സുരക്ഷിത നിക്ഷേപമെന്നു കരുതി വാങ്ങിയ സ്വർണം സുരക്ഷിതമായിരിക്കാൻ ബാങ്ക് ലോക്കറിനെ ആശ്രയിക്കുന്നവർ ഏറെ. ലോക്കറിനെ ആശ്രയിക്കുന്നതിനു പകരം അതു ബാങ്കിൽത്തന്നെ നിക്ഷേപിച്ചാൽ വാടക ഇനത്തിൽ ചെലവില്ലെന്നു മാത്രമല്ല പലിശ വരുമാനം ലഭിക്കും; സുരക്ഷിതവുമാണ്. ഇറക്കുമതി കുറയ്‌ക്കുന്നതിനും ലോക്കറുകളിലും മറ്റുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരക്ഷിത നിക്ഷേപമെന്നു കരുതി വാങ്ങിയ സ്വർണം സുരക്ഷിതമായിരിക്കാൻ ബാങ്ക് ലോക്കറിനെ ആശ്രയിക്കുന്നവർ ഏറെ. ലോക്കറിനെ ആശ്രയിക്കുന്നതിനു പകരം അതു ബാങ്കിൽത്തന്നെ നിക്ഷേപിച്ചാൽ വാടക ഇനത്തിൽ ചെലവില്ലെന്നു മാത്രമല്ല പലിശ വരുമാനം ലഭിക്കും; സുരക്ഷിതവുമാണ്.

ഇറക്കുമതി കുറയ്‌ക്കുന്നതിനും ലോക്കറുകളിലും മറ്റുമായി സൂക്ഷിച്ചിട്ടുള്ള കാൽ ലക്ഷത്തോളം ടൺ സ്വർണശേഖരത്തിന്റെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഉദ്ദേശിച്ച് 2015ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീം’ എന്ന നിക്ഷേപ പദ്ധതിയാണ് പലിശ വരുമാനത്തിനും കാലാവധിയെത്തുമ്പോൾ നിക്ഷേപത്തിന്റെ അന്നത്തെ മൂല്യം നേടാനും സഹായിക്കുന്നത്. പദ്ധതി പ്രകാരം  പല ബാങ്കുകളും സ്വർണം നിക്ഷേപമായി സ്വീകരിക്കുന്നുണ്ട്. എന്നാൽ ചില ശാഖകൾക്കു മാത്രമാണ് അനുമതി.

ADVERTISEMENT

നിക്ഷേപിക്കാവുന്ന കുറഞ്ഞ അളവ് 30 ഗ്രാം. പരിശുദ്ധിയുള്ള സ്വർണമാണെന്ന് അംഗീകൃത ‘പ്യൂരിറ്റി ടെസ്‌റ്റിങ് സെന്റർ’ (പിടിസി) സാക്ഷ്യപ്പെടുത്തണം.

നിക്ഷേപത്തിന്റെ കാലയളവ്

ഹ്രസ്വ, മധ്യ, ദീർഘകാല നിക്ഷേപം സാധ്യമാണ്. ഒരു വർഷം മുതൽ മൂന്നു വർഷം വരെയാണെങ്കിൽ ഹ്രസ്വകാല നിക്ഷേപമായാണു പരിഗണിക്കുക. അഞ്ചു മുതൽ ഏഴു വർഷം വരെയെങ്കിൽ മധ്യകാല നിക്ഷേപം. ദീർഘകാല നിക്ഷേപത്തിന്റെ കാലയളവു 12 മുതൽ 15 വർഷം വരെ.