സ്വർണാഭരണങ്ങൾക്കു ഗുണമേന്മാ മുദ്രയായ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തുകഴിഞ്ഞു. 2021 ജനുവരി മുതൽ ഹാൾമാർക്ക് സ്വർണം മാത്രമേ ജ്വല്ലറികളിൽ ഉണ്ടാവാൻ പാടുള്ളൂ എന്നും നിബന്ധനയുണ്ട്. ഉപയോക്താക്കൾക്കു നൽകുന്ന സ്വർണത്തിന്റെ പരിശുദ്ധിയുടെ മുദ്ര ഹാൾമാർക്കിങ്ങിലൂടെ വ്യക്തമാക്കുന്നതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണാഭരണങ്ങൾക്കു ഗുണമേന്മാ മുദ്രയായ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തുകഴിഞ്ഞു. 2021 ജനുവരി മുതൽ ഹാൾമാർക്ക് സ്വർണം മാത്രമേ ജ്വല്ലറികളിൽ ഉണ്ടാവാൻ പാടുള്ളൂ എന്നും നിബന്ധനയുണ്ട്. ഉപയോക്താക്കൾക്കു നൽകുന്ന സ്വർണത്തിന്റെ പരിശുദ്ധിയുടെ മുദ്ര ഹാൾമാർക്കിങ്ങിലൂടെ വ്യക്തമാക്കുന്നതിൽ സന്തോഷമുണ്ടെന്നു പറയുമ്പോഴും സ്വർണവ്യാപാരികളിൽ നിന്ന് ആശങ്ക ഒഴിയുന്നില്ല. സർക്കാർ നിശ്ചയിച്ച സമയപരിധി പര്യാപ്തമാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

1- വേണം, സർക്കാർ സ്ഥാപനങ്ങൾ

ADVERTISEMENT

രാജ്യത്ത് അഞ്ചുലക്ഷത്തോളം സ്വർണവ്യാപാരികളാണുള്ളത്. ഒരു ലക്ഷത്തോളം സ്വർണാഭരണ നിർമാതാക്കളും ആയിരക്കണക്കിന് ഹോൾസെയിൽ ഡീലർമാരും മേഖലയിലുണ്ട്. 5 ലക്ഷം സ്വർണവ്യാപാരികളിൽ 29,000 വ്യാപാരികൾക്കു മാത്രമാണ് ഇപ്പോൾ ഹാൾമാർക്കിങ് ലൈസൻസുള്ളത്. രാജ്യത്താകെയുള്ള 887 ഹാൾമാർക്കിങ് സ്ഥാപനങ്ങളിൽ ഒന്നുപോലും സർക്കാരിന്റേതില്ല. ഹാൾമാർക്കിങ് നടത്താൻ സർക്കാർ സ്ഥാപനങ്ങളുണ്ടാകണമെന്നാണ് സ്വർണവ്യാപാരികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. നിലവിലുള്ള സെന്ററുകളെല്ലാം നിലവാരമുള്ളവയുമല്ല.

നിർമാതാക്കളും ഹാൾമാർക്കിങ് സെന്ററുകളും ചേർന്ന് ഹാൾമാർക് ചെയ്തു തരുന്ന സ്വർണാഭരണങ്ങളിൽ പരിശുദ്ധി കുറവു വന്നാൽ അതിന്റെ ഉത്തരവാദിത്തം വ്യാപാരികൾക്കു മാത്രമാണെന്നാണു നിയമം. ഈ നിബന്ധന എടുത്തുകളയണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ ജ്വല്ലറി ഉടമകൾക്കെല്ലാം ഹാൾമാർക്കിങ് ലൈസൻസ് എടുക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കുകയും അതിനുള്ള സാവകാശം നൽകുകയും വേണം. ഹാൾമാർക്കിങ് സെന്ററുകളുടെ എണ്ണം കൂട്ടുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞെങ്കിലും സർക്കാർ മേഖലയിൽ ഹാൾമാർക്കിങ് സെന്റർ കൊണ്ടുവരാൻ നിലവിൽ തീരുമാനമില്ല. ഹാൾ മാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനും ലൈസൻസ് നിർബന്ധമാണെന്ന വ്യവസ്ഥ പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

ADVERTISEMENT

2 വ്യാപാരികൾ മാത്രം പോര..

ആഭരണ നിർമാതാക്കളെയും ഹോൾസെയിൽ ഡീലർമാരെയും ഹാൾമാർക്കിങ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരിൽ നിന്നാണു വ്യാപാരികൾ സ്വർണാഭരണങ്ങൾ വാങ്ങി വിൽക്കുന്നത്. ഉപയോക്താക്കൾക്കു പരിശുദ്ധ സ്വർണം ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ ഇവരെയും ഹാൾമാർക്കിങ് പരിധിയിൽ ഉൾപ്പെടുത്തണം.

ADVERTISEMENT

3 വൻ ചാർജ്

സ്വർണാഭരണങ്ങൾ ഹാൾമാർക് ചെയ്യാൻ വ്യാപാരികൾ ഇപ്പോൾ വലിയ തുക നൽകണം. ഹാൾ മാർക്കിങ് ലൈസൻസ് എടുക്കുന്നതിനും വലിയ ഫീസാണ് ഈടാക്കുന്നത്. ലൈസൻസ് പുതുക്കാനും പണം നൽകണം. ചെറുകച്ചവടക്കാരെ ഇതു പ്രതിസന്ധിയിലാക്കും.
40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവരെ ഹാൾമാർക്കിങ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കച്ചവടക്കാർ ആവശ്യപ്പെടുന്നുണ്ട്. ഹാൾമാർക്കിങ് റജിസ്ട്രേഷന് അപേക്ഷ നൽകണമെങ്കിൽ ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ ജിഎസ്ടിയുടെ പരിധിയിൽ പെടാത്ത ചെറുകച്ചവടക്കാർ ധാരാളമുണ്ടെന്നതാണു വസ്തുത. ഹോൾമാർക്കിങ് നിർബന്ധമാക്കുമ്പോൾ സ്വർണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ഉപയോക്താക്കളെ ബോധവാൻമാരാക്കാനുള്ള പ്രചാരണ പരിപാടികളും കൂടുതലുണ്ടാകണം.

>> 29,000 5 ലക്ഷം സ്വർണവ്യാപാരികളിൽ 29,000 വ്യാപാരികൾക്കു മാത്രമാണ് ഇപ്പോൾ ഹാൾമാർക്കിങ് ലൈസൻസുള്ളത്. രാജ്യത്താകെയുള്ള 887 ഹാൾമാർക്കിങ് സ്ഥാപനങ്ങളിൽ ഒന്നുപോലും സർക്കാരിന്റേതില്ല.