Q- ചെറിയ രീതിയിൽ ഒരു ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതികളാണ്. ഐഎംഎ അംഗങ്ങളായതിനാൽ പ്രഫഷനൽ പ്രൊട്ടക്ഷൻ സ്‌കീമിലും സോഷ്യൽ സെക്യൂരിറ്റി സ്‌കീമിലും ഹെൽത്ത് സ്‌കീമിലും അംഗങ്ങളായിട്ടുണ്ട്. ഇതിൽ കൂടുതലായി എന്തെങ്കിലും ഇൻഷുറൻസ് പരിരക്ഷകൾ ആവശ്യമുണ്ടോ? A- മെഡിക്കൽ സേവനം നൽകുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന

Q- ചെറിയ രീതിയിൽ ഒരു ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതികളാണ്. ഐഎംഎ അംഗങ്ങളായതിനാൽ പ്രഫഷനൽ പ്രൊട്ടക്ഷൻ സ്‌കീമിലും സോഷ്യൽ സെക്യൂരിറ്റി സ്‌കീമിലും ഹെൽത്ത് സ്‌കീമിലും അംഗങ്ങളായിട്ടുണ്ട്. ഇതിൽ കൂടുതലായി എന്തെങ്കിലും ഇൻഷുറൻസ് പരിരക്ഷകൾ ആവശ്യമുണ്ടോ? A- മെഡിക്കൽ സേവനം നൽകുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q- ചെറിയ രീതിയിൽ ഒരു ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതികളാണ്. ഐഎംഎ അംഗങ്ങളായതിനാൽ പ്രഫഷനൽ പ്രൊട്ടക്ഷൻ സ്‌കീമിലും സോഷ്യൽ സെക്യൂരിറ്റി സ്‌കീമിലും ഹെൽത്ത് സ്‌കീമിലും അംഗങ്ങളായിട്ടുണ്ട്. ഇതിൽ കൂടുതലായി എന്തെങ്കിലും ഇൻഷുറൻസ് പരിരക്ഷകൾ ആവശ്യമുണ്ടോ? A- മെഡിക്കൽ സേവനം നൽകുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q ചെറിയ രീതിയിൽ ഒരു ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതികളാണ്. ഐഎംഎ അംഗങ്ങളായതിനാൽ പ്രഫഷനൽ പ്രൊട്ടക്ഷൻ സ്‌കീമിലും സോഷ്യൽ സെക്യൂരിറ്റി സ്‌കീമിലും ഹെൽത്ത് സ്‌കീമിലും അംഗങ്ങളായിട്ടുണ്ട്. ഇതിൽ കൂടുതലായി എന്തെങ്കിലും ഇൻഷുറൻസ് പരിരക്ഷകൾ ആവശ്യമുണ്ടോ?

A മെഡിക്കൽ സേവനം നൽകുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന പരാതികൾക്കും കൺസ്യൂമർ കേസുകൾക്കും നിയമ സഹായം ഉൾപ്പെടെ ഒരു യൂണിറ്റിന് 10 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്നതാണ് പ്രഫഷനൽ പ്രൊട്ടക്ഷൻ സ്‌കീം. അംഗമായ ഡോക്ടർ മരണമടഞ്ഞാൽ അനന്തരാവകാശികൾക്ക് ആനുകൂല്യം നൽകുന്ന രീതിയിലാണ് സോഷ്യൽ സെക്യൂരിറ്റി സ്‌കീം പ്രവർത്തിക്കുന്നത്. ചികിത്സ തേടേണ്ടി വരുമ്പോൾ സാധാരണ മെഡിക്കൽ പോളിസികൾക്ക് പുറമെ ഒരു നിശ്ചിത തുക സഹായ ധനമായി നൽകുന്ന ഹെൽത്ത് സ്‌കീമും നിലവിലുണ്ട്. സംസ്ഥാന ഐഎംഎയോടൊപ്പം ദേശീയ ഐഎംഎയും സമാനമായ പരിരക്ഷകൾ അംഗങ്ങൾക്കായി അവതരിപ്പിക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടിസ്, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിങ്ങനെ സ്വന്തം ഉത്തരവാദിത്തത്തിൽ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്ന ഡോക്ടർമാർക്ക് ഒരു പ്രാഥമിക ആശ്വാസം എന്ന നിലയിൽ മാത്രമേ ഐഎംഎ പരിരക്ഷകൾ കണക്കാക്കാനാകൂ. ഇക്കാരണത്താൽ ഡോക്ടർമാർ ഉറപ്പായി എടുത്തിരിക്കേണ്ട ഇൻഷുറൻസ് പരിരക്ഷകൾ പ്രധാനമായും അഞ്ചെണ്ണമാണ്.

ADVERTISEMENT

പ്രവർത്തന പരിരക്ഷ

ഡോക്ടർമാർ ചികിത്സ നൽകുന്ന രോഗികൾക്ക് ഉദ്ദേശിക്കാത്ത രീതിയിൽ മരണം തുടങ്ങിയ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ചികിത്സാപിഴവും ശ്രദ്ധക്കുറവും മറ്റും ആരോപിച്ച് നഷ്ടപരിഹാരം തേടുന്ന സംഭവങ്ങൾ കൂടി വരുന്നു. ചെറിയ കൺസ്യൂമർ കേസുകളിലും മറ്റും നിയമസഹായം തേടുന്നതിനും നഷ്ടപരിഹാരം കൊടുക്കുന്നതിനും ഐഎംഎ പ്രഫഷണൽ പ്രൊട്ടക്ഷൻ സഹായിക്കുമെങ്കിലും രോഗികളുടെ ഭാഗത്തുനിന്നു വരുന്ന ഉയർന്ന തുകകൾക്കായുള്ള നഷ്ട പരിഹാരവും ഹൈക്കോടതി തുടങ്ങിയ അപ്പീൽ കോടതികളിൽ കേസ് നടത്തുന്നതിന് ആവശ്യമായി വരുന്ന നിയമച്ചെലവുകളും മുന്നിൽ കണ്ട് പ്രഫഷനൽ ഇൻഡമ്നിറ്റി ഇൻഷുറൻസ് ആവശ്യമാണ്. മിക്ക ജനറൽ ഇൻഷുറൻസ് കമ്പനികളിലും ഇത്തരം പോളിസികൾ ലഭ്യമാണ്. വൈദ്യ ശാസ്ത്രപരമായ ചികിത്സാ പിഴവുകൾ മൂലമാണ് അത്യാഹിതം സംഭവിച്ചതെന്ന് കോടതികൾ നിരീക്ഷിക്കുമ്പോൾ കമ്പനികൾ ക്ലെയിം നിരസിക്കില്ലെന്ന് പോളിസി എടുക്കുംമുൻപ് ഉറപ്പാക്കേണ്ടതുണ്ട്. ഒരു വർഷത്തിൽ ഒരു സംഭവം മൂലം ഉണ്ടാകുന്ന നഷ്ടത്തോടൊപ്പം തന്നെ, ഒരു വർഷത്തിൽ പരമാവധി സംഭവിക്കാവുന്ന നഷ്ടം കൂടി പരിഗണിച്ചുവേണം എത്ര രൂപയുടെ പരിരക്ഷയ്ക്ക് പോളിസി എടുക്കണമെന്ന് തീരുമാനിക്കാൻ.

ശാരീരിക ആപത്തുകൾ

രോഗികളുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ കൂട്ടമായി വന്ന് ഡോക്ടർമാർക്കെതിരെ അസഭ്യം ചൊരിയാനും ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കാനും മുതിരാറുണ്ട്. ശാരീരികമായി പരുക്ക് പറ്റുമ്പോഴും താത്കാലികമായി ശാരീരിക വൈകല്യങ്ങൾ സംഭവിക്കുമ്പോഴും നഷ്ട പരിഹാരം നൽകുന്ന പോളിസികളാണ് പഴ്‌സനൽ ആക്‌സിഡന്റ് പോളിസികൾ. ശാരീരിക ചികിത്‌സാ ചെലവുകൾ കൂടാതെ ജോലി ചെയ്യാൻ സാധിക്കാതെ വരുന്നതുമൂലം ഉണ്ടാകുന്ന വരുമാന നഷ്ടം കൂടി കവർ ചെയ്തു കൊണ്ട് പഴ്‌സനൽ ആക്‌സിഡന്റ് പോളിസികൾ എടുക്കാം.

ADVERTISEMENT

ആശുപത്രി നഷ്ടങ്ങൾ

ആശുപത്രിയിലും ക്ലിനിക്കുകളിലും പ്രശ്‌നങ്ങൾ ഉണ്ടാക്കാനായി ആളുകൾ കൂടുന്ന അവസരങ്ങളിൽ ആശുപത്രി ഉപകരണങ്ങൾ, ഉൾപ്പെടെ ചികിത്സാ സജ്ജീകരണങ്ങൾക്കും ഫർണിച്ചർ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. സ്വാഭാവികമായി സംഭവിക്കാവുന്ന തീപിടിത്തം പോലുള്ള അനിഷ്ട സംഭവങ്ങൾക്കെതിരെയും പരിരക്ഷ ആവശ്യമാണ്. വിലപിടിപ്പുള്ള ഉപകരണങ്ങൾ കേടാവുന്നതും അവയുടെ പരിപാലനത്തിനും ഉയർന്ന തുകകൾ ആവശ്യമായും വരും. ഇത്തരം കഷ്ടനഷ്ടങ്ങൾക്കും അനിശ്ചിത സംഭവങ്ങൾക്കുമെതിരെ ഫയർ, പെരിൾ, കണ്ടിൻജെൻസി പോളിസികൾ ഉപകരിക്കും. ഉപകരണങ്ങളുടേയും മറ്റും വില ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ പോളിസികളിൽ വ്യക്തമായി ചേർക്കേണ്ടതുണ്ട്.

അന്യർക്കുണ്ടാകുന്ന ആപത്തുകൾ

രോഗികളുടെ കൂട്ടിരിപ്പുകാർ, ആശുപത്രി സന്ദർശകർ തുടങ്ങി മറ്റുള്ളവർക്ക് ആശുപത്രിയിൽ സംഭവിക്കുന്ന വിവിധ വിപത്തുകൾക്കെതിരെ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കാവുന്നതാണ്. നഴ്‌സുമാർ, പാരാമെഡിക്കൽ ജോലിക്കാർ, തൊഴിലാളികൾ എന്നിങ്ങനെ ആശുപത്രിയിൽ പണിയെടുക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ടവരുടെ പ്രവർത്തനങ്ങളിൽ സംഭവിക്കാൻ ഇടയുള്ള അനിശ്ചിത സംഭവങ്ങൾ കൂടി പരിരക്ഷകൾക്ക് വിധേയമാക്കാവുന്നതാണ്.

ADVERTISEMENT

സൈബർ ഇൻഷുറൻസ്

വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ മിക്ക ആശുപത്രികളും സ്മാർട് ആശുപത്രികൾ ആയി മാറിക്കൊണ്ടിരിക്കുന്നു. മൊബൈൽ ആപ്പുകൾ, ആശുപത്രി കംപ്യൂട്ടർ സംവിധാനം എന്നിങ്ങനെ ആശുപത്രി വിവരശേഖരത്തിൽ സൈബർ ആക്രമണത്തിലൂടെ നുഴഞ്ഞു കയറി രോഗികളെ സംബന്ധിച്ച വിവരങ്ങൾ മോഷ്ടിച്ചെടുത്ത് ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകൾ മുമ്പെന്നത്തേക്കാളും കൂടുതലാണ്. വൈറസ് പ്രോഗ്രാമുകളും മറ്റും നുഴഞ്ഞു കയറി കംപ്യൂട്ടർ സംവിധാനം മൊത്തത്തിൽ തകരാറിലാകുന്ന അവസ്ഥയുമുണ്ട്. ഇത്തരം നഷ്ടങ്ങൾക്ക് പരിഹാരമായി സൈബർ ഇൻഷുറൻസും ആവശ്യമായി വരും.