1993 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന ഒരു തൊഴിലാളി സ്ഥാപനത്തിന്റെ പുറത്തുവച്ച് ഏതാനും സഹപ്രവർത്തകരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. തൊഴിലാളി യൂണിയനുകൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ആ തൊഴിലാളി അത്തരത്തിലുള്ള അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. സ്ഥാപനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1993 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന ഒരു തൊഴിലാളി സ്ഥാപനത്തിന്റെ പുറത്തുവച്ച് ഏതാനും സഹപ്രവർത്തകരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. തൊഴിലാളി യൂണിയനുകൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ആ തൊഴിലാളി അത്തരത്തിലുള്ള അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. സ്ഥാപനത്തിന്റെ പുറത്തുണ്ടായ അക്രമപ്രവൃത്തികളാണെങ്കിലും അത് സ്ഥാപനത്തിലെ ജോലികളിൽ മെല്ലെപ്പോക്കിനും അതുവഴി സ്ഥാപനത്തിനു സാമ്പത്തിക നഷ്ടത്തിനും കാരണമായി. തുടർന്ന് മാനേജ്‌മെന്റ് ആ തൊഴിലാളിക്ക് കാരണംകാണിക്കൽ നോട്ടിസും കുറ്റാരോപണ പത്രവും നൽകി.

ആരോപണങ്ങൾ നിഷേധിച്ച തൊഴിലാളി വിശദീകരണം നല്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടു. പിന്നീട് അയാൾ വിശദമായ ഒരു മറുപടി നൽകി. അയാൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നുകണ്ട് മാനേജ്‌മെന്റ് അയാൾക്കെതിരെ ഗാർഹികാന്വേഷണം നടത്താൻ തീരുമാനിച്ചു. ഒരു വർഷത്തിനു ശേഷം ഗാർഹികാന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചു. തൊഴിലാളിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ തെളിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തത്.

ADVERTISEMENT

2 മാസത്തിനു ശേഷം മാനേജ്‌മെന്റ് തൊഴിലാളിക്ക് റിപ്പോർട്ടിന്റെ പകർപ്പും രണ്ടാമത്തെ കാരണംകാണിക്കൽ നോട്ടിസും നൽകി. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ 5 ദിവസത്തിനുള്ളിൽ ബോധിപ്പിക്കണമെന്നാണ് നോട്ടിസ് വഴി ആവശ്യപ്പെട്ടത്. മൂന്നാഴ്ചയ്ക്കു ശേഷമാണ് തൊഴിലാളി മറുപടി നല്കിയത്. മറുപടി തൃപ്തികരമല്ലെന്നുകണ്ട് മാനേജ്‌മെന്റ് അയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു.

ഇതു സംബന്ധിച്ച് തൊഴിലാളി ഉന്നയിച്ച വ്യവസായ തർക്കം സംസ്ഥാന സർക്കാർ ലേബർ കോടതിയിലേക്ക് റഫർ ചെയ്തു. ഗാർഹികാന്വേഷണം നടത്തിയത് കുറ്റമറ്റ രീതിയിലാണെന്ന് ലേബർ കോടതി പ്രഖ്യാപിച്ചു. എങ്കിലും തൊഴിലാളിക്കെതിരെയുള്ള കുറ്റാരോപ
ണങ്ങൾ തെളിഞ്ഞിട്ടിസ്റ്റെങ്ക് വിലയിരുത്തിയ ലേബർ കോടതി തൊഴിലാളിയെ മുഴുവൻ മുൻകാല വേതനത്തോടെയും സർണ്ണവിധ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കണമെങ്ക് വിധിച്ചു. ഇതിനെതിരെ മാനേജ്‌മെന്റ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.

ADVERTISEMENT

സംഭവം നടന്നത് സ്ഥാപനത്തിന്റെ പുറത്താണെങ്കിലും അത് തൊഴിലുമായി നേരിട്ടു ബന്ധപ്പെട്ടതും തൊഴിലിനെ ബാധിച്ചതുമാണെന്നും അത് ഗുരുതരമായ പെരുമാറ്റദൂഷ്യമാണെന്നും കമ്പനിക്ക് സാമ്പത്തിക നഷ്ടം വരുത്തിവച്ചുവെന്നും മാനേജ്‌മെന്റ് ബോധിപ്പിച്ചു. തൊഴിലാളിയെ പിരിച്ചുവിടാതിരുന്നാൽ അത് സ്ഥാപനത്തിലെ അച്ചടക്കത്തെ ദോഷകരമായി ബാധിക്കുമെന്നും മറ്റു തൊഴിലാളികൾക്ക്
അത് തെറ്റായ സന്ദേശം നല്കുമെന്നും മാനേജ്‌മെന്റ് വാദിച്ചു.

സംഭവത്തിന് തൊഴിലുമായി ബന്ധവുമില്ലെന്നു തൊഴിലാളി വാദിച്ചു. ആരോപിക്കപ്പെട്ട സംഭവം നടന്നത് സ്ഥാപനത്തിന്റെ പുറത്തുവ ച്ചായതിനാലും അതിന് തൊഴിലുമായി നേരിട്ട് ബന്ധമില്ലാത്തതിനാലും തൊഴിലാളിയെ പിരിച്ചുവിട്ടത് ന്യായീകരിക്കാനാവില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി, ലേബർ കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയും മാനേജ്‌മെൻറിന്റെ റിട്ട് ഹർജി തള്ളിക്കളയുകയും ചെയ്തു. ഹൈക്കോടതിയുടെ ഈ വിധിയെത്തുടർന്ന് തൊഴിലാളിയെ പിരിച്ചുവിട്ട തീയതി മുതൽക്കുള്ള 19 വർഷത്തെ ശമ്പള ബാക്കിയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ മാനേജ്‌മെൻറ ് നിർബന്ധിതമായി.