കൊച്ചി ∙ ഉത്സവകാലത്ത് മികച്ച വിൽപന നേടുമെന്നു രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി. കഴിഞ്ഞ മാസത്തെ വിൽപന തൊട്ടു മുൻപത്തെ രണ്ടു മാസങ്ങളിലെക്കാൾ ഏതാണ്ട് 20% കൂടുതലാണ്. ഉയർന്ന വിൽപനയ്ക്ക് നവരാത്രി ആഘോഷവും കാരണമായിട്ടുണ്ടെന്ന് മാരുതി സുസുകി മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഉത്സവകാലത്ത് മികച്ച വിൽപന നേടുമെന്നു രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി. കഴിഞ്ഞ മാസത്തെ വിൽപന തൊട്ടു മുൻപത്തെ രണ്ടു മാസങ്ങളിലെക്കാൾ ഏതാണ്ട് 20% കൂടുതലാണ്. ഉയർന്ന വിൽപനയ്ക്ക് നവരാത്രി ആഘോഷവും കാരണമായിട്ടുണ്ടെന്ന് മാരുതി സുസുകി മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ദീപാവലി ഷോപ്പിങ് സീസൺ ഉൾപ്പെടുന്ന ഈ മാസവും വിൽപന ഉയരുമെന്നാണു പ്രതീക്ഷ.

വളരെ വലിയ ഓഫറുകളാണു കമ്പനി ഉത്സവകാലത്തു പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ കമ്പനി നികുതി കുറച്ചതിനെത്തുടർന്ന് കാർ വില കുറച്ച് ആ ഇളവ് ഉപയോക്താക്കൾക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. ഓഫറുകൾ ഈ മാസം കൂടിയാണു നിലവിലുള്ളത്. ഈയിടെ അവതരിപ്പിച്ച ചെറു എസ്‌യുവി എസ്–പ്രെസോ മികച്ച ബുക്കിങ് നേടുന്നുണ്ട്. .

ADVERTISEMENT

വിപണിയിൽ ബിഎസ്–6 സംബന്ധിച്ച ആശയക്കുഴപ്പം മാറിവരുകയാണെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ബ്രെസ, എസ്–ക്രോസ് എന്നിവയുടെ ബിഎസ്–6 പെട്രോൾ പതിപ്പുകൾ ഇക്കൊല്ലം തന്നെ വിപണിയിലെത്തിക്കും. ബിഎസ് 4 യുഗം മാർച്ച് 31ന് അവസാനിക്കുന്നതോടെ കമ്പനി ചെറിയ ഡീസൽ എൻജിനുകളിൽ നിന്നു പിന്മാറുകയാണ്. മാർച്ചോടെ വിറ്റുതീർക്കാനാകും വിധം ബിഎസ് 4 സ്റ്റോക്ക് നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രെസ അടക്കമുള്ള ഡീസൽ മോഡലുകൾക്ക് ഇപ്പോൾ വിൽപന കൂടിയിട്ടുണ്ട്. 5 വർഷ വാറന്റി ഏർപ്പെടുത്തിയതും ഓഫറുകളും കാരണമായി. ഇതിനകം എട്ട് ബിഎസ് 6 പെട്രോൾ വിപണിയിലെത്തിയ കമ്പനിക്ക് അവയിൽനിന്നു മികച്ച വിൽപനയാണുള്ളത്.