ഫെയ്സ്ബുക് കച്ചവടം കുറയുന്നെന്നു തോന്നുമ്പോഴെല്ലാം മാർക്ക് സക്കർബർഗ് എന്തെങ്കിലും പുതിയ നമ്പർ ഇറക്കാറുണ്ട്. കടുത്ത മൽസരവുമായെത്തുന്ന ചെറുകിട കമ്പനിക്കാരെ അപ്പാടെ ഏറ്റെടുത്തുകളയും. വാട്സാപ് അങ്ങനെ കബൂലാക്കി. ഇന്നലെപ്പെയ്ത മഴയ്ക്ക് ഇന്നു കിളിർത്ത കുമിളാണു ഫെയ്സ്ബുക്കെന്ന സത്യം സക്കർബർഗിനല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെയ്സ്ബുക് കച്ചവടം കുറയുന്നെന്നു തോന്നുമ്പോഴെല്ലാം മാർക്ക് സക്കർബർഗ് എന്തെങ്കിലും പുതിയ നമ്പർ ഇറക്കാറുണ്ട്. കടുത്ത മൽസരവുമായെത്തുന്ന ചെറുകിട കമ്പനിക്കാരെ അപ്പാടെ ഏറ്റെടുത്തുകളയും. വാട്സാപ് അങ്ങനെ കബൂലാക്കി. ഇന്നലെപ്പെയ്ത മഴയ്ക്ക് ഇന്നു കിളിർത്ത കുമിളാണു ഫെയ്സ്ബുക്കെന്ന സത്യം സക്കർബർഗിനല്ലാതെ മറ്റാർക്കു നന്നായറിയാം? പുതിയ കുമിളുകൾ കിളിർക്കുന്നുമുണ്ട്. 

ഫെയ്സ്ബുക്കിൽനിന്നകന്നു യുവതലമുറ ഇൻസ്റ്റഗ്രാമിലേക്കും ട്വിറ്ററിലേക്കും പിന്റെറസ്റ്റിലേക്കും യുട്യൂബിലേക്കും മറ്റും കൂട്ടത്തോടെ പോകുകയാണ്. ലോകമാകെയുള്ള കല്ല് കരട് കാഞ്ഞിരക്കുറ്റി, മുള്ളു മുരട് മൂർഖൻപാമ്പുകളെല്ലാം ഫെയ്സ്ബുക്കിലിറങ്ങി കളി തുടങ്ങിയതോടെ ഇതൊരു തരംതാണ ഏർപ്പാടായി കരുതപ്പെടുന്ന സ്ഥിതിയായി. രണ്ടു വർഷത്തിനിടെ അമേരിക്കയിൽ ഒന്നരക്കോടി ജനം ഫെയ്സ്ബുക് ആപ് ഡിലീറ്റ് ചെയ്തു. മിലെനിയൽസ് എന്നറിയപ്പെടുന്ന, ഈ നൂറ്റാണ്ടിൽ പറക്കമുറ്റിയ പിള്ളാരെല്ലാം വേറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചേക്കേറുന്നു.

ADVERTISEMENT

പൊട്ടിത്തുടങ്ങുന്നതു പെട്ടെന്നായിരിക്കും പിന്നെ പിടിച്ചുനിർത്താൻ കഴിയില്ലെന്നറിയാവുന്ന സക്കർബർഗ് പുതിയ നമ്പരുമായി ഇറങ്ങിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി. പേര് ലിബ്ര. കാലിബ്ര എന്നൊരു ഉപകമ്പനിയും ഉണ്ടാക്കി ലിബ്ര നോക്കി നടത്താൻ. ഒരു വർഷത്തിനകം ലിബ്ര കറൻസി ഉപയോഗിച്ചു തുടങ്ങാമെന്നാണ് ഫെയ്സ്ബുക്കാശാൻ പറയുന്നത്. 

എന്തോന്നാ ഈ ലിബ്ര? ബിറ്റ്കോയിൻ എന്നൊരു ക്രിപ്റ്റോ കറൻസി ഇറങ്ങിയിരുന്നല്ലോ. ബ്ലോക് ചെയിൻ സാങ്കേതികവിദ്യയിലാണ്. ജനത്തിനൊന്നും മനസ്സിലായില്ല. മനസ്സിലായെന്നു ഭാവിച്ചു കളിച്ച് കാശുണ്ടാക്കിയവരും കുത്തുപാളയെടുത്തവരുമുണ്ട്. സർക്കാരുകളൊന്നും അംഗീകരിച്ചതുമില്ല. ലിബ്രയ്ക്ക് ബിറ്റ്കോയിന്റെ നൂലാമാലകളൊന്നുമില്ലത്രെ. വാട്സാപ്പിൽ ടെക്സ്റ്റ് ചെയ്യും പോലെ തന്നെ പടപടാ കാശയയ്ക്കാം. ലിബ്ര വാങ്ങിയും വിറ്റും ഊഹക്കച്ചവടം നടത്താം. ഫെയ്സ്ബുക്കിൽ പരസ്യം ചെയ്യുന്ന സാധനങ്ങൾ വാങ്ങാൻ ഈ കറൻസി വേഗം ഉപയോഗിക്കാം. ബാങ്കും പേയ്മെന്റ് ആപ്പുകളും ക്രെഡിറ്റ് കാർഡുമൊന്നും വേണ്ട.

ADVERTISEMENT

ഫെയ്സ്ബുക്കിന് 240 കോടി ഉപയോക്താക്കളുണ്ടേ... അവരിൽ 10% പേരെങ്കിലും കുറേ കാശ് ലിബ്രയിലേക്കു മാറ്റിയാൽത്തന്നെ സംഗതി ഹിറ്റാണ്. വെസ്റ്റേൺ മണി ട്രാൻസ്ഫറും മറ്റും ഈടാക്കുന്നതിനെക്കാൾ ചെറിയ നിരക്കിൽ കാശ് കൈമാറാം. എന്നുവച്ച് ആരെങ്കിലും സകലരുടെയും സ്വകാര്യ വിവരങ്ങൾ ലീക്ക് ചെയ്യുന്ന ഫെയ്സ്ബുക്കിൽ കാശു വച്ചു കളിക്കുമോ? 

സർക്കാരുകൾ വെറുതേ ഇരിക്കുമോ? ആഗോള കറൻസിയായ ഡോളറിനു ബദലാവാൻ വേറൊരു കറൻസിയോ..?

ADVERTISEMENT

ഡാ...യ്...കൊത്തിക്കൊത്തി മുറത്തിലോ...? സായിപ്പിന്റെ തനിഗുണം കാണേണ്ടി വരും സക്കർബർഗ്...!

ഒടുവിലാൻ∙ സക്കർബർഗ് ഫെയ്സ്ബുക് ഉപയോഗിക്കാറുണ്ടോ? സദാ ഫെയ്സ്ബുക്കിലുണ്ട്, പക്ഷേ ശമ്പളംകൊടുത്തു വേറെ ആളെ വച്ചാണു പോസ്റ്റിങ്.