ഓണവിപണിയിൽ സജീവ സാന്നിധ്യമാകുകയാണ് ജില്ലയിലെ കർഷക സംഘങ്ങൾ. ഗ്രാമീണമേഖലയിൽ വീടുകളിലും ചെറുകിട യൂണിറ്റുകളിലുമായി നിർമിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ഓണ വിപണിയിലെത്തിയിരിക്കുന്നത്. കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയും പരിശീലനത്തോടെയും പ്രവർത്തിക്കുന്ന നൂറോളം സംഘങ്ങളാണ് ജില്ലയിലുള്ളത്. ഉപ്പേരി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണവിപണിയിൽ സജീവ സാന്നിധ്യമാകുകയാണ് ജില്ലയിലെ കർഷക സംഘങ്ങൾ. ഗ്രാമീണമേഖലയിൽ വീടുകളിലും ചെറുകിട യൂണിറ്റുകളിലുമായി നിർമിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ഓണ വിപണിയിലെത്തിയിരിക്കുന്നത്. കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയും പരിശീലനത്തോടെയും പ്രവർത്തിക്കുന്ന നൂറോളം സംഘങ്ങളാണ് ജില്ലയിലുള്ളത്. ഉപ്പേരി, അച്ചാറുകൾ, കൂണുകൾ, തേൻ, വിവിധ കാർഷിക ഉൽപന്നാധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയാണ് ഇവർ വിപണിയിലെത്തിച്ചിരിക്കുന്നത്.

വർഷത്തിൽ ഓണവിപണിയാണ് കർഷക സംഘങ്ങളുടെ പ്രധാന വരുമാനമാർഗം. ലക്ഷങ്ങളുടെ കച്ചവടമാണ് ഇക്കാലയളവിൽ നടക്കുന്നത്. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഓണ വിപണികളിൽ ഇവരുടെ ഉൽപന്നങ്ങൾക്ക് ഏറെ ആവശ്യക്കാരുണ്ട്.

ADVERTISEMENT

വിവിധ ഗ്രൂപ്പുകളുടെ പേരിൽ ഈ ഉൽപന്നങ്ങൾ സൂപ്പർമാർക്കറ്റുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാണ്. സർക്കാർ മേൽനോട്ടമുള്ളതിനാൽ മികച്ച  ഉൽപന്നങ്ങൾ വിപണിയിൽ ലഭിക്കുന്നു. 25 പേരടങ്ങിയ ഗ്രൂപ്പുകളാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. വീടുകളിലോ യൂണിറ്റുകളിലോ കൂട്ടമായോ ഒറ്റയ്ക്കോ ആണ് നിർമാണം.

കൃഷി വകുപ്പിന്റെ കൃഷി പ്രോത്സാഹന വിഭാഗമായ ആത്മയാണ് മേൽനോട്ടവും പരിശീലനവും. സീഡ് മണി എന്ന പേരിൽ കൃഷി വകുപ്പ് 10000 രൂപ നൽകും. ഇത് തിരിച്ചടയ്ക്കേണ്ട. തുടർ ധനസഹായം ആവശ്യമുണ്ടെങ്കിൽ ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കാൻ കൃഷി വകുപ്പ് സഹായിക്കും.

ADVERTISEMENT

വിപണി ഉറപ്പാക്കാൻ കർഷകരുടെ നേതൃത്വത്തിൽ ഇക്കോഷോപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് ഉൽപന്നങ്ങൾ ഇവിടെ വിൽക്കാം. കർഷകരായ ആർക്കും ഗ്രൂപ്പു തുടങ്ങാം. ഇവർ കൃഷി വകുപ്പിൽ റജിസ്റ്റർ ചെയ്യുന്നതോടെ ഔദ്യോഗിക നടപടികൾ പൂർത്തിയാകും.