സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങൾ ലോകമൊട്ടാകെത്തന്നെ ഇൻഷുറൻസ് രംഗത്തു വൻ വളർച്ചയ്ക്കാണു വഴിതുറന്നിരിക്കുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണ ഫോണുകളിൽനിന്നു സ്മാർട്ട് ഫോണുകളിലേക്കും 4ജിയിലേക്കുമെല്ലാം ജനങ്ങൾ മുന്നേറിയപ്പോൾ അത് ലൈഫ് ഇൻഷൂറൻസ് രംഗത്തിന്റെ കൂടി വളർച്ചയായി. കൂടുതൽ പേർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങൾ ലോകമൊട്ടാകെത്തന്നെ ഇൻഷുറൻസ് രംഗത്തു വൻ വളർച്ചയ്ക്കാണു വഴിതുറന്നിരിക്കുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണ ഫോണുകളിൽനിന്നു സ്മാർട്ട് ഫോണുകളിലേക്കും 4ജിയിലേക്കുമെല്ലാം ജനങ്ങൾ മുന്നേറിയപ്പോൾ അത് ലൈഫ് ഇൻഷൂറൻസ് രംഗത്തിന്റെ കൂടി വളർച്ചയായി.

കൂടുതൽ പേർക്കു പരിരക്ഷ നൽകുന്നതിൽ മാത്രമല്ല ഇതു സഹായകമായത്. ഉപഭോക്താക്കൾക്കു കൂടുതൽ തൃപ്തികരമായ സേവനങ്ങൾ ലഭ്യമാക്കാനും ഈ മുന്നേറ്റങ്ങൾ പിന്തുണയായി. കഴിഞ്ഞ വർഷങ്ങളിൽ സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങൾ മൂലം ഇൻഷൂറൻസ് രംഗത്തിനു നേട്ടമുണ്ടായ നാലു മേഖലകൾ നമുക്കു പരിശോധിക്കാം.

1 ഡേറ്റ മൈനിങ്ങിലൂടെ കൂടുതൽ മൂല്യം

ഉപഭോക്താക്കളെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ഇൻഷുറൻസ് കമ്പനികൾക്കുള്ളിൽ തന്നെയിരിക്കുകയും പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സ്ഥിതിയായിരുന്നല്ലോ അടുത്ത കാലം വരെ. എന്നാൽ നിർമിത ബുദ്ധിയും മെഷീൻ ലേണിങ്ങും പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ മനസിലാക്കുന്ന തരത്തിലുള്ള ഡേറ്റ മൈനിങ് ആണ് ഇന്നു പ്രയോജനപ്പെടുത്തുന്നത്. വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ചുള്ള ഇൻഷുറൻസ് പദ്ധതികൾ നൽകാനും ഓരോ പ്രദേശത്തെയും സവിശേഷതകളും ഉപഭോക്താക്കൾക്കിടയിൽ തന്നെയുള്ള വിവിധ വിഭാഗങ്ങളുമൊക്കെ കണ്ടെത്താനുമെല്ലാം ഇത് ഏറെ സഹായകമാണ്.

2. ഉപഭോക്താക്കളുടെ സേവനാനുഭവങ്ങൾ മെച്ചപ്പെടുത്താൻ

മൊബൈൽ ഉപകരണങ്ങളിലൂടെ സേവനങ്ങൾ ലഭ്യമാക്കിയതോടെ ഉപഭോക്താവിന് എപ്പോഴും എവിടെയും ഒരു ഓഫിസിന്റെ സൗകര്യങ്ങൾ ലഭിക്കുന്ന സ്ഥിതിയാണ്. വിഡിയോ കോളിങ് സേവനവും കമ്പനികൾ ആരംഭിച്ചിട്ടുണ്ട. ശാഖ, ഉപഭോക്തൃ പോർട്ടൽ, മൊബൈൽ ആപ് തുടങ്ങിയ ഭൗതികവും ഡിജിറ്റലുമായ ഉപഭോക്തൃ സേവന കേന്ദ്രങ്ങളെ സംയോജിപ്പിക്കുന്നതാണ് ഈ വീഡിയോ കോളിങ് സേവനം. മുൻപ് ശാഖകളിൽ നേരിട്ടു പോയി മാത്രം സാധിക്കുമായിരുന്ന സേവനങ്ങൾ തങ്ങളുടെ കൈവെള്ളയിലെത്തിയത് ഉപഭോക്താക്കളുടെ സംതൃപ്തിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്.

3. വിവിധ സംവിധാനങ്ങളുടേയും പ്രക്രിയകളുടേയും സംയോജനം

വിവിധ പ്രക്രിയകളിലും സംവിധാനങ്ങളിലും പ്രയോജനപ്പെടുത്തുന്ന നിർമിത ബുദ്ധി സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ സംതൃപ്തിയേയും ഇൻഷൂറൻസ് കമ്പനികളുടെ പ്രവർത്തന മികവിനേയും മെച്ചപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ഉപഭോക്താക്കളുമായുള്ള എല്ലാ ഇടപെടലുകളേയും ഒരു സിസ്റ്റത്തിലൂടെ കണ്ടെത്താം. അധിക വിവരങ്ങളിലൂടെ അണ്ടർറൈറ്റിങ് മെച്ചപ്പെടുത്താൻ ഇതു സഹായകമാകും. ഇതിനു പുറമെ ഡാഷ് ബോർഡുകളും ആപ്പുകളും ഉപഭോക്താക്കൾക്കും കൺസൾട്ടന്റുമാർക്കും സഹായകമാകും.

4. റിസ്ക്കുകൾ മെച്ചപ്പെട്ട രീതിയിൽ നിരീക്ഷിക്കാൻ സാധിക്കുന്നു

നിർമിത ബുദ്ധിയും മെഷീൻ ലേണിങും പ്രയോജനപ്പെടുത്തി പോളിസി കാലയളവിലെ തട്ടിപ്പുകൾ നേരത്തേതന്നെ കണ്ടെത്താൻ ഇപ്പോൾ ഇൻഷൂറൻസ് കമ്പനികൾക്കാവുന്നുണ്ട്. നിർമിത ബുദ്ധിയുടെ പിൻബലത്തിൽ തൽസമയ വിലയിരുത്തലുകളും നടത്താനാവും. നഷ്ട സാധ്യതകൾ ഒഴിവാക്കാനും ഇൻഷുറൻസ് കൂടുതൽ സുരക്ഷിതവും ചെലവു കുറഞ്ഞതുമാക്കാനാണ് ഇവ സഹായകമാകുന്നത്.

ADVERTISEMENT

സാമ്പത്തിക ഇടപാടുകൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ 80 ശതമാനം ഉപഭോക്താക്കളും തയ്യാറാണെന്ന ഇവൈ ആഗോള സർവ്വേയുടെ കണ്ടെത്തലുകൾ ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. ഉപഭോക്താക്കളും വ്യവസായവും സാങ്കേതികവിദ്യാ ഉപയോഗത്തിന്റെ കാര്യത്തിൽ കൂടുതൽ തൃപ്തരാണെന്നതാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. ഭാവിയിലേക്കിണങ്ങുന്ന ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങൾ നിറവേറാൻ സഹായിക്കുന്ന സേവനങ്ങളാവും പുതിയ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ ലഭ്യമാകുക.