവരെ അടച്ച തൊഴിലാളി വിഹിതവും അതിനുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നിരക്കിൽ പലിശയും ലഭിക്കും. 10 വർഷത്തിനു ശേഷം  60 വയസ്സിനു മുൻപ് എപ്പോൾ വേണമെങ്കിലും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയും.

നിങ്ങൾ ഈ ജോലി ചെയ്യുന്നവരാണോ?
∙കൂലിപ്പണിക്കാർ,വീട്ടുജോലിക്കാർ, ചെറിയ കടകളിലോ സംഘങ്ങളിലോ സ്ഥാപനങ്ങളിലോ സ്വകാര്യ വ്യക്തികൾക്കോ വേണ്ടി ജോലി ചെയ്യുന്നവർ, ആശ–അങ്കണവാടി വർക്കർ, തെരുവു കച്ചവടക്കാർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, ബീഡിത്തൊഴിലാളി, കേറ്ററിങ്–കൊറിയർ സർവീസ് ജീവനക്കാർ, ബസ് ജീവനക്കാർ, ചെറുകിട കച്ചവടക്കാർ, ക്വാറിത്തൊഴിലാളി, കൈത്തറി തൊഴിലാളി, കർഷക തൊഴിലാളി, ചുമട്ടു തൊഴിലാളി തുടങ്ങി അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കു പദ്ധതിയിൽ ചേരാം.

ചേരുന്നത് എങ്ങനെ?
∙ പെൻഷൻ അക്കൗണ്ട് ആരംഭിക്കാൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നിർബന്ധമാണ്. കേന്ദ്ര സർക്കാർ നിശ്ചയിച്ച ജനസേവാ കേന്ദ്രങ്ങൾ(സിഎസ്‍സി)) വഴിയാണ് പദ്ധതിയിൽ ചേരാൻ അപേക്ഷ നൽകേണ്ടത്. സിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി പരിശോധിച്ചാൽ നിങ്ങളുടെ തൊട്ടടുത്ത സിഎസ്‍സി എവിടെയാണെന്നു കണ്ടെത്താൻ കഴിയും. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സേവനം തേടാവുന്നതാണ്. സി‍എസ്‍സിയിൽ  നൽകുന്ന വിവരങ്ങൾ അക്കൗണ്ടുള്ള ബാങ്കിലേക്കു കൈമാറും. അവിടെ നിന്ന് അക്കൗണ്ട് ആരംഭിച്ചു നിങ്ങളെ വിവരം അറിയിക്കും.

ADVERTISEMENT

പുതിയ റിട്ടയർമെന്റ് പ്ലാനുമായി ഈഡൽവൈസ്

ഈഡൽവൈസ് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പുതിയ റിട്ടയർമെന്റ് പ്ലാൻ അവതരിപ്പിച്ചു. മ്യൂച്വൽ ഫണ്ട് സ്‌കീമിനു കീഴിൽ സിപ് സവിശേഷതയോടെ വരുന്ന നൂതനമായ റിട്ടയർമെന്റ് പ്ലാനാണിത്.അസെറ്റ് അലോക്കേഷൻ സംവിധാനത്തിൽ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയാണ് ഇതിൽ. പ്രായത്തിലും ജീവിത രീതിയിലും അധിഷ്ഠിതമായ സാഹസം കുറഞ്ഞ നിക്ഷേപമായി ഇത് മാറുന്നു. റിട്ടയർമെന്റിനോട് അടുക്കുമ്പോൾ റിസ്‌ക് കുറയുന്നു.

ADVERTISEMENT

ഈ പ്ലാനിലൂടെ നിക്ഷേപകർക്ക് അല്ലെങ്കിൽ യൂണിറ്റ് ഉടമകൾക്ക് ഈഡൽവൈസ് മ്യുച്വൽ ഫണ്ടിന്റെ ഓപ്പൺ-എൻഡഡ് ഡെറ്റ്, ഇക്വിറ്റി സ്‌കീമുകളിൽ ചിട്ടയോടെ നിക്ഷേപിച്ച് (സിപ്) റിട്ടയർമെന്റ് പ്ലാൻ ചെയ്യാം. അസെറ്റ് അലോക്കേഷന് ഓട്ടോ ഒപ്ഷൻ, മൈ കസ്റ്റം ഒപ്ഷൻ എന്നിങ്ങനെ രണ്ട് മാർഗങ്ങൾ ഈ പ്ലാൻ നൽകുന്നുണ്ട്.