ഒരു വ്യക്തിയുടെ മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യംചെയ്യൽ ധനപരിപാലനത്തിലെ ഒരു പ്രധാന ഘടകങ്ങളിൽ ഒന്നാണ്.സാധാരണയായി ധനം സമ്പാദിക്കുന്ന കാര്യത്തിൽ ഒരുപാട് ഊന്നൽനൽകാറുണ്ട്. എന്നാൽ ധനത്തിന്റെ സംരക്ഷണം, സൂക്ഷിപ്പ്,മരണാനന്തരമുള്ള അതിന്റെ കൈമാറ്റം എന്നിവയ്ക്കും തുല്യപ്രാധാന്യം ഉണ്ട്. പക്ഷെ, മതിയായ

ഒരു വ്യക്തിയുടെ മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യംചെയ്യൽ ധനപരിപാലനത്തിലെ ഒരു പ്രധാന ഘടകങ്ങളിൽ ഒന്നാണ്.സാധാരണയായി ധനം സമ്പാദിക്കുന്ന കാര്യത്തിൽ ഒരുപാട് ഊന്നൽനൽകാറുണ്ട്. എന്നാൽ ധനത്തിന്റെ സംരക്ഷണം, സൂക്ഷിപ്പ്,മരണാനന്തരമുള്ള അതിന്റെ കൈമാറ്റം എന്നിവയ്ക്കും തുല്യപ്രാധാന്യം ഉണ്ട്. പക്ഷെ, മതിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വ്യക്തിയുടെ മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യംചെയ്യൽ ധനപരിപാലനത്തിലെ ഒരു പ്രധാന ഘടകങ്ങളിൽ ഒന്നാണ്.സാധാരണയായി ധനം സമ്പാദിക്കുന്ന കാര്യത്തിൽ ഒരുപാട് ഊന്നൽനൽകാറുണ്ട്. എന്നാൽ ധനത്തിന്റെ സംരക്ഷണം, സൂക്ഷിപ്പ്,മരണാനന്തരമുള്ള അതിന്റെ കൈമാറ്റം എന്നിവയ്ക്കും തുല്യപ്രാധാന്യം ഉണ്ട്. പക്ഷെ, മതിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വ്യക്തിയുടെ മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യംചെയ്യൽ ധനപരിപാലനത്തിലെ ഒരു പ്രധാന ഘടകങ്ങളിൽ ഒന്നാണ്.സാധാരണയായി ധനം സമ്പാദിക്കുന്ന കാര്യത്തിൽ ഒരുപാട് ഊന്നൽനൽകാറുണ്ട്. എന്നാൽ ധനത്തിന്റെ സംരക്ഷണം, സൂക്ഷിപ്പ്,മരണാനന്തരമുള്ള അതിന്റെ കൈമാറ്റം എന്നിവയ്ക്കും തുല്യപ്രാധാന്യം ഉണ്ട്. പക്ഷെ, മതിയായ അവബോധമില്ലായ്മ കൊണ്ടും വൈദഗ്ധ്യം ഇല്ലാത്തതു കൊണ്ടും മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യം ചെയ്യൽ ധനപരിപാലനത്തിൽ വേണ്ടത്ര സ്ഥാനംപിടിക്കാറില്ല. നമുക്ക് ആദ്യം ഈ വിഷയം ഒന്നൊന്നായി പരിശോധിക്കാം.

സ്ഥാവരജംഗമ വസ്തുക്കൾ:
ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ആസ്തികളും കടബാദ്ധ്യതകളും മറ്റു ഉത്തരവാദിത്തങ്ങളും ഇതിൽഉൾപ്പെടുന്നു, നിങ്ങളുടെ മരണാനന്തരം സ്വത്തുക്കൾ നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് കൈമാറ്റം ചെയ്യേണ്ടതിനെകുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്, ഇത് ഒരു പ്രത്യേക സാമ്പത്തിക സ്ഥിതി ഉള്ളവർ മാത്രം ബാധിക്കുന്നവിഷയം അല്ല, മരണാനന്തരം സ്വത്തുക്കൾ തടസ്സങ്ങൾ കൂടാതെ കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ബാധകമാണ്. ഇക്കാര്യത്തിൽ പ്രായഭേദങ്ങളോ അതുപോലുള്ള മറ്റു കാര്യങ്ങൾക്കോ സ്ഥാനമില്ല.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സംരംഭകത്വത്തിന് അതീവ പ്രാധാന്യം ഉണ്ട്. എന്നാൽ, കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മൂലം, കുടുംബ സംരംഭങ്ങൾ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. ബിസിനസ് വേർപിരിയൽ, ചിന്താഗതിയിലോ മറ്റോ ഉള്ള പ്രശ്‌നങ്ങൾ, ബിസിനസ് പങ്കാളിയുടെ മരണം, എന്നീ കാരണങ്ങളാൽ ബിസിനസിന് തടസങ്ങളുണ്ടാകാം.
കുടുംബ സംരംഭങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് അടുത്ത തലമുറയ്ക്ക് അവയുടെ നേതൃത്വം വിജയകരമായി കൈമാറുക എന്നതാണ്. മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം ആയില്ലെങ്കിൽ, അതത് മതപ്രകാരമുള്ള പിന്തുടർച്ചാവകാശ നിയമം അനുസരിച്ചു സ്വത്തുക്കൾ അനന്തരാവകാശികൾക്കു വീതംവച്ച് നൽകുന്നു.

ADVERTISEMENT

ന്ദുപിന്തുടർച്ചവാകാശ നിയമം, മുസ്‌ലിം ശരീഅത്ത് നിയമം, പാഴ്‌സി പിന്തുടർച്ചവാകാശ നിയമം, എന്നിവ ഇത്തരം നിയമങ്ങളുടെ ഉദാഹരണങ്ങളാണ്. മരണാനന്തരമുള്ള സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്. അവയിൽ പ്രധാനപ്പെട്ടത് ഇനി പറയുന്നവയാണ്. എ) കുടുംബത്തിനു പുറത്തോ അകത്തോ ഉള്ള തർക്കങ്ങൾ ഒഴിവാക്കാം. ബി) സ്വകാര്യ സ്വത്തുക്കളുടെ മേൽ ഭാവിയിൽ ഉണ്ടാകാവുന്ന അവകാശം ഉന്നയിക്കൽ ഒഴിവാക്കാം. സി) നിയമം അനുശാസിക്കുന്ന രീതിയിൽ അല്ലാതെ തന്നെ നിങ്ങളുടെ ഇഷ്ടപ്രകാരം സമ്പത്തു കൈമാറാം. ഡി) ആശ്രിതരുടെ താൽപര്യങ്ങൾ സംരക്ഷിക്കാം, ഒപ്പം പ്രായപൂർത്തിയാകാത്തവരുടെയും അവശരുടേയും സംരക്ഷണം അനുയോജ്യരായ രക്ഷകർത്താക്കളെ കണ്ടെത്തി ഏൽപ്പിക്കാം. ഇ) അനന്തരാവകാശ നികുതി ആസൂത്രണം. എഫ്) പാവങ്ങൾക്ക് സ്വത്തുക്കളുടെ ദാനം.

മരണാനന്തരമുള്ള സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് അനന്തരാവകാശ നാമനിർദേശം, കൂട്ട് ഉടമസ്ഥത എന്നിവ മതിയാകുമെന്നു നമ്മിൽ പലരും കരുതുന്നുണ്ട്. എന്നാൽ ഇവ രണ്ടും ഫലശൂന്യവും നിയമപരമായി നിലനിൽക്കാത്തതും ആണ്. നാമനിർദേശവും കൂട്ടുടമസ്ഥതയും പിന്തുടർച്ചാവകാശ നിയമങ്ങൾ മൂലം അസാധു ആക്കപ്പെട്ടിരിക്കുന്നു എന്നു നാംഅറിയേണ്ടതുണ്ട്. മിക്ക പിന്തുടർച്ചാവകാശ തർക്കങ്ങളും ഉണ്ടാകുന്നത് ഇവ സംബന്ധിച്ചാണ്.

വിൽപത്രവും ട്രസ്റ്റും

ADVERTISEMENT

വിൽപത്രവും ട്രസ്റ്റും ആണ് മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യം ചെയ്യുന്നതിലെ പ്രധാന വഴികൾ. ഈ കാര്യത്തിൽ വിൽപത്രം വളരെ എളുപ്പവും ലളിതവുമായ ഒരു മാർഗമാണ്. വിൽപത്രം തയാറാക്കുന്നതിലൂടെ, പ്രായപൂർത്തി ആകാത്ത കുട്ടികൾക്കു വേണ്ടിയും രക്ഷകർത്താക്കൾക്കു തീരുമാനിക്കാനുമാകും.

വിൽപത്രത്തിലെ പ്രധാന ഘടകങ്ങൾ

ADVERTISEMENT

വ്യക്തികൾക്കു മാത്രമവിൽപത്രം തയ്യാറാക്കാൻ സാധിക്കും. മാത്രമല്ല. നിങ്ങളുടെ മരണം വരെഅതിനു നിയമ സാധുത ഇല്ല. പ്രായാധിക്യം മൂലമോ പരിക്കുകൾകൊണ്ടോ ശാരീരികമായി വയ്യാതായ അവസ്ഥയിൽ വ്യക്തികളുടെസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വിൽപത്രം കൊണ്ട് സാധിക്കുകയില്ല. നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തോളം വിൽപത്രം എത്ര പ്രാവശ്യം വേണമെങ്കിലും ഇഷ്ടാനുസരണം മാറ്റാനോ റദ്ദാക്കാനോ സാധിക്കും. വിൽപത്രം എഴുതുന്നത് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ കാര്യമാണ്. നിയമപരമായ തർക്കങ്ങൾ ഒഴിവാക്കുന്നതിന് മരണശാസനസാക്ഷ്യം വേണ്ടതുണ്ട്. ഇത് വിൽപത്രത്തിന്റെ സാധുത നിർണയിക്കുന്നതിനുള്ള ഒരു പ്രക്രിയ ആണ്. കോടതിയുടെ സാക്ഷ്യപത്രത്തോടെ എടുക്കുന്ന വില്ലിന്റെ പകർപ്പ് ആണിത്.

ട്രസ്റ്റുകൾ 2 തരം

ട്രസ്റ്റുകൾ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാം. പ്രധാനമായും രണ്ടുതരം ട്രസ്റ്റുകൾ ഉണ്ട്. പ്രൈവറ്റ് ട്രസ്റ്റുകളും പബ്ലിക് ട്രസ്റ്റുകളും. ഗുണഭോക്താവിന്റെ പ്രയോജനാർത്ഥം ഒരു വ്യക്തി (Settlor-സൈറ്റ്ലർ) തന്റെ സ്ഥാവരജംഗമവസ്തുക്കൾ മറ്റൊരു വ്യക്തിക്ക് (ട്രസ്റ്റീ)
കൈമാറികൊണ്ടുള്ള ഒരു കരാറാണ് പവറ്റ് ട്രസ്റ്റ്. ട്രസ്റ്റീയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സൈറ്ററിന് ഒരു സംരക്ഷകനെ നിയമിക്കാം, സ്വകാര്യ ട്രസ്റ്റുകൾ ഇന്ത്യൻ ട്രസ്റ്റ് നിയമം (1882) പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ലോകവ്യാപകമായി, മരണാനന്തരമുള്ള സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ ട്രസ്റ്റുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

അസാധുവാക്കാവുന്ന ട്രസ്റ്റുകൾ (Revocable Trusts): ഏതു രീതിയിലും രൂപപ്പെടുത്താവുന്ന ട്രസ്റ്റുകളാണ് ഇവ. ഇതിൽ സെറ്റ്ലറിന് ട്രസ്റ്റിന്റെ വ്യവസ്ഥകൾ പൂർണമായും മാറ്റാനോ ഭേദഗതി വരുത്താനോ അല്ലെങ്കിൽ ട്രസ്റ്റ് റദ്ദാക്കാനോ പോലും സാധിക്കും. കൂടാതെ അയാൾക്ക് ട്രസ്റ്റ് ആധാരം സ്വയം ഇഷ്ടപ്രകാരം മാറ്റം വരുത്താനോ അനുഭവാവകാശക്കാരെ മാറ്റാനോ ട്രസ്റ്റികളെ മാറ്റാനോ ഒക്കെ സാധിക്കും, മാറ്റാനൊക്കാത്ത ട്രസ്റ്റ് (Irrevocable Trusts): ഇത് മാറ്റം വരുത്താനാകാത്ത ഘടനയാണ് ട്രസ്റ്റ് നിലവിൽ വന്നു കഴിഞ്ഞാൽ സെറ്റ്ലർക്കു അതിന്റെ നിയമാവലിയിലോ മറ്റു കാര്യങ്ങളിലോ മാറ്റവും വരുത്താൻ കഴിയില്ല.

മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യം ചെയ്യൽ ഒരു തുടർപ്രകിയ ആണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാറുന്ന സാഹചര്യങ്ങൾ അനുസരിച്ചു ആനുകാലികമായി വിശകലനം ചെയ്യുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും വേണം.