കൊച്ചി ∙ ബോറിസ് ജോൺസന്റെ തിരഞ്ഞെടുപ്പു വിജയത്തിൽ ഇന്ത്യൻ കമ്പനികൾക്കു വൻ ആശ്വാസം. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ചു നിലനിന്നുപോന്ന അനിശ്ചിതത്വം അവസാനിക്കുമെന്ന് ഉറപ്പായതോടെ ഉൽപാദന, വിപണന രംഗത്തു കൂടുതൽ ആസൂത്രണം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കമ്പനികൾ. അധികാരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബോറിസ് ജോൺസന്റെ തിരഞ്ഞെടുപ്പു വിജയത്തിൽ ഇന്ത്യൻ കമ്പനികൾക്കു വൻ ആശ്വാസം. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ചു നിലനിന്നുപോന്ന അനിശ്ചിതത്വം അവസാനിക്കുമെന്ന് ഉറപ്പായതോടെ ഉൽപാദന, വിപണന രംഗത്തു കൂടുതൽ ആസൂത്രണം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കമ്പനികൾ.  അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുമെന്ന് ഏതാനും ദിവസം മുമ്പു ബോറിസ് ജോൺസൻ നടത്തിയ പ്രഖ്യാപനം പ്രാവർത്തികമാകുമെന്നും കോർപറേറ്റ് മേഖല പ്രതീക്ഷിക്കുന്നു. 

യുകെയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനമുണ്ട്. അവിടത്തെ ഉൽപാദന മേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കൾ ഇന്ത്യക്കാരാണ്. യുകെയിൽ 842 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നു. ഇവയുടെ ആകെ വാർഷിക വരുമാനം 4,53, 264 കോടി രൂപ വരും.   വാഹനങ്ങളും വാഹനങ്ങളുടെ അനുബന്ധ ഘടകങ്ങളും നിർമിക്കുന്ന ഇന്ത്യയിലെ ചില പ്രമുഖ കമ്പനികൾക്കു വളരെ പ്രധാനപ്പെട്ടതാണു യുകെ വിപണി.

ADVERTISEMENT

ഐടി, മെഡിക്കൽ ടൂറിസം, ഉരുക്കു  വ്യവസായങ്ങൾക്കും ആയുർവേദം ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ മേഖലയ്ക്കും യുകെയിൽ ഗണ്യമായ താൽപര്യമാണുള്ളത്. ടാറ്റ മോട്ടഴ്സ് ഉൾപ്പെടെ യുകെ ബന്ധമുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരികൾക്ക് ഇന്നലെ കൂടുതൽ പ്രിയം അനുഭവപ്പെട്ടതു തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തിലാണ്.  ടാറ്റ മോട്ടഴ്സിന്റെ ഓഹരി വിലയിൽ 1.99% കുതിപ്പുണ്ടായി. ഭാരത് ഫോർജിന്റെ ഓഹരി വില 3.66% വർധന രേഖപ്പെടുത്തി. മദേർസൺ സുമി 4.36%; ടിസിഎസ് 2.43%; മാസ്ടെക് 5.94%; ടെക് മഹീന്ദ്ര 0.42%; എച്ച്സിഎൽ ടെക് 1.52%.

ചില പ്രമുഖ ഇന്ത്യൻ  കമ്പനികളുടെ വരുമാനത്തിൽ യുകെയിൽനിന്നുള്ള വിഹിതം ശതമാനക്കണക്കിൽ:

ADVERTISEMENT

മാസ്ടെക്: 71
എച്ച്സിഎൽ ടെക്: 17
ടാറ്റ മോട്ടഴ്സ്: 13
ടാറ്റ സ്റ്റീൽ: 13
ടിസിഎസ്: 13
ടെക് മഹീന്ദ്ര: 11
ടാറ്റ കെമിക്കൽസ്: 3