കൊച്ചി ∙ ജിഎസ്ടി യുഗം വന്നിട്ടും, കാലഹരണപ്പെട്ട വാറ്റ് നിയമത്തിലെ വകുപ്പുകൾ പ്രകാരം ചെറുകിട വ്യവസായികൾക്കു ലഭിക്കുന്നതു വൻ തുകകൾക്കുള്ള നികുതി നോട്ടിസുകൾ! ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിനു മുൻപുള്ള 5 വർഷത്തെ അക്കൗണ്ടുകൾ പുനഃപരിശോധിച്ചാണു നികുതി കുടിശികയുണ്ടെന്നു ചൂണ്ടിക്കാട്ടി ജിഎസ്ടി വകുപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ജിഎസ്ടി യുഗം വന്നിട്ടും, കാലഹരണപ്പെട്ട വാറ്റ് നിയമത്തിലെ വകുപ്പുകൾ പ്രകാരം ചെറുകിട വ്യവസായികൾക്കു ലഭിക്കുന്നതു വൻ തുകകൾക്കുള്ള നികുതി നോട്ടിസുകൾ! ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിനു മുൻപുള്ള 5 വർഷത്തെ അക്കൗണ്ടുകൾ പുനഃപരിശോധിച്ചാണു നികുതി കുടിശികയുണ്ടെന്നു ചൂണ്ടിക്കാട്ടി ജിഎസ്ടി വകുപ്പു നോട്ടിസ് അയക്കുന്നതെന്നാണ് ആക്ഷേപം.

2013 – 14 മുതൽ 2017 – 18 വരെയുള്ള വർഷങ്ങളിലെ നികുതി അടയ്ക്കലുമായി ബന്ധപ്പെട്ടാണു നോട്ടിസുകൾ. മുൻകാലങ്ങളിൽ കെ വാറ്റ് സെക്‌ഷൻ 25 (1) പ്രകാരം നോട്ടിസുകൾ അയച്ചിരുന്നുവെങ്കിലും അവയിൽ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടുമായിരുന്നുവെന്നു വ്യവസായികൾ പറയുന്നു. എന്നാൽ, വ്യക്തമായ ഒരു കാരണവും രേഖപ്പെടുത്താതെയാണ് ഇപ്പോൾ നോട്ടിസ് ലഭിക്കുന്നത്.

ADVERTISEMENT

അതു വായിച്ചാൽ വ്യവസായികൾക്കോ അക്കൗണ്ടന്റിനോ പോലും എന്താണു പിഴവെന്നു മനസിലാക്കാൻ കഴിയില്ലെന്നു കേരള സ്റ്റേറ്റ് സ്മോൾ ഇൻ‍‍ഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് ‘മനോരമ’യോടു പറഞ്ഞു.

തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ നോട്ടിസ് അയക്കുന്നതു നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ധനമന്ത്രി തോമസ് ഐസക്കിനു നിവേദനം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള പീഡനം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭ രംഗത്തിറങ്ങുമെന്നാണ് അസോസിയേഷൻ നിലപാട്.

ADVERTISEMENT

‘കൃത്യമായി നികുതി അടച്ചതിനു വർഷങ്ങൾക്കു ശേഷമാണ് എന്താണു പിഴവെന്നു പോലും വ്യക്തമാക്കാതെ നോട്ടിസ് അയയ്ക്കുന്നത്. വ്യക്തമായ മറുപടിയുമില്ല. കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസാണ്, കാര്യമാക്കേണ്ട എന്നൊക്കെയാണു പറയുന്നത്’–അദ്ദേഹം പറഞ്ഞു.