കാലങ്ങളായി വിദഗ്ധർ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് വേണ്ടി നിരവധി നിയമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്റെ 30 വർഷത്തെ അനുഭവത്തെ അടിസ്ഥാനമാക്കി, ഓഹരി വിപണിയിലെ ചാഞ്ചാട്ടം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന 5 സുവർണ നിയമങ്ങൾ ഇതാ. മാനേജ്മെന്റിൽ ഉറ്റുനോക്കുക ആദ്യത്തെ തത്വം: ചരിത്രപരമായി, മികച്ച

കാലങ്ങളായി വിദഗ്ധർ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് വേണ്ടി നിരവധി നിയമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്റെ 30 വർഷത്തെ അനുഭവത്തെ അടിസ്ഥാനമാക്കി, ഓഹരി വിപണിയിലെ ചാഞ്ചാട്ടം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന 5 സുവർണ നിയമങ്ങൾ ഇതാ. മാനേജ്മെന്റിൽ ഉറ്റുനോക്കുക ആദ്യത്തെ തത്വം: ചരിത്രപരമായി, മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലങ്ങളായി വിദഗ്ധർ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് വേണ്ടി നിരവധി നിയമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്റെ 30 വർഷത്തെ അനുഭവത്തെ അടിസ്ഥാനമാക്കി, ഓഹരി വിപണിയിലെ ചാഞ്ചാട്ടം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന 5 സുവർണ നിയമങ്ങൾ ഇതാ. മാനേജ്മെന്റിൽ ഉറ്റുനോക്കുക ആദ്യത്തെ തത്വം: ചരിത്രപരമായി, മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലങ്ങളായി വിദഗ്ധർ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് വേണ്ടി നിരവധി നിയമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്റെ 30 വർഷത്തെ അനുഭവത്തെ അടിസ്ഥാനമാക്കി, ഓഹരി വിപണിയിലെ ചാഞ്ചാട്ടം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന 5 സുവർണ നിയമങ്ങൾ ഇതാ.

1- മാനേജ്മെന്റിൽ ഉറ്റുനോക്കുക
ആദ്യത്തെ തത്വം: ചരിത്രപരമായി, മികച്ച മാനേജ്മെന്റ് ഉള്ള കമ്പനികൾ മികച്ച ഇക്വിറ്റി റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നു എന്ന ശക്തമായ ഒരു പരസ്പര ബന്ധമുണ്ട്. ഇത് തിരിച്ചും അങ്ങനെ തന്നെയാണ്. പ്രതികൂല സമയങ്ങളിൽ എങ്ങനെ പര്യടനം ചെയ്യണമെന്ന് നല്ല മാനേജ്മെന്റിന് അറിയാം, സാഹചര്യം മാറുമ്പോൾ അവർ മുന്നിൽനിന്നു നയിക്കും. കമ്പനി തിരഞ്ഞെടുക്കാൻ നിങ്ങൾ ഒരു ഘടകം മാത്രമാണ് പ്രയോഗിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, മറ്റേതൊരു ഘടകത്തെക്കാളും മാനേജ്മെന്റിന്റെ ഗുണനിലവാരം തിരഞ്ഞെടുക്കുക.

ADVERTISEMENT

2- പരമാവധി ഓഹരികളുടെ എണ്ണം 15-20 ആയി പരിമിതപ്പെടുത്തുക
നിക്ഷേപകർ‌ക്ക് സാധാരണയായി അവരുടെ പോർട്ഫോളിയോയിൽ വളരെയധികം ഓഹരികൾ ഉണ്ട്, അത് സബ്-ഒപ്റ്റിമൽ റിട്ടേൺസിന് കാരണമാകുന്നു. ഒരു നിക്ഷേപകന് പോർട്ഫോളിയോയിൽ പരമാവധി 15 കമ്പനികൾ (അങ്ങേയറ്റം 20 കമ്പനികളിൽ) സ്വന്തമായിരിക്കണം. മോശപ്പെട്ട പ്രകടനത്തിന്റെ ഒരു പ്രധാന കാരണം അമിതമായ മാനസിക പിരിമുറുക്കമാണ്. ഈ 15-20 കമ്പനികൾ തിരഞ്ഞെടുക്കുമ്പോൾ, റൂൾ നമ്പർ 1 ഓർമിക്കുക.

3- ദീർഘകാല വീക്ഷണം പുലർത്തുക,ഇടയ്ക്കിടെ അവലോകനം ചെയ്യുക

ഓഹരി വിപണി ഒരു ടി20 ഗെയിമോ അല്ലെങ്കിൽ ഒരു ഏകദിന ക്രിക്കറ്റ് മത്സരമോ അല്ല. പ്രധാനമായും ക്ഷമയെ അടിസ്ഥാനമാക്കി ഏതാണ്ട് 5 ദിവസത്തെ മത്സരം പോലെയാണിത്. ഗുണനിലവാരമുള്ള ഓഹരികൾ നേരത്തേ വിറ്റ നിരവധി നിക്ഷേപകരെ നമുക്കറിയാം. ഗുണനിലവാരമുള്ള ഓഹരികൾ വിറ്റതിനുശേഷം അവർ അത്ര വലിയ കമ്പനികളിലേക്ക് പ്രവേശിച്ചില്ല എന്നതാണ് ഏറ്റവും മോശമായത്. ചെമ്പ് വാങ്ങാൻ സ്വർണം വിൽക്കുന്നതുപോലെയാണ് ഇത്.

4- പല നിക്ഷേപകരും ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ പണം കടം വാങ്ങുന്നു. ഇത് ആത്മഹത്യാപരമാണ്. കടം വാങ്ങുന്ന പണം ഒരിക്കലും വിപണിയിൽ ഒരു ദീർഘകാല വീക്ഷണത്തിന് നിങ്ങളെ അനുവദിക്കില്ല. നിങ്ങളുടെ സ്വന്തം പണം ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപിക്കുക. ഫ്യൂച്ചർ & ഓപ്‌ഷനുകളുടെ കാര്യം വരുമ്പോൾ, നിങ്ങളുടെ സ്വന്തം പണം ഉപയോഗിച്ചുപോലും പോകേണ്ട സ്ഥലമല്ല അത്. എഫ്&ഒ കൂട്ട നാശത്തിന്റെ ആയുധമാണ്.
എന്നാൽ ഒരു ദീർഘകാല വീക്ഷണം ഉണ്ടായിരുന്നാൽ പോലും, പോർട്ട്‌ഫോളിയോ ആനുകാലികമായി നിരീക്ഷിക്കാൻ ഞങ്ങൾ നിർദേശിക്കുന്നു. കമ്പനിയുടെ ഡി‌എൻ‌എ അല്ലെങ്കിൽ‌ വ്യവസായിക സാഹചര്യങ്ങളിൽ‌ അടിസ്ഥാനപരമായ മാറ്റമുണ്ടെങ്കിൽ‌ ലാഭം ബുക്ക് ചെയ്യാനുള്ള അവസരം നിങ്ങൾ‌ നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഇത് ഉറപ്പാക്കും.

ADVERTISEMENT

5- നിങ്ങൾക്ക് പിഴവുകൾ സംഭവിക്കാം, എന്നാലുംവിശ്വാസം നഷ്‌ടപ്പെടരുത്
ലോകത്തിലെ ഒരു നിക്ഷേപകനും അവൻ / അവൾ വിപണിയിൽ പിഴവുകൾ വരുത്തിയിട്ടില്ലെന്ന് അവകാശപ്പെടാൻ കഴിയില്ല. അതിനാൽ, നിങ്ങൾക്ക് ഒരു പിഴവു സംഭവിക്കുകയാണെങ്കിലും വിശ്വാസം നഷ്‌ടപ്പെടരുത്. നിങ്ങളുടെ പഠന ചക്രത്തിന്റെ ഭാഗമായി ഇത് പരിഗണിക്കുക. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ പിഴവുകൾ വരുത്തുന്നവരാണ് ഏറ്റവും വിജയകരമായ നിക്ഷേപകർ. നിങ്ങളുടെ പിഴവുകളിൽ നിന്ന് പഠിക്കുക എന്നതാണ് ഇവിടെ പ്രധാനം.

ന്യായമായ റിട്ടേൺസ് മാത്രം പ്രതീക്ഷിക്കുക

ADVERTISEMENT

ഒരാൾക്ക് ഹ്രസ്വകാലം കൊണ്ട് പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്ഥലമല്ല ഓഹരി വിപണി. മറിച്ച് ദീർഘകാലാടിസ്ഥാനത്തിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അസറ്റ് ക്ലാസാണ് ഇത്, ഒരു ശരാശരി ഇക്വിറ്റി നിക്ഷേപകർക്ക് 14-15 ശതമാനം വാർഷിക റിട്ടേൺസ് നൽകുന്നു. നിക്ഷേപിക്കുമ്പോൾ ന്യായമായ റിട്ടേൺസ് പ്രതീക്ഷിക്കുന്നത് ന്യായബോധം നിലനിർത്താൻ നിങ്ങളെ സഹായിക്കും. റിട്ടേൺസ് രേഖീയമല്ല എന്നതും ഓർമിക്കേണ്ടതാണ്. നിങ്ങൾക്ക് പൂജ്യം അല്ലെങ്കിൽ നെഗറ്റീവ് റിട്ടേൺസ് ലഭിക്കുന്ന കുറച്ചു വർഷങ്ങൾ ഉണ്ടായേക്കാം. എന്നാൽ ദീർഘകാലയളവിൽ നല്ല നിലവാരമുള്ള കമ്പനികളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളതെങ്കിൽ, വിപണിയിൽ നിന്ന് 14 മുതൽ 15 ശതമാനം വരെ വാർഷിക റിട്ടേൺസ് പ്രതീക്ഷിക്കാവുന്നതാണ്. ഈ അഞ്ച് സുവർണ നിയമങ്ങൾ നിങ്ങൾ പ്രയോഗിക്കുകയാണെങ്കിൽ, ഇക്വിറ്റിയിൽ നിന്ന് പണം സമ്പാദിക്കാനുള്ള സാധ്യത പല മടങ്ങ് വർധിക്കും.