കൊറോണ വൈറസ് ആശങ്കകളെ തുടർന്ന് എല്ലാം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യ ബാങ്ക് ഇടപാടുകൾക്ക് വിലക്കുണ്ടോ? സാധാരണക്കാർക്ക് അടിയന്തിര പണമിടപാടുകൾ നടത്താൻ എന്തെല്ലാം സൗകര്യങ്ങളുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന അടിയന്തിര സ്ഥിതിയിൽ സാധാരണക്കാരായ അക്കൗണ്ടുടമകൾക്ക് ഇടപാടുകൾ നടത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് ആശങ്കകളെ തുടർന്ന് എല്ലാം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യ ബാങ്ക് ഇടപാടുകൾക്ക് വിലക്കുണ്ടോ? സാധാരണക്കാർക്ക് അടിയന്തിര പണമിടപാടുകൾ നടത്താൻ എന്തെല്ലാം സൗകര്യങ്ങളുണ്ട്.

രാജ്യത്ത് നിലനിൽക്കുന്ന അടിയന്തിര സ്ഥിതിയിൽ സാധാരണക്കാരായ അക്കൗണ്ടുടമകൾക്ക് ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കണമെന്ന് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട് വായ്പ, കാർ വായ്പ തുടങ്ങി എല്ലാവിധ വ്യക്തിഗത വായ്പകൾക്കും മൂന്നു മാസത്തെ അവധി നൽകിയിട്ടുണ്ട്. സാധാരണക്കാർക്കു വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായങ്ങൾ ബാങ്ക് അക്കൗണ്ടിലൂടെയാണ് ലഭിക്കുകയെന്നതിനാൽ പൂർണ പ്രയോജനം ലഭിക്കുവാൻ ബാങ്കുകൾ സഹകരിക്കേണ്ടതുണ്ട്.

ADVERTISEMENT

അടിസ്ഥാന സേവനങ്ങൾ

മിക്ക ബാങ്കുകളുടെയും ശാഖകൾ 10  മുതൽ 2 മണി വരെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം കൂടി പരിഗണിച്ച്, അടിസ്ഥാന ബാങ്കിങ് സേവനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ചെക്കുകളുടെ ക്ലിയറിങ്, പണമടയയ്ക്കൽ സേവനങ്ങൾ, സർക്കാർ ഇടപാടുകൾ എന്നിവ തുടരുന്നു.  പണം അയയ്ക്കുന്നതിനും പിൻവലിക്കുന്നതിനും സൗകര്യമുണ്ടെങ്കിലും നേരിട്ടെത്തി പാസ്ബുക്ക് പതിപ്പിക്കുന്നതും മറ്റും ഒഴിവാക്കിയിട്ടുണ്ട്. 

ADVERTISEMENT

ഡിജിറ്റൽ സേവനങ്ങൾ സൗജന്യം

ഇടപാടുകാർ ബാങ്കു ശാഖകളിൽ നേരിട്ടെത്തുന്നതും കൂട്ടം കൂടുന്നതും സംഗതികൾ വഷളാക്കും. സ്മാർട് ഫോണുകളുള്ളവർക്കെല്ലാം മൊബൈൽ ആപ്പുകൾ ഡൗ‍ൺലോഡ് ചെയ്തെടുത്ത് എല്ലാവിധ മൊബൈൽ ബാങ്കിങ് സേവനങ്ങളും നടത്താവുന്നതാണ്. ചില്ലറ പണമിടപാടുകളെല്ലാം മൊബൈൽ വാലറ്റുകളുൾപ്പെടെ മൊബൈൽ ആപ്പുകളിലൂടെ നടത്താം. എൻഇഎഫ്ടി, ആർടിജിഎസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ എല്ലാ ഡിജിറ്റൽ ഇടപാടും സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ബില്ലുകളും മറ്റും അടയ്ക്കേണ്ടവർക്ക് തങ്ങളുടെ അക്കൗണ്ടുകളിൽനിന്ന് ചാർജുകൾ ഇല്ലാത്ത ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പണമടയ്ക്കാം. ഇന്റർനെറ്റ് ബാങ്കിങ് സംവിധാനങ്ങളും പ്രവർത്തനക്ഷമമാണ്.

ADVERTISEMENT

എടിഎം സേവനങ്ങൾ

എല്ലാവിധ എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കുന്നത് മൂന്നു മാസത്തേക്ക് സൗജന്യമാണ്. അക്കൗണ്ടുള്ള ബാങ്ക് എന്നോ മറ്റു ബാങ്കുകളെന്നോ വ്യത്യാസമില്ലാതെ എത്ര ഇടപാടുകളും സൗജന്യമായിരിക്കും. പണം പിൻവലിക്കുന്നതിന് ശാഖകളിൽ നേരിട്ട് പോകാതിരിക്കാൻ ഇതുവഴി സാധിക്കും. എടിഎം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ശുചിത്വം വിട്ടുപോകരുത്.

സുരക്ഷാ ക്രമീകരണങ്ങൾ

ബാങ്ക് ശാഖകൾ‌ക്കുള്ളിൽ ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ കയറ്റിവിടില്ല. കൗണ്ടർ സ്റ്റാഫുകളുമായി സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ  കൗണ്ടർ തിരിച്ചിട്ടുണ്ട്. ബാങ്കിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് വരുമ്പോഴും കൈകൾ അണിനാശിനിയോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കണം. ഐസലേഷനിൽ ഇരിക്കുന്നവരോ രോഗം സംശയിക്കുന്നവരോ ഒരു കാരണവശാലും ബാങ്കുകൾ സന്ദർശിച്ച്  സ്ഥിതി വഷളാക്കാതിരിക്കാൻ ശ്രദ്ധിക്കണം. സംശയം ഉണ്ടായാൽ ശാഖകൾ അടയ്ക്കുകയല്ലാതെ മറ്റു മാർഗമില്ല.