തിരുവനന്തപുരം∙ കേരള ബാങ്കിനുള്ള അനുമതിക്കു വഴിയൊരുക്കിയത് സംസ്ഥാന സഹകരണ വകുപ്പിന്റെ ചടുലമായ നീക്കങ്ങൾ. ഇ.കെ.നായനാർ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരിക്കെ പിണറായി വിജയൻ കേരള ബാങ്കിന്റെ ആശയം അവതരിപ്പിച്ചിരുന്നു. ഈ സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു കേരള ബാങ്ക് രൂപീകരണം.2018 ഒക്ടോബർ മൂന്നിന് ആർബിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള ബാങ്കിനുള്ള അനുമതിക്കു വഴിയൊരുക്കിയത് സംസ്ഥാന സഹകരണ വകുപ്പിന്റെ ചടുലമായ നീക്കങ്ങൾ. ഇ.കെ.നായനാർ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരിക്കെ പിണറായി വിജയൻ കേരള ബാങ്കിന്റെ ആശയം അവതരിപ്പിച്ചിരുന്നു. ഈ സർക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു കേരള ബാങ്ക് രൂപീകരണം.2018 ഒക്ടോബർ മൂന്നിന് ആർബിഐ തത്വത്തിൽ അനുമതി നൽകി. അവർ നിർദേശിച്ച 19 വ്യവസ്ഥകൾ നടപ്പാക്കി 2019 മാർച്ച് 29 ന് അന്തിമാനുമതിക്ക് അപേക്ഷ നൽകി. ബാങ്ക് രൂപീകരണം ചട്ടവിരുദ്ധമാണെന്നും സഹകരണ മേഖലയെ തകർക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർബിഐക്കു കത്തു നൽകിയിരുന്നു. എതിർപ്പുകൾ ഇല്ലായിരുന്നെങ്കിൽ 6 മാസം മുൻപേ അനുമതി ലഭിക്കുമായിരുന്നു എന്നാണു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്.

ഹൈക്കോടതിയിലെ കേസുകളിലെ വിധി കേരള ബാങ്കിന്റെ ഭാവി നിർണയിക്കും. നിലവിൽ 21 കേസുണ്ട്. ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ചു സംസ്ഥാനങ്ങൾക്കു ബാങ്ക് രൂപീകരിക്കണമെങ്കിൽ എന്തൊക്കെ നടപടികൾ പൂർത്തിയാക്കണമെന്ന് ആർബിഐയുടെ ഉത്തരവുണ്ട്. ഇതനുസരിച്ചു ജില്ലാ ബാങ്കുകൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലയന പ്രമേയം അംഗീകരിക്കണം. കേരളത്തിൽ 6 ജില്ലാ ബാങ്കുകളിൽ ഈ ഭൂരിപക്ഷം ലഭിക്കില്ലെന്നു സർക്കാരിനറിയാം. അതിനാൽ ലയനത്തിനു കേവല ഭൂരിപക്ഷം മതിയെന്ന വ്യവസ്ഥ ഉൾപ്പെടുത്തി കേരള സഹകരണ നിയമം ഭേദഗതി ചെയ്തു. കേരളത്തിലെ നിയമം ഭേദഗതി ചെയ്തതെങ്കിലും ലൈസൻസ് നൽകുന്ന ആർബിഐയുടെ ഉത്തരവിനെ മറികടക്കാനാവില്ലെന്ന വാദമാണു ഹൈക്കോടതിയിൽ ഉയർന്നിരിക്കുന്നത്. ഈ കേസിൽ ആർബിഐ ഇനിയും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.

ADVERTISEMENT

കേസ് നിലനിൽക്കുമ്പോൾ തന്നെ ബാങ്ക് രൂപീകരണത്തിന് ആർബിഐ അനുമതി നൽകിയത് എതിർപ്പ് ഉന്നയിച്ചവർക്കു തിരിച്ചടിയായി. ആർബിഐയുടെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നു സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നത്. കേരള ബാങ്ക് രൂപീകരണം സഹകരണ മേഖലയിലെ ആശ്രയിക്കുന്ന സാധാരണക്കാർക്കു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് രൂപീകരണത്തിനെതിരായ യുഡിഎഫിന്റെ നിയമ–സമര പോരാട്ടങ്ങൾക്കു കരകുളം കൃഷ്ണപിള്ളയാണു നേതൃത്വം നൽകുന്നത്.‍