∙ ന്യൂഡൽഹി ∙ കോവിഡ് വ്യാപനം വ്യാപാര മേഖലയെ തളർത്തുന്നതിന്റെ സൂചനകൾ ദൃശ്യമാവുന്ന സാഹചര്യത്തിൽ, നടപടിക്രമങ്ങളിൽ ചില ഇളവുകൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.ജൂൺ 30വരെ ദിവസവും 24 മണിക്കൂറും കസ്റ്റംസ് ക്ലിയറൻസ് സൗകര്യം. കസ്റ്റംസ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾക്കെതിരെ അപ്പീൽ നൽകാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം വ്യാപാര മേഖലയെ തളർത്തുന്നതിന്റെ സൂചനകൾ ദൃശ്യമാവുന്ന സാഹചര്യത്തിൽ, നടപടിക്രമങ്ങളിൽ ചില ഇളവുകൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.  ജൂൺ 30വരെ ദിവസവും 24 മണിക്കൂറും കസ്റ്റംസ് ക്ലിയറൻസ് സൗകര്യം.

കസ്റ്റംസ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾക്കെതിരെ അപ്പീൽ നൽകാനും അപേക്ഷകൾക്കും മറ്റുമുള്ള സമയപരിധി ജൂൺ 30വരെ നീട്ടി.  പരോക്ഷ നികുതി തർക്കങ്ങൾ പരിഹരിക്കാനുള്ള സബ് കാ വിശ്വാസ് പദ്ധതി ജൂൺ 30വരെ നീട്ടി. ഇക്കാലയളവിൽ പലിശ ഈടാക്കില്ല.

ADVERTISEMENT

കോർപറേറ്റ് മേഖല

∙ കമ്പനി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികൾക്ക് അടുത്ത മാസം 1 മുതൽ സെപ്റ്റംബർ 30വരെ മൊറട്ടോറിയം. കാലതാമസത്തിന്റെ പേരിൽ അധിക ഫീസ് നൽകാതെ രേഖകൾ ഫയൽ ചെയ്യാം.

ADVERTISEMENT

∙കമ്പനികളുടെ ബോർഡ് മീറ്റിങ് 4 മാസത്തിലൊരിക്കൽ കൂടണമെന്ന വ്യവസ്ഥയ്ക്ക് സെപ്റ്റംബർ 30വരെ 60 ദിവസത്തെ ഇളവ്.

∙കമ്പനി ഓഡിറ്റർ റിപ്പോർട്ട് സംബന്ധിച്ച ഉത്തരവിന് അടുത്ത സാമ്പത്തിക വർഷം മുതൽ മാത്രം പ്രാബല്യം.

ADVERTISEMENT

∙ കമ്പനികളുടെ സ്വതന്ത്ര ഡയറക്ടർമാർ 2019–20ൽ ഒരു തവണ പോലും യോഗം ചേർന്നിട്ടില്ലെങ്കിൽ അതിനെ നിയമലംഘനമായി കണക്കാക്കില്ല.

∙പുതിയ കമ്പനികൾ അടുത്ത സാമ്പത്തിക വർഷം മച്വർ ആകുന്ന 20% കരുതൽ നിക്ഷേപമുണ്ടാക്കുന്നതിനുള്ള സമയപരിധി ജൂൺ 30വരെ നീട്ടി.

∙പുതിയ കമ്പനികൾക്ക് റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങിയെന്ന് 6 മാസത്തിനകം വ്യക്തമാക്കേണ്ടതുണ്ട്. ഇതിന് 6 മാസം കൂടി അനുവദിക്കും.

∙കമ്പനികളുടെ ഒരു ഡയറക്ടറെങ്കിലും 182 ദിവസം ഇന്ത്യയിൽ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തത് നിയമലംഘനമാവില്ല.

∙ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് പ്രകാരമുള്ള പിഴവുകൾക്കുള്ള പരിധി ഒരു ലക്ഷം രൂപയിൽനിന്ന് ഒരു കോടി രൂപയാക്കി. ഇത് ചെറുകിട നാമമാത്ര സംരംഭങ്ങളെ ഇൻസോൾവൻസി നടപടികളിൽനിന്ന് ഒഴിവാകാൻ സഹായിക്കും. കമ്പനികൾ വലിയ തോതിൽ ഇൻസോൾവൻസി നടപടികൾക്കു വിധേയമാകുന്നത് തടയാനെന്നോണം കോഡിന്റെ 7,9,10 വകുപ്പുകൾ 6 മാസത്തേക്ക് മരവിപ്പിച്ചേക്കും.