കൊച്ചി ∙വ്യക്തികൾ വ്യത്യസ്തരല്ലേ, അവരുടെ സാമ്പത്തിക – നിക്ഷേപ ആവശ്യങ്ങളും അതുപോലെ തന്നെ വ്യത്യസ്തമായിരിക്കും. അതു പരിഗണിച്ചു വേണം, ഓരോരുത്തർക്കും ഇൻവെസ്റ്റ്മെന്റ് പ്രോഡക്ട്സ് ലഭ്യമാക്കേണ്ടത്.’– പ്രമുഖ വെൽത്ത് മാനേജ്മെന്റ് സ്ഥാപനമായ കാർവി പ്രൈവറ്റ് വെൽത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഭിജിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙വ്യക്തികൾ വ്യത്യസ്തരല്ലേ, അവരുടെ സാമ്പത്തിക – നിക്ഷേപ ആവശ്യങ്ങളും അതുപോലെ തന്നെ വ്യത്യസ്തമായിരിക്കും. അതു പരിഗണിച്ചു വേണം, ഓരോരുത്തർക്കും ഇൻവെസ്റ്റ്മെന്റ് പ്രോഡക്ട്സ് ലഭ്യമാക്കേണ്ടത്.’– പ്രമുഖ വെൽത്ത് മാനേജ്മെന്റ് സ്ഥാപനമായ കാർവി പ്രൈവറ്റ് വെൽത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഭിജിത് ഭാവെയുടെ വിലയിരുത്തൽ.

 അതിസമ്പന്നർക്കായി എച്ച്എൻഐ – ഹൈ നെറ്റ്‌വർത്ത് ഇൻഡിവിജ്വൽസ്) നിക്ഷേപ മാർഗനിർദേശങ്ങൾ നൽകുന്ന കാർവിയുടെ കേരള സാന്നിധ്യം വിപുലപ്പെടുത്താനൊരുങ്ങുകയാണ് അഭിജിത്. എച്ച്എൻഐ നിക്ഷേപകർക്കായി കേരളത്തിൽ പാലക്കാട്, കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽക്കൂടി ശാഖകൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോഴും ഓഹരികളിലെ ദീർഘകാല നിക്ഷേപം തന്നെയാണു മികച്ച നിക്ഷേപ വഴിയെന്ന് അദ്ദേഹം കരുതുന്നു.

ADVERTISEMENT

 ഓഹരിക്ക് ഇപ്പോഴും മിഴിവ്

വിപണി പല ചാഞ്ചാട്ടങ്ങളെയും നേരിടുന്നുണ്ടെങ്കിലും ഓഹരി തന്നെയാണു മികച്ച നിക്ഷേപ മാർഗമെന്നാണ് എന്റെ വിശ്വാസം. 2025 നകം സെൻസെക്സ് ഒരു ലക്ഷം പോയിന്റ് തൊടുമെന്നാണു വിലയിരുത്തലുകൾ. ഓഹരി നിക്ഷേപത്തിൽ വൈവിധ്യം വേണം. ഓഹരിയിലെ മൊത്ത നിക്ഷേപത്തിൽ 50 % ലാർജ് ക്യാപ് ഓഹരികളിലാകുന്നതാണു നല്ലത്. ശേഷിച്ച നിക്ഷേപം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാകാം. ഏതെങ്കിലും, സെക്ടർ എടുത്തു പറയുകയാണെങ്കിൽ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറിനാണു ഞാൻ മുൻഗണന നൽകുക.

ADVERTISEMENT

സമ്പദ്ഘടനയിൽ വീണ്ടും ഉണർവുണ്ടാകും. ആഭ്യന്തര ഉപഭോഗം കുറഞ്ഞതു മൂലമുള്ള സാമ്പത്തിക തളർച്ച താൽക്കാലികമാണ്. ഒരു സാമ്പത്തിക പാദം കൂടി കഴിയുമ്പോൾ ആഭ്യന്തര ഉപഭോഗം വർധിക്കുമെന്നാണു പ്രതീക്ഷ. റിയൽ എസ്റ്റേറ്റ് മേഖലയിൽ മാന്ദ്യമുണ്ടെങ്കിലും അഫോഡബിൾ അല്ലെങ്കിൽ ബജറ്റ് ഹൗസിങ് മേഖലയിൽ രാജ്യമെങ്ങും ആവശ്യക്കാരുണ്ട്. രൂപയുടെ മൂല്യത്തകർച്ച ചാക്രികമായി സംഭവിക്കുന്നതാണ്. 72 രൂപയിൽ താഴില്ലെന്നാണു കരുതുന്നത്.

 സ്വർണത്തെ പുൽകി മലയാളികൾ

ADVERTISEMENT

രാജ്യത്തെ സ്വർണ ഉപയോഗത്തിന്റെ 40 ശതമാനവും കേരളത്തിലും ആന്ധ്രയിലുമാണ്. സ്വർണത്തിലെ നിക്ഷേപം ആകെ നിക്ഷേപത്തിന്റെ 10 ശതമാനം വരെയാകാം. പൊതുവിൽ, ഓഹരി നിക്ഷേപത്തിൽ മലയാളികൾ പിന്നിലാണ്. സ്വർണം, കടപ്പത്രങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലകളോടാണു മലയാളികൾക്കു കൂടുതൽ പ്രിയം. എങ്കിലും, സ്ഥാവര‌‌ – ജംഗമ നിക്ഷേപങ്ങളിൽ നിന്നു സാമ്പത്തിക നിക്ഷേപത്തിലേക്കു മാറുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

എച്ച്എൻഐ വിഭാഗത്തിൽ 44.56 ലക്ഷം ഇന്ത്യക്കാരിൽ 50,000 മലയാളികളുണ്ട്. അതിസമ്പന്നരിൽ കൂടുതൽ യുവാക്കൾ ഇടം പിടിക്കുന്നതാണു പുതിയ കാഴ്ച. മുൻപ് 55 – 60 വയസാകുമ്പോഴാണു പലരും അതിസമ്പന്നരായതെങ്കിൽ ഇപ്പോഴതു 40 – 45 വയസിൽ തന്നെ സാധിക്കുന്നു! അടുത്ത ഒരു ദശാബ്ദം സമ്പത്ത് ആർജിക്കാൻ ഏറ്റവും മികച്ച കാലമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിക്ഷേപം ചെറുപ്രായത്തിലേ ആരംഭിക്കണം; ഏതു മേഖലയിൽ ഉള്ളവരാണെങ്കിലും. അതു നിങ്ങൾക്കു വേഗത്തിൽ പുരോഗതിയുണ്ടാക്കും.