ന്യൂഡൽഹി ∙ ഇൻഡിഗോ എയർലൈൻസിന്റെ തലപ്പത്തെ അധികാര തർക്കം കൂടുതൽ ശക്തമാകുന്നു. സ്ഥാപകരിൽ ഒരാളായ രാകേഷ് ഗാങ്‌വാൾ, സഹ സ്ഥാപകനായ രാഹുൽ ഭാട്ടിയയ്ക്കെതിരെ ആരോപണവുമായി രംഗത്തു വന്നതോടെ കമ്പനിയുടെ ഓഹരി വിലയും കുത്തനെ ഇടിഞ്ഞു. രാഹുൽ ഭാട്ടിയ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് രാകേഷിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇൻഡിഗോ എയർലൈൻസിന്റെ തലപ്പത്തെ അധികാര തർക്കം കൂടുതൽ ശക്തമാകുന്നു. സ്ഥാപകരിൽ ഒരാളായ രാകേഷ് ഗാങ്‌വാൾ, സഹ സ്ഥാപകനായ രാഹുൽ ഭാട്ടിയയ്ക്കെതിരെ ആരോപണവുമായി രംഗത്തു വന്നതോടെ കമ്പനിയുടെ ഓഹരി വിലയും കുത്തനെ ഇടിഞ്ഞു. രാഹുൽ ഭാട്ടിയ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് രാകേഷിന്റെ ആരോപണം.

പ്രശ്നങ്ങൾ പരിഹരിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഇടപെടണമെന്നും ഗാങ്‌വാൾ ആവശ്യപ്പെട്ടു. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സിന് ഗാങ്‌വാൾ കത്തയയ്ക്കുകയും ചെയ്തു. ഇതിന്റെ പ്രതികരണവും സെബി തേടിയിട്ടുണ്ട്. 19 ന് അകം ഇതിനു മറുപടി നൽകണമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. മേയിൽ തുടങ്ങിയ തർക്കത്തെക്കുറിച്ചു സെബി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

അടിസ്ഥാന തത്വങ്ങളിൽനിന്ന് വഴിമാറിയാണ് കമ്പനി സഞ്ചരിക്കുന്നത്. നടത്തിപ്പിലെ മൂല്യങ്ങളും കുറഞ്ഞു. വെറ്റില കടപോലും കാര്യങ്ങൾ ഇതിലും ഭംഗിയായി കൈകാര്യം ചെയ്യും. ഗാങ്‌വാൾ പറയുന്നു. ചില അടിസ്ഥാന തത്വങ്ങളും നിയമങ്ങളും പാലിക്കുന്നില്ല. ഇത് നിർഭാഗ്യകരമായ കാര്യങ്ങളിലേക്ക് നീങ്ങും. കാര്യക്ഷമമായ നടപടികളാണ് ആവശ്യം. ഗാങ്‌വാൾ അയച്ച കത്തിൽ പറയുന്നു. അസാധാരണ പൊതുയോഗം വിളിക്കണമെന്ന ഗാങ്‌വാളിന്റെ ആവശ്യവും ഭാട്ടിയ തള്ളി.

ഗാങ്‌വാളിന്റെ അന്യായമായ ആവശ്യങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നും മറുപടി കത്തിൽ ഭാട്ടിയ പറയുന്നു. ഇൻഡിഗോ ചെയർമാന്റെ പദവി ചോദ്യം ചെയ്യുന്നില്ലെങ്കിലും സ്വതന്ത്ര ചെയർമാൻ പദവിയെയാണ് ചോദ്യം ചെയ്യുന്നതെന്നുമാണ് കത്തിലെ മറ്റൊരു പരാമർശം. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനകാര്യ മന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർക്കും അയച്ചിട്ടുണ്ട്.

ADVERTISEMENT

വ്യോമയാന രംഗത്ത് ഇൻഡിഗോയ്ക്ക് 49% വിപണി പങ്കാളിത്തമുണ്ട്. 200 വിമാനങ്ങൾ സ്വന്തമായുണ്ട്. പ്രതിദിനം 1400 സർവീസുകൾ നടത്തുന്നു. രാഹുൽ ഭാട്ടിയയും, രാകേഷ് ഗാങ്‌വാളും ചേർന്ന് 2005 ൽ തുടക്കമിട്ടതാണ് ഇൻഡിഗോ. ഭാട്ടിയയ്ക്ക് 38.26%, ഗാങ്‌വാളിന് 36.69% ഓഹരി പങ്കാളിത്തമുണ്ട്. 2015 ൽ കമ്പനി ഓഹരി വിപണിയിലെത്തി.

റണജോയ് ദത്ത ഇൻഡിഗോ സിഇഒ(ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നത്)- പ്രമോട്ടർമാർ തമ്മിലുള്ള തർക്കങ്ങൾ കമ്പനിയുടെ പ്രവർത്തനങ്ങളെ ഒരുവിധത്തിലും ബാധിക്കില്ല. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിലാകണം ശ്രദ്ധ. വികസന കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടില്ല.

ADVERTISEMENT

ഓഹരി വിലഇടിഞ്ഞു

ന്യൂഡൽഹി ∙ ഇന്റർ ഗ്ലോബ് ഏവിയേഷൻ ഓഹരി വില 10.73% ഇടിഞ്ഞ് 1397.75 രൂപയിലെത്തി. ബിഎസ്ഇയിൽ ഒരവസരത്തിൽ വില 17.54% വരെ കുറഞ്ഞിരുന്നു. എൻഎസ്ഇയിലെ ഇടിവ് 11.12%. വില 19.24 ശതമാനം വരെ കുറഞ്ഞു. ഇതോടെ വിപണി മൂല്യം 6422.6 കോടി രൂപ താഴ്ന്ന് 53,765.40 കോടിയിലെത്തി.എൻഎസ്ഇയിൽ ഒരു കോടി ഓഹരികളുടെ കൈമാറ്റം നടന്നു. ഇൻഡിഗോയുടെ മാതൃ കമ്പനിയാണ് ഇന്റർ ഗ്ലോബ് ഏവിയേഷൻ.