കൊച്ചി ∙ കോവിഡ് 19 വ്യാപനവും ആഗോള എണ്ണ വിപണിയിലെ ശീത സമരങ്ങളും സാമ്പത്തിക അസ്ഥിരതയും ബിപിസിഎൽ ഓഹരി വിൽപന നടപടികൾ മന്ദഗതിയിലാക്കിയേക്കും. ബിപിസിഎൽ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്നു കരുതപ്പെടുന്ന പല ബഹുരാഷ്ട്ര കമ്പനികളും പ്രതിസന്ധികൾ നേരിടുകയാണ്; സൗദി ആസ്ഥാനമായ ആരാംകോ ഉൾപ്പെടെ. ബിപിസിഎലിലെ 52.98 %

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോവിഡ് 19 വ്യാപനവും ആഗോള എണ്ണ വിപണിയിലെ ശീത സമരങ്ങളും സാമ്പത്തിക അസ്ഥിരതയും ബിപിസിഎൽ ഓഹരി വിൽപന നടപടികൾ മന്ദഗതിയിലാക്കിയേക്കും. ബിപിസിഎൽ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്നു കരുതപ്പെടുന്ന പല ബഹുരാഷ്ട്ര കമ്പനികളും പ്രതിസന്ധികൾ നേരിടുകയാണ്; സൗദി ആസ്ഥാനമായ ആരാംകോ ഉൾപ്പെടെ. 

ബിപിസിഎലിലെ 52.98 % ഓഹരികൾ വിൽക്കുന്നതിനായി കേന്ദ്ര സർക്കാർ ഈ മാസം 7 നാണു താൽപര്യപത്രം ക്ഷണിച്ചത്. 74,000 കോടി രൂപയിലേറെ (10 ബില്യൺ ഡോളർ) ആസ്തിമൂല്യമുള്ള സ്വകാര്യ കമ്പനികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. മേയ് 2 വരെ അപേക്ഷിക്കാം. നടപ്പു സാമ്പത്തിക വർഷം തന്നെ വിൽപന നടത്താനായിരുന്നു കേന്ദ്ര സർക്കാരിന്റെ ശ്രമം. അതു നടക്കാതെ വന്നപ്പോഴാണ് അടുത്ത സാമ്പത്തിക വർഷത്തിലേക്കു നീട്ടിവച്ചത്.

ADVERTISEMENT

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ 2.1 ലക്ഷം കോടി രൂപ നേടുകയെന്ന കേന്ദ്ര ബജറ്റ് ലക്ഷ്യം കൈവരിക്കണമെങ്കിൽ ബിപിസിഎൽ വിൽപന സമയബന്ധിതമായി പൂർത്തിയാക്കിയേ കഴിയൂ. വിൽപന നടപടികൾ പൂർത്തിയാക്കുന്നതിന് ഒരു വർഷം സമയമുണ്ട് എന്നതാണു കേന്ദ്ര സർക്കാരിന് ആശ്വാസം പകരുന്നത്. 

ലോകത്തെ മുൻനിര എണ്ണ ഉൽപാദകരായ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ശീത യുദ്ധങ്ങളാണ് എണ്ണ വിലത്തകർച്ചയിലേക്കും ആവശ്യത്തേക്കാൾ കൂടുതൽ ഉൽപാദനമെന്ന പ്രതിസന്ധിയിലേക്കും നയിച്ചത്. 

ADVERTISEMENT

ബിപിസിഎല്ലിൽ 31 വരെ അവശ്യജോലികൾ മാത്രം

കൊച്ചി ∙ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ ഈ മാസം 31 വരെ അവശ്യ ജോലികൾ മാത്രം നിർവഹിക്കാനും പുതിയ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും കലക്ടറുടെ നിർദേശം. തൊഴിലാളികളെ പനി പരിശോധനയ്ക്കുള്ള തെർമൽ സ്കാനിങ് നടത്തി രോഗ ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം പ്രവേശിപ്പിക്കാനാണു നിർദേശം. രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാൽ കൺട്രോൾ റൂമിൽ അറിയിക്കാനും കലക്ടർ നിർദേശിച്ചു.  

ADVERTISEMENT