ന്യൂഡൽഹി∙ നിക്ഷേപകരിൽനിന്നു സമാഹരിക്കുന്ന തുക സർക്കാർ ഉടമസ്‌ഥതയിലുള്ള കമ്പനികളുടെ കടപ്പത്രങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന ഭാരത് ബോണ്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിൽ (ഇടിഎഫ്) 20 വരെ നിക്ഷേപിക്കാം. കേന്ദ്ര സർക്കാരിനു വേണ്ടി ഏഡൽവെയ്‌സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടത്തുന്നത്. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നിക്ഷേപകരിൽനിന്നു സമാഹരിക്കുന്ന തുക സർക്കാർ ഉടമസ്‌ഥതയിലുള്ള കമ്പനികളുടെ കടപ്പത്രങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന ഭാരത് ബോണ്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിൽ (ഇടിഎഫ്) 20 വരെ നിക്ഷേപിക്കാം. കേന്ദ്ര സർക്കാരിനു വേണ്ടി ഏഡൽവെയ്‌സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടത്തുന്നത്. മികച്ച സുരക്ഷിതത്വം സൂചിപ്പിക്കുന്ന ‘ട്രിപ്പിൾ എ’ റേറ്റിങ്ങുള്ള കടപ്പത്രങ്ങളിലാണു നിക്ഷേപിക്കുക.

∙ 2023 ഏപ്രിലിൽ കാലാവധി പൂർത്തിയാകുന്ന മൂന്നു വർഷ പദ്ധതിയിലേക്കും 2030 ഏപ്രിലിൽ കാലാവധി പൂർത്തിയാകുന്ന 10 വർഷ പദ്ധതിയിലേക്കുമാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.  2 പദ്ധതികളിലൂടെ 15,000 കോടി രൂപ വരെ സമാഹരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.

ADVERTISEMENT

∙ 1000 രൂപയാണു കുറഞ്ഞ നിക്ഷേപം. ആദ്യ വിൽപന (ന്യൂ ഫണ്ട് ഓഫർ – എൻഎഫ്‌ഒ) 20 വരെയാണ്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ആയതിനാൽ എൻഎഫ്‌ഒ കാലയളവിനു ശേഷം സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളിലൂടെ ക്രയവിക്രയം സാധ്യമാണ്. 

∙ ഡീമാറ്റ് അക്കൗണ്ടുള്ള ആർക്കും അപേക്ഷിക്കാം. ഡീമാറ്റ് ഇല്ലാത്തവർക്ക് നിക്ഷേപിക്കാൻ ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ട്സ് എന്ന രീതിയുമുണ്ട്.

ADVERTISEMENT

∙ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപവും ആദായവും തിരികെ നൽകും. മൂന്നു വർഷ പദ്ധതി ആധാരമാക്കുന്ന എൻഎസ്ഇ ഭാരത് ബോണ്ട് ഏപിൽ 2023 എന്ന സൂചിക നിലവിൽ 6.69% ആദായമാണു നേടിയിട്ടുള്ളത്; 10 വർഷ പദ്ധതി ആധാരമാക്കുന്ന എൻഎസ്ഇ ഭാരത് ബോണ്ട് ഏപിൽ 2030 എന്ന സൂചിക നിലവിൽ 7.58% ആദായവും. നടത്തിപ്പു ചെലവു വളരെ കുറഞ്ഞ നിക്ഷേപമാർഗമാണിതെന്നു ഏഡൽവെയ്സ് അറിയിച്ചു.

www.bharatbond.in/, www.edelweissfin.com