കൊച്ചി ∙ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പരിരക്ഷയുടെ പരിധി ഉയർത്താൻ നീക്കം. നിക്ഷേപകർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതും പരിഗണനയിലാണ്. വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും അക്കൗണ്ടുകൾക്കു വ്യത്യസ്‌ത പരിധി നിശ്‌ചയിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ധന മന്ത്രാലയത്തിനും റിസർവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പരിരക്ഷയുടെ പരിധി ഉയർത്താൻ നീക്കം. നിക്ഷേപകർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതും പരിഗണനയിലാണ്. വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും അക്കൗണ്ടുകൾക്കു വ്യത്യസ്‌ത പരിധി നിശ്‌ചയിക്കുന്ന കാര്യവും ആലോചനയിലുണ്ട്.ധന മന്ത്രാലയത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കും പ്രാതിനിധ്യമുള്ള സമിതി പരിരക്ഷയുടെ പരിധി ഉയർത്തൽ പരിഗണിക്കും.

നടപടിക്രമങ്ങൾ ലഘൂകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നത് ആർബിഐയുടെ ഉപസ്‌ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ ആയിരിക്കും. പരിരക്ഷയുടെ പരിധി വർധിപ്പിക്കണമെന്ന ആവശ്യവും മറ്റും ഏറെ നാളായി ഉന്നയിക്കപ്പെടുന്നതാണ്. സഹകരണ മേഖലയിലെ പിഎംസി ബാങ്കിന്റെ പതനമാണ് ഇപ്പോൾ നടപടികൾക്കു പ്രേരണയായത്.

ADVERTISEMENT

ബാങ്ക് ലിക്വിഡേഷനിലായാൽ നിക്ഷേപകനു ലഭിക്കുന്ന ഇൻഷുറൻസ് തുക പരമാവധി ഒരു ലക്ഷം രൂപ മാത്രം. നിക്ഷേപ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിലും തുകയുടെ പരിധി പല രാജ്യങ്ങളിലും ഇവിടത്തേക്കാൾ വളരെ കൂടുതലാണ്. സമ്പൂർണ ഇൻഷുറൻസ് സംരക്ഷണം നൽകുന്ന രാജ്യങ്ങൾപോലുമുണ്ട്. അര നൂറ്റാണ്ടിലേറെ മുമ്പ് ഇന്ത്യയിൽ നിക്ഷേപ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമ്പോൾ പരമാവധി സംരക്ഷണം 1500 രൂപയ്‌ക്കു മാത്രമായിരുന്നു. 1968ൽ ഇത് 5000 രൂപയാക്കി. 1970ൽ 10,000 രൂപയായും 1976ൽ 20,000 രൂപയായും 1980ൽ 30,000 രൂപയായും പുതുക്കിയ ഇൻഷുറൻസ് തുക 1993 മേയ് ഒന്നിനാണ് ഒരു ലക്ഷമാക്കിയത്.

കാൽ നൂറ്റാണ്ടിലേറെ മുമ്പു നിശ്‌ചയിച്ച ഈ തുക രൂപയുടെ മൂല്യശോഷണത്തിന്റെ പശ്‌ചാത്തലത്തിൽ ഇപ്പോൾ തീരെ നിസാരമാണ്. നാണ്യപ്പെരുപ്പത്തിന്റെ അടിസ്‌ഥാനത്തിൽ കണക്കാക്കിയാൽ തുക ആറു ലക്ഷമായെങ്കിലും ഉയർത്തേണ്ടിയിരിക്കുന്നു.
പരിധി ഉയർത്തുന്നതിനുള്ള പ്രധാന തടസം ബാങ്കുകളിൽനിന്നു കോർപറേഷനു ലഭിക്കുന്ന ഇൻഷുറൻസ് പ്രീമിയം വളരെ കുറവാണെന്നതാണ്. 100 രൂപ നിക്ഷേപത്തിനു 10 പൈസ എന്ന നിരക്കിലാണു ബാങ്കുകൾ പ്രീമിയം അടയ്‌ക്കേണ്ടത്. പ്രീമിയത്തിനു ചെലവിടുന്ന തുക നിക്ഷേപകരിൽനിന്ന് ഈടാക്കാൻ അനുവാദമില്ല.

ADVERTISEMENT

അതാനാൽ പ്രീമിയം വർധിപ്പിക്കുന്നതിനോടു ബാങ്കുകൾക്കു പൊതുവേ വിയോജിപ്പാണ്. പ്രീമിയം വർധിപ്പിക്കാതെ പരിരക്ഷയുടെ പരിധി വർധിപ്പിക്കാനാകട്ടെ കോർപറേഷൻ തയാറാകില്ല. ഇതിനുള്ള പോംവഴി കണ്ടെത്തുകയാണ് ആലോചനകളിലുയരുന്ന വലിയ വെല്ലുവിളി.
ബാങ്ക് ലിക്വിഡേഷനിലായാൽ അഞ്ചു മാസത്തിനകം നിക്ഷേപകർക്ക് ഇൻഷുറൻസ് തുക ലഭിക്കേണ്ടതാണ്.  എന്നാൽ എട്ടു മാസം മുതൽ എട്ടു വർഷം വരെ ഇതു നീളുന്നതായ ആക്ഷേപത്തിനും പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

2,040 കോടി രൂപയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷനു ബാങ്കുകളിൽനിന്നു പ്രീമിയമായി ലഭിച്ചത്. എന്നാൽ ‘ക്‌ളെയിം’ ഇനത്തിൽ കോർപറേഷനു ചെലവിടേണ്ടിവന്നതാകട്ടെ 37 കോടി രൂപ മാത്രം.

5177 കോടി രൂപ മാത്രമാണു കോർപറേഷന്റെ ചരിത്രത്തിൽ ആകെ അനുവദിച്ച ‘ക്‌ളെയിം.’ 351 സഹകരണ ബാങ്കുകൾ പൊളിഞ്ഞ വകയിലാണ് ഇതിൽ 4822 കോടിയും അനുവദിക്കേണ്ടിവന്നത്.

93,750 കോടി രൂപ കോർപറേഷന്റെ പക്കൽ നീക്കിയിരിപ്പുണ്ട്. ഈ തുക സർക്കാർ വക കടപ്പത്രങ്ങളിൽ നിക്ഷേപിച്ചും  കോർപറേഷൻ വരുമാനം നേടുന്നു.

ADVERTISEMENT

പദ്ധതിക്ക് കാരണമായത് പാലാ ബാങ്കിന്റെ പതനം
 
തിരുവിതാംകൂർ മേഖലയിലെ ഏറ്റവും വലിയ ബാങ്കായിരുന്ന ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക് പൂട്ടിയതിനെ തുടർന്നാണു നിക്ഷേപ ഇൻഷുറൻസ് പദ്ധതി എന്ന ആശയം സർക്കാർ ആദ്യമായി പരിഗണിച്ചത്. എന്നാൽ പാലാ സെൻട്രൽ ബാങ്ക് ലിമിറ്റഡും ലക്ഷ്‌മി ബാങ്ക് ലിമിറ്റഡും പൊളിഞ്ഞതോടെയായിരുന്നു 1962ൽ ഇന്ത്യയിൽ നിക്ഷേപ ഇൻഷുറൻസ് പദ്ധതിയുടെ തുടക്കം. അതിനു മുമ്പ് അമേരിക്കയിൽ മാത്രമേ പദ്ധതിയുണ്ടായിരുന്നുള്ളൂ. അവിടെ 1933ൽ പദ്ധതി ആരംഭിച്ചു.