എല്ലാക്കാലവും ഓർമയിൽ നിൽക്കുന്ന കാര്യമാണ് ആദ്യത്തെ ശമ്പളം അല്ലെങ്കിൽ ആദ്യത്തെ വരുമാനം. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങളും മറ്റും വാങ്ങും. നാം വരുമാനം നേടിത്തുടങ്ങുന്നതോടെ കുടുംബത്തോടുള്ള നമ്മുടെ ഉത്തരവാദിത്തവും ആരംഭിക്കുന്നു. ഒരു നിമിഷം നമുക്ക് ആലോചിക്കാം. ഇപ്പോൾ നിർഭാഗ്യകരമായൊരു സാഹചര്യം (മരണം)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാക്കാലവും ഓർമയിൽ നിൽക്കുന്ന കാര്യമാണ് ആദ്യത്തെ ശമ്പളം അല്ലെങ്കിൽ ആദ്യത്തെ വരുമാനം. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങളും മറ്റും വാങ്ങും. നാം വരുമാനം നേടിത്തുടങ്ങുന്നതോടെ കുടുംബത്തോടുള്ള നമ്മുടെ ഉത്തരവാദിത്തവും  ആരംഭിക്കുന്നു. ഒരു നിമിഷം നമുക്ക് ആലോചിക്കാം. ഇപ്പോൾ നിർഭാഗ്യകരമായൊരു സാഹചര്യം (മരണം) ഉണ്ടാവുകയും പെട്ടെന്ന് ഈ വരുമാന സ്രോതസ്സ് നിലയ്ക്കുകയും ചെയ്താൽ എന്താണു സംഭവിക്കുക. കുടുംബത്തിനു നിങ്ങളെ നഷ്ടപ്പെട്ടുവെന്നു മാത്രവുമല്ല വരുമാന സ്രോതസ്സും ഇല്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിലേക്കു കുടുംബത്തെ വിട്ടുകൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

സമ്പാദ്യംകൊണ്ടു മാത്രം ഇത്തരമൊരു അടിയന്തരാവസ്ഥയെ നേരിടുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വരുമാനം നേടിത്തുടങ്ങുമ്പോൾതന്നെ ലൈഫ് ഇൻഷുറന്സ് കവർ നേടുകയെന്നതും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഒരു ഉദാഹരണം പരിശോധിക്കാം. പ്രതിമാസം 5000 രൂപ വീതം 8% പലിശയ്ക്ക് 25 വർഷത്തേക്ക് നിക്ഷേപം നടത്തിവരുന്നുവെന്നു കരുതുക.  ഇത് കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്കു നൽകുന്നത് 50 ലക്ഷം രൂപയാണ്. എന്നാൽ വർഷംതോറും 5000 രൂപ പ്രീമിയം നൽകി ഒരു ടേം ഇൻഷുറൻസ് എടുത്താൽ അടുത്ത 35 വർഷത്തേക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കുന്നു. കമ്പനികൾ തമ്മിൽ പ്രീമിയത്തിൽ അൽപസ്വൽപം വ്യത്യാസം ഉണ്ടായേക്കും. ലിംഗം, പുകവലി, ആരോഗ്യനില തുടങ്ങിയവ ആശ്രയിച്ച് പ്രീമിയത്തിൽ മാറ്റാം വരാം. പ്രായം കൂടുന്നതനുസരിച്ച്  ടേം കവറിനുള്ള ചെലവും കൂടും. അതായത് പ്രീമിയം വർധിക്കും. ചെറുപ്പകാലത്തിൽ  ഇൻഷുറൻസ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമായിരിക്കും. ചെറുപ്രായത്തിൽ മിക്കവാറും മെഡിക്കൽ പരിശോധന ആവശ്യമായി വരുകയില്ല.

ടേം ഇൻഷുറൻസ് എടുക്കുന്ന സമയത്ത് പരിഗണിക്കേണ്ട  ചിലകാര്യങ്ങളുണ്ട്. ഇതു മനസിലാക്കിയാൽ വളരെ അർത്ഥപൂർണമായി  തീരുമാനമെടുക്കുവാൻ സാധിക്കും. അത്തരം ചില കാര്യങ്ങൾ:

ADVERTISEMENT

∙ എത്രമാത്രം കവറേജ് വേണം?  നാട്ടുനടപ്പനുസരിച്ച് പറഞ്ഞാൽ  വാർഷിക വരുമാനത്തിന്റെ 10-15 ഇരട്ടിയെങ്കിലും ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കണം. അതായത് ലഭിക്കുന്ന വരുമാനത്തിനു തുല്യമായ വരുമാനം ഇൻഷുറൻസ് കവറേജിൽനിന്നു ലഭിക്കണം.

∙ എത്ര നാൾ ഈ കവറേജ് തുടരണം? സാമാന്യമായി പറഞ്ഞാൽ  ജോലിക്കാലം മുഴുവൻ.  ഇപ്പോഴത്തെ സ്ഥിതിയിൽ 60 വയസ് വരെ ജോലി ചെയ്യുകയും വരുമാനം നേടുകയും ചെയ്യുന്നു. അതായത് ഇരുപത്തിയെട്ടുകാരനായ ഒരാൾ 32 വർഷത്തേക്ക് കവറേജ് ഉറപ്പാക്കണം.

ADVERTISEMENT

∙ അധിക കവറേജ്? ലൈഫ് ഇൻഷുറൻസ് കമ്പനികൾ അധിക കവറേജും റൈഡറും ഓപ്ഷനുമൊക്കെ നൽകാറുണ്ട്. ഇത് കവറേജ് സമഗ്രമാക്കുമെന്നു  പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, ക്രിട്ടിക്കൽ ഇൽനെസ് റൈഡർ ( ഈ റൈഡറിൽ ഉൾപ്പെട്ടിരിക്കുന്ന മാരകരോഗം ബാധിച്ചാൽ പോളിസി ഉടമയ്ക്ക് ക്ലെയിം തുക ലഭിക്കുന്നു; അല്ലെങ്കിൽ അപകട മരണ ഇൻഷുറൻസ് കവറേജ് ( അപകടത്തിൽ പോളിസി ഉടമ മരണമടഞ്ഞാൽ അധിക ഗുണം ലഭിക്കുന്ന റൈഡർ) തുടങ്ങിയവ.  ഈ റൈഡറുകൾക്ക് പോളിസി ഉടമ അധിക പ്രീമിയം നൽകേണ്ടതായി വരാം.

ഇൻഷുറൻസ് വാങ്ങുകയെന്നത് വളരെ ലളിതമാണ്. മറ്റേതൊരു വാങ്ങലുകൾ പോലെയും ഇത് ഓൺലൈനിൽ വാങ്ങുവാൻ സാധിക്കും.  
സവിശേഷതകൾ, വില തുടങ്ങിയവയുടെ കാര്യത്തിൽ വളരെ മത്സരക്ഷമമായ രീതിയിലാണ് വിവിധ ഇൻഷുറൻസ് കമ്പനികൾ  ഓൺലൈൻ പോളിസികൾ ലഭ്യമാക്കിയിട്ടുളളത്. കമ്പനികളുടെ വെബ്‌സൈറ്റിൽ പ്രവേശിച്ച് വളരെ എളുപ്പത്തിൽ അവരുടെ പോളിസികൾ തമ്മിൽ താരതമ്യം ചെയ്യാം. അല്ലെങ്കിൽ അഗ്രിഗേറ്റർമാരുടെ വെബ്‌സൈറ്റിൽനിന്നും താരതമ്യം കിട്ടും. എന്തായാലും പോളിസി വാങ്ങുന്നതിനു മുമ്പ് വിവിധ കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്തു നോക്കിയിരിക്കണം.