കൊല്ലം ∙ വിപണിയിലേക്ക് വ്യാജൻ വെളിച്ചെണ്ണ ഒഴുകിയിറങ്ങുന്നതിനു തടയിടാൻ നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇനി മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണയേതെന്ന് ഉപഭോക്താവിനു തന്നെ കണ്ടെത്താം. നടപടികൾ ഇങ്ങനെ. എല്ലാ വെളിച്ചെണ്ണ ഉൽപാദകരും വിതരണക്കാരും പേരും ബ്രാൻഡും ഭക്ഷ്യസുരക്ഷാ വകുപ്പിൽ റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ വിപണിയിലേക്ക് വ്യാജൻ വെളിച്ചെണ്ണ ഒഴുകിയിറങ്ങുന്നതിനു തടയിടാൻ നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇനി മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണയേതെന്ന് ഉപഭോക്താവിനു തന്നെ കണ്ടെത്താം. നടപടികൾ ഇങ്ങനെ.

∙എല്ലാ വെളിച്ചെണ്ണ ഉൽപാദകരും വിതരണക്കാരും പേരും ബ്രാൻഡും ഭക്ഷ്യസുരക്ഷാ വകുപ്പിൽ റജിസ്റ്റർ ചെയ്യണം.
∙ സംസ്ഥാനത്തിനു പുറത്തുള്ള വെളിച്ചെണ്ണ ഉൽപാദകർക്കു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ വിൽപന നടത്താനാകില്ല.
∙ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ പരിധിയിലെ അംഗീകൃത വെളിച്ചെണ്ണ ഉൽപാദകരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കും.
∙ നിരോധിക്കപ്പെട്ട ബ്രാൻഡുകളുടെ ഉൽപാദകരെയും വിതരണക്കാരെയും കണ്ടെത്തി ഒഴിവാക്കും.
∙ മാർച്ച് 15 മുതൽ ഇത്തരം നിരോധിത ബ്രാൻഡുകളിലെ മുഴുവൻ വെളിച്ചെണ്ണയും പിടിച്ചെടുക്കും.
∙ ഓരോ ആഴ്ചയും സ്ഥിതി വിവര കണക്ക് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു നൽകും.
∙ അംഗീകൃത ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കും.
∙ കമ്മിഷണറേറ്റിന്റെ അനുമതിയില്ലാതെ പുതിയ ലൈസൻസുകളില്ല.
∙ അംഗീകൃത ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിപ്പ് വെബ്സൈറ്റിൽനിന്ന് അറിയാം.