Q- ഞാൻ മൾട്ടിപ്പിൾ ഹെൽത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങിയിട്ടുണ്ട്. മൾട്ടിപ്പിൾ പ്ലാനുകളുടെ പ്രയോജനങ്ങൾ ഒരേ സമയം എനിക്ക് ലഭ്യമാക്കാൻ കഴിയുമെങ്കിൽ, അതിനുള്ള നടപടിക്രമം എന്താണ് ? A- മൾട്ടിപ്പിൾ ഹെൽത് ഇൻഷുറൻസ് പോളിസികളുടെ പ്രയോജനങ്ങൾ മൾട്ടിപ്പിൾ ഹെൽത് ഇൻഷുറൻസ് പോളിസികൾക്ക് വിവിധ ആനുകൂല്യ പരിരക്ഷകൾ, ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q- ഞാൻ മൾട്ടിപ്പിൾ ഹെൽത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങിയിട്ടുണ്ട്. മൾട്ടിപ്പിൾ പ്ലാനുകളുടെ പ്രയോജനങ്ങൾ ഒരേ സമയം എനിക്ക് ലഭ്യമാക്കാൻ കഴിയുമെങ്കിൽ, അതിനുള്ള നടപടിക്രമം എന്താണ് ?

A- മൾട്ടിപ്പിൾ ഹെൽത് ഇൻഷുറൻസ് പോളിസികളുടെ പ്രയോജനങ്ങൾ

ADVERTISEMENT

∙ മൾട്ടിപ്പിൾ ഹെൽത് ഇൻഷുറൻസ് പോളിസികൾക്ക് വിവിധ ആനുകൂല്യ പരിരക്ഷകൾ, ഉയർന്ന സം ഇൻഷൂർഡ്, കാത്തിരിപ്പ് കാലയളവുകളുടെ ഫ്‌ളെക്‌സിബിലിറ്റി, ഒഴിവാക്കലുകൾ എന്നിവ കൊണ്ടുള്ള വിശാലമായ പരിരക്ഷ നൽകാൻ കഴിയും. ക്ലെയിം ഉന്നയിക്കുന്ന സമയത്ത് ഇത് ഉപഭോക്താവിന് ഗുണം ചെയ്യും.

∙ ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ പ്രധാനമായും ബെനിഫിറ്റ് അടിസ്ഥാനത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ, ഒരു റെഗുലർ ഹെൽത്ത് ഇൻഷുറൻസ് പോളിസിയും ക്രിട്ടിക്കൽ ഇൽനെസ് പോളിസിയും ഒന്നിച്ചു വാങ്ങുന്നത് യഥാർത്ഥ ചികിത്സാ ചെലവുകൾ നിർവഹിക്കുന്നതിനൊപ്പം തന്നെ കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുന്നതിനോ അല്ലെങ്കിൽ ഗുരുതരമായ അസുഖം മൂലം സംഭവിച്ചേക്കാവുന്ന വരുമാന നഷ്ടം നികത്തുന്നതിനോ സഹായിക്കും. ഒരു വ്യക്തി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ, ഹോസ്പിറ്റലൈസേഷൻ പോളിസികളിൽ ഉൾപ്പെടാത്ത മെഡിക്കൽ ഇതര ചെലവുകൾ നേരിടുന്നതിന് ഹോസ്പിറ്റൽ ക്യാഷ് പോളിസികൾ നിങ്ങളെ സഹായിക്കും.

∙ ഒരു റെഗുലർ ഹെൽത് ഇൻഷുറൻസ് പോളിസിയോടൊപ്പം അഡിഷണൽ ടോപ്-അപ് കവറും എടുക്കുന്നത് കുറഞ്ഞ പ്രീമിയത്തിൽ മികച്ച കവറേജ് നൽകും.

മൾട്ടിപ്പിൾ ഹെൽത് ഇൻഷുറൻസ്  പ്ലാനുകളിലെ  ക്ലെയിം ?

∙ നഷ്ടപരിഹാര പോളിസികളുടെ കാര്യത്തിൽ ക്ലെയിം പരിഹരിക്കുന്നതിന് നിങ്ങളുടെ ഏതെങ്കിലും ഇൻഷുറർമാരെ നിങ്ങൾക്ക് സമീപിക്കാം. നിങ്ങൾക്ക് എ, ബി എന്നീ രണ്ട് ഇൻഷുറർമാരിൽനിന്ന് 2 ലക്ഷം രൂപ വീതമുള്ള പോളിസികളുണ്ടെങ്കിൽ, നിങ്ങളുടെ ക്ലെയിം തുക 2 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും ഒരു ഇൻഷുറരിൽനിന്നു സം ഇൻഷൂർഡ്  ക്ലെയിം ചെയ്യാൻ കഴിയും.

ADVERTISEMENT

∙കിഴിവുകളോ കോ-പേയോ പരിഗണിച്ചതിന് ശേഷം ക്ലെയിം ചെയ്യേണ്ട തുക ഒരൊറ്റ പോളിസി പ്രകാരം ഇൻഷുർ ചെയ്ത തുകയെക്കാൾ കൂടുതലാണെങ്കിൽ, ബാക്കി തുക ക്ലെയിം ചെയ്യുന്നതിന് നിങ്ങൾക്ക് മറ്റ് ഇൻഷുറർമാരെ സമീപിക്കാം.

∙ ബന്ധപ്പെട്ട പോളിസികളുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഇൻഷുറർ(മാർ) ക്ലെയിം പരിഹരിക്കും.

ഫാമിലി ഫ്ലോട്ടറിൽനിന്നും വ്യക്തിഗത ഹെൽത് ഇൻഷുറൻസ് പ്ലാനുകളിൽനിന്നും ഉള്ള ക്ലെയിം  

∙ഗ്രൂപ്പ്/ ഫാമിലി ഫ്ലോട്ടർ അല്ലെങ്കിൽ വ്യക്തിഗത പ്ലാനുകൾ എന്ന പരിഗണന ഇല്ലാതെ ഇൻഷുർ ചെയ്ത ഒരാൾക്ക് അവന്റെ / അവളുടെ മൾട്ടിപ്പിൾ പോളിസികൾക്ക് കീഴിൽ ക്ലെയിം ഉന്നയിക്കാൻ കഴിയും.
∙ ബന്ധപ്പെട്ട പോളിസികളുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഇൻഷുറർ(മാർ) ക്ലെയിം പരിഹരിക്കും.
ക്ലെയിം നടപടിക്രമം
∙ ആശുപത്രിയിൽ പ്രവേശിക്കുന്ന സമയത്ത് നിങ്ങളുടെ ഇൻഷുറർമാരെ വിവരം അറിയിക്കുക
∙ നിങ്ങൾ ആദ്യം ക്ലെയിം ചെയ്യുന്ന കമ്പനി തിരഞ്ഞെടുക്കുക.
∙ യഥാർത്ഥ ഹോസ്പിറ്റലൈസേഷൻ രേഖകളും ബില്ലുകളും സഹിതം ക്ലെയിം ഫോം ഇൻഷുറർക്ക് സമർപ്പിക്കുക. രേഖകളിൽ സൂക്ഷിക്കായി എല്ലാ രേഖകളുടെയും ഫോട്ടോകോപ്പി എടുത്തു വയ്ക്കുക.
∙ ഇൻഷുറൻസ് കമ്പനി എല്ലാ യഥാർത്ഥ രേഖകളും ലഭിച്ചതായി വ്യക്തമാക്കുന്ന ഒരു ക്ലെയിം സെറ്റിൽമെന്റ് കത്ത് നൽകും.
∙ ആദ്യത്തെ കമ്പനി ക്ലെയിം പരിഹരിച്ചുകഴിഞ്ഞാൽ, ക്ലെയിം സെറ്റിൽമെന്റ് ലെറ്ററും ക്ലെയിം പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ബാക്കിയുള്ള ക്ലെയിം തുകയ്ക്കായി നിങ്ങൾക്ക് മറ്റു കമ്പനിയെ സമീപിക്കാം.