കൊച്ചി ∙ ആശങ്ക വേണ്ട; പാചകവാതക (എൽപിജി) സിലിണ്ടറുകൾ യഥാസമയം വീട്ടിലെത്തുമെന്നു പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉറപ്പ്. കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും അവശ്യ സർവീസായതിനാൽ പാചക വാതക വിതരണത്തിനു തടസ്സമുണ്ടാകില്ല. ഉൽപാദനം വർധിപ്പിക്കും ആഴ്ചകളോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ആശങ്ക വേണ്ട; പാചകവാതക (എൽപിജി) സിലിണ്ടറുകൾ യഥാസമയം വീട്ടിലെത്തുമെന്നു പൊതുമേഖലാ എണ്ണക്കമ്പനികളുടെ  ഉറപ്പ്. കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും അവശ്യ സർവീസായതിനാൽ പാചക വാതക വിതരണത്തിനു തടസ്സമുണ്ടാകില്ല. 

 ഉൽപാദനം വർധിപ്പിക്കും

ADVERTISEMENT

ആഴ്ചകളോളം ജനങ്ങൾ വീടുകളിൽ തന്നെ തുടരുമെന്നതിനാൽ പാചക വാതകത്തിന്റെ ആവശ്യത്തിൽ കാര്യമായ വർധനയുണ്ടായേക്കും. അധിക ആവശ്യം മുന്നിൽക്കണ്ടു ബിപിസിഎൽ, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ എൽപിജി ഉൽപാദനം വർധിപ്പിക്കുകയാണ്. വാഹന– വിമാന ഇന്ധന ഉപയോഗം കുറയുകയും എൽപിജി ആവശ്യം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ റിഫൈനറികളിലെല്ലാം ഉൽപാദനം ആനുപാതികമായി ക്രമീകരിക്കുകയാണ്. 

തടസ്സം കൂടാതെ വിതരണം 

ADVERTISEMENT

‘തടസ്സമില്ലാതെ സിലിണ്ടറുകൾ വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ എല്ലാ എണ്ണക്കമ്പനികളും സ്വീകരിച്ചിട്ടുണ്ട്.  അധികൃതരുമായി ബന്ധപ്പെട്ട് ഡെലിവറി ബോയ്സിന് പ്രത്യേക പാസുകൾ ലഭ്യമാക്കി, വിതരണം സാധാരണ നിലയിലാണ്. ബുള്ളറ്റ് ടാങ്കറുകളുടെയും ട്രക്കുകളുടെയും നീക്കവും തടസ്സമില്ലാതെ പോകുന്നു’ – ബിപിസിഎൽ ഉന്നത ഉദ്യോഗസ്ഥൻ മനോരമയോടു പറഞ്ഞു. 

 1906 ൽ വിളിക്കാം: ഇന്ത്യൻ ഓയിൽ 

ADVERTISEMENT

ലോക്ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ പാചക വാതക ലഭ്യതയ്ക്കു തടസ്സമാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 1906 എന്ന എമർജൻസി സർവീസ് സെൽ നമ്പറിൽ വിളിക്കാം.